തേപ്പോട് തേപ്പ്…അക്കൗണ്ട് കാലിയാകാറായി…ദിൽഷയ്ക്ക് ഇനി പുതിയ കൂട്ട്, റോബിൻ ആർമിക്കാർ സടകുടഞ്ഞെഴുന്നേറ്റു, ബിഗ് ബോസ്സ് ടൈറ്റിൽ വിന്നർ എയറിൽ തന്നെ

മലയാളം ബിഗ്‌ബോസ് സീസൺ നാലിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ലേഡി വിന്നറാണ് ദിൽഷ പ്രസന്നൻ. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും ദിൽഷക്ക് ഒന്നാം സമ്മാനമായി ലഭിച്ചത് അമ്പത് ലക്ഷം രൂപയാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും തലപൊക്കിയിരുന്നു. ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയത് എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച അരങ്ങേറിയത്. ഇപ്പോഴിതാ ദിൽഷ പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ലക്ഷങ്ങൾ വിലയുള്ള ബ്ലാക്ക് എസ്. എൽ. സി. എ. എം. ജി(SLCAMG) ബെൻസ് കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഷോയിൽ നിന്ന് ലഭിച്ച അമ്പത് ലക്ഷം കൊണ്ട് താരം വാങ്ങിയ കാർ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയത് ഡോക്ടർ റോബിൻ ആർമിയാണ്. ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയതെന്ന സൈബർ ആക്രമണങ്ങൾക്കിടെ റോബിനുമായുള്ള സൗഹൃദം തന്നെ വേണ്ടെന്ന് വെച്ചുകൊണ്ട് ദിൽഷ നടത്തിയ പ്രതികരണം ഏവരിലും ഒരു ഞെട്ടൽ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ അമ്പത് ലക്ഷത്തിന്റെ ഓഹരി വോട്ട് ചെയ്ത ഡോക്ടർ റോബിൻ ആർമിക്ക് നല്കാൻ തയ്യാറാണെന്ന് ദിൽഷ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അത് ഒരു ഒഴുക്കിന് പറഞ്ഞതാണെന്ന തരത്തിൽ ഒരു തിരുത്തലും ദിൽഷ നടത്തി.

ഇപ്പോൾ പുതിയ വാഹനം സ്വന്തമാക്കിയ ദിൽഷയുടെ പോസ്റ്റിന് താഴെയും റോബിൻ ആരാധകരുടെ കമ്മന്റുകളാണ് നിറയുന്നത്. അമ്പത് ലക്ഷം പലർക്കും നൽകും എന്നു പറഞ്ഞിരുന്നല്ലോ, എവിടെ അത് എന്നാണ് കമ്മന്റ്. മാത്രമല്ല, ദിൽഷയുടെ ഓരോ പോസ്റ്റിന് താഴെയും ഇപ്പോൾ സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥിരം കമ്മന്റാണ് തേപ്പുകാരി എന്നത്. കാർ കൂടി വാങ്ങിയതോടെ പലരും ഉറപ്പിച്ച് ആ പേര് വിളിക്കാനും തുടങ്ങിയിട്ടുണ്ട്.

മത്സരത്തിൽ വിജിയായി വന്നതിന് പിന്നാലെ ദിൽഷ റോബിനെ ചെന്നുകണ്ട് ട്രോഫി ഒക്കെ കൊടുത്തത് വലിയ ചർച്ചയായിരുന്നുവെങ്കിലും പിന്നീട് രംഗം വഷളാവുകയായിരുന്നു. റോബിനുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തുകയും ദിൽഷ പോയാൽ തനിക്ക് കുഴപ്പമില്ലെന്ന് റോബിൻ പറയുകയും ഒക്കെ ചെയ്തു. ഇരുവരും തമ്മിലെ സൗഹൃദത്തിന് വിള്ളൽ വീണെങ്കിലും, ഇരുവരുടെയും ആരാധകർ തമ്മിലുള്ള കമന്റ് യുദ്ധം തുടർക്കഥ ആവുകയാണ്. ആരും ദിൽഷ ജയിക്കണമെന്ന് പറഞ്ഞതായി താൻ കണ്ടിട്ടില്ല, ഒരാളു പോലും ദിൽഷയെ സപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടിംഗും കാര്യങ്ങളും കറക്ടായി നടക്കുന്നത് കൊണ്ടാണ് ദിൽഷ ജയിച്ചതെന്ന് റോബിൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞതും സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരുന്നു. ഞാൻ ഒരാളു മാത്രമേ ദിൽഷ ജയിക്കണമെന്ന് പറഞ്ഞിട്ടുള്ളൂ. ഞാൻ മാത്രമേ വീഡിയോയും ചെയ്തിട്ടുള്ളൂ. എന്റെ ഒരു സുഹൃത്ത് ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അത് ഞാൻ ചെയ്തിട്ടുണ്ട്. ദിൽഷ അതിന് അർഹതപ്പെട്ടയാളുമാണ്. കാരണം നൂറ് ദിവസം അതിനുള്ളിൽ നിൽക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ലെന്നും റോബിൻ പറഞ്ഞിരുന്നു.

ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ഉള്ള തന്റെ പേഴ്‌സണ്‍ ബന്ധം താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ഇപ്പോള്‍ നിങ്ങള്‍ കേട്ടതാണ് തന്റെ ഫൈനല്‍ തീരുമാനം,എന്നും പറഞ്ഞ് ദിൽഷ ഒരു വീഡിയോ ചെയ്തിരുന്നു. ബിഗ്ബോസിൽ നൂറ് ശതമാനം കൊടുത്തുതന്നെയാണ് താൻ വിജയിച്ചതെന്നും ട്രോഫി താൻ ആർക്കും കൊടുക്കില്ലെന്നും ദിൽഷ പറഞ്ഞിരുന്നു.

Noora T Noora T :