ആദ്യമായിയാണ് ഗാഢമായ ചുംബന രംഗങ്ങൾ കണ്ട് കണ്ണുനിറയുന്നത്; ചുംബനവും നഗ്‌നതയും ഒന്നും കണ്ടാൽ വികാരം വ്രണപ്പെടേണ്ടതില്ല…. ; “സിനിമാ പാരഡിസോ” ഒന്ന് കണ്ടിട്ടും വരാം !

മലയാള സിനിമാ പ്രേമികളുടെ ഒരു പ്രധാന സവിശേഷത, അവർ സിനിമകൾക്ക് ഭാഷാ വേർതിരിവ് വെയ്ക്കാറില്ല. ഏത് ഭാഷയിലുള്ള സിനിമയും മലയാളികൾക്ക് സുപരിചിതമാകും. മലയാളികളിൽ അന്യ ഭാഷാ സിനിമകളെ പ്രേമിക്കുന്നവർ നിരവധിയാണ്.

ഇനി നിങ്ങൾ ഒരു സിനിമാ പ്രേമിയാണെങ്കിൽ നിങ്ങൾ കണ്ടിരിക്കേണ്ട ഒരു സിനിമയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

“ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1988 ൽ റിലീസ് ചെയ്യപ്പെട്ട ഒരു ഇറ്റാലിയൻ സിനിമയാണ്‌ നുവൊ സിനിമ പാരഡിസോ(പുതിയ സിനിമ തിയേറ്റർ.സാൽവറ്റോർ എന്ന് സിനിമ സം‍വിധായകന്റെ കുട്ടിക്കാലവും ആൽഫ്രഡോ എന്ന് സിനിമ ഓപ്പറേറ്ററുമായുള്ള ബന്ധവും, നർമവും ഗൃഹാതുരതയും ഉണർത്തുന്ന ഭാഷയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു”

ഇതര ഭാഷാ സിനിമകളിൽ കിസ്സിങ് സീനും നഗ്നതയും വലിയ കാര്യമല്ല. വളരെ നോർമൽ ആയിട്ടാണ് പലപ്പോഴും ഇന്റിമേറ്റ് രംഗങ്ങൾ കടന്നുവരുന്നത്. മലയാള സിനിമയിൽ ഇനിയും അത്തരം മാറ്റങ്ങൾ ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ സിനിമാ പാരഡിസോയിലെ ചുംബന രംഗങ്ങൾ കാണുമ്പോൾ കണ്ണ് നിറയും. ആ അനുഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പ് വായിക്കാം….

“ആദ്യമായിയാണ് ഗാഢമായ ചുംബന രംഗങ്ങൾ കണ്ട് കണ്ണുനിറയുന്നത്…!!
ആദ്യമായിയാണ് അഡൾട്ട് രംഗങ്ങൾ കണ്ടു കണ്ണു നിറയുന്നത്…!!
ആ അവസാന ബിജിഎമ്മും തുടർന്ന് വരുന്ന സീനും ഓരോ സിനിമാ സ്നേഹികളുടേയും കണ്ണിനെ ഒരു നിമിഷം ഈറനണിയിക്കും…

ഇതിനേക്കാൾ മികച്ച ക്ലൈമാക്സ് വേറെയുണ്ടോ എന്ന് തോന്നിപ്പോകുന്ന അതിഗംഭീര ക്ലൈമാക്സ്..!!
ഇനിയും കാണാത്തവർ ഉണ്ടോ…..?? ഞാൻ തോറ്റിടത്ത് നീ ജയിച്ചു കാണണം…!!
ഈ ലോകത്ത് ഇന്ന് വരെ ഇറങ്ങിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ പറയാൻ പറഞ്ഞാൽ അതിൽ രണ്ടാമനാണ് ഈ മാസ്റ്റർ പീസ്..

CINEMA PARADISO
ആൽഫ്രഡോയുടേയും ടോട്ടോവിന്റെയും ജീവിതം പറയുന്ന അതിമനോഹരമായ സിനിമ.
ആൽഫ്രഡോ മരിക്കുന്നതിന് മുമ്പ് ടോട്ടോക്ക് കൊടുക്കാൻ ഒരു സമ്മാനം കരുതി വെച്ചിരുന്നു..
പക്ഷേ ആൽഫ്രഡോ മരിച്ച അന്നാണ് അത് ടോട്ടോയുടെ കൈകളിൽ എത്തിയത്.. ഒരു അപൂർവ സമ്മാനം.. ആ സമ്മാനം ഒരോ സിനിമാ പ്രേമിയുടേയും കണ്ണിനെ ഈറനണിയിക്കും തീർച്ച..!
ചില ആളുകൾ പറയാറില്ലേ ഈ ലോകം വിട്ട് നമ്മൾ പോകുന്നതിന് മുമ്പ് ചില സിനിമകൾ നിർബന്ധമായും കണ്ടിരിക്കണമെന്ന്..

അതിൽ പെട്ട ഒന്നാണ് ഈ ലോകോത്തര ക്ലാസിക് മൂവി. ഈ സിനിമ കാണാത്തവരോട് എനിക്ക് ഇപ്പോഴും തീർത്താൽ തീരാത്ത അസൂയയാണ്.. !! കാരണം എന്താണെന്ന് അറിയോ…??നിങ്ങൾ കാണാൻ പോകുന്നത്, അല്ലെങ്കിൽ നിങ്ങൾ അനുഭവിച്ചറിയാൻ പോകുന്നത് ലോകത്തെ ഒരുവിധം എല്ലാ സിനിമാ പ്രേമികളും അവരുടെ ഹൃദയത്തിൽ സൂക്ഷിച്ച ഇതുവരേയും മാഞ്ഞുപോകാത്ത വിഖ്യാത സിനിമയാണ്..
പിന്നെ മരിക്കുന്നതിന് മുമ്പ് കാണണം എന്ന് പറഞ്ഞത് എല്ലാവരോടും അല്ല കെട്ടോ…
ഇത് കണ്ടാലും മരിക്കും കണ്ടില്ലെങ്കിലും മരിക്കും.

ഓണവും വരും വിഷുവും വരും.. സിനിമയെ ഗാഢമായി സ്നേഹിക്കുന്ന, ഒരോ സിനിമയും ഇറങ്ങാൻ കാത്തിരിക്കുന്ന, സിനിമയിൽ എന്തെങ്കിലും ഒക്കെ ആകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ആളുകളില്ലേ.. ചിലപ്പോഴൊക്കെ നമ്മൾ തന്നെ കേട്ടിട്ടുണ്ടാകും “അവനൊരു സിനിമാ ഭ്രാന്തൻ ആണ്” ഇങ്ങനെയുള്ള സിനിമാ ഭ്രാന്തൻമാരോടാണ് പറഞ്ഞത് മരിക്കുന്നതിന് മുമ്പ് കാണണം എന്ന്..
ഈ സിനിമക്ക് വേറെ ഒരു പ്രത്തേകതയും ഉണ്ട്..! സിനിമ സ്വപ്നം കാണാൻ പഠിപ്പിക്കും….”

ഗനഗ്നതയും ചുംബനവും ഇറുക്കിയുള്ള കെട്ടിപ്പിടുത്തങ്ങളും എല്ലാം ലൈംഗികത ആണ് എന്ന തോന്നൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണോ…? ഏതായാലും ഇതുപോലെയുള്ള സിനിമ കാണുക വഴി ചിന്താഗതിയിൽ മാറ്റങ്ങൾ വരാനുള്ള സാധ്യതകൾ കാണുന്നുണ്ട്.

about cinema paradiso

Safana Safu :