ബ്ലെസ്ലിയുമായിയുള്ള പ്രശ്നങ്ങൾക്ക് കാരണം അതായിരുന്നു; സംസാരിക്കണമെന്നാവശ്യപ്പെട്ട് അവൻ മെസേജ് അയച്ചിരുന്നു, ; റോബിൻ പറയുന്നു !

അങ്ങനെ ബി​ഗ് ബോസ് സീസൺ 4ഉം അവസാനിച്ചു. വിജയിയെയും പ്രഖ്യാപിച്ചു.എന്നാൽ സോഷ്യൽ മീഡിയയിലടക്കം ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ മത്സരാർഥികൾ എല്ലാം അവരവരുടെ ജീവിതത്തിലേക്ക് തിരികെ മടങ്ങി കഴിഞ്ഞു. ഒത്തുകൂടലും ആഘോഷവുമൊക്കെയായി അവരെല്ലാം തന്നെ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുവരെ നാല് സീസണുകളാണ് ബി​ഗ് ബോസ് മലയാളത്തിൽ പൂർത്തിയായത്.

അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഏറ്റെടുത്തത് നാലാം സീസണായിരുന്നു. ദില്‍ഷ പ്രസന്നനാണ് വിജയിയായത്. ബ്ലെസ്ലി റണ്ണര്‍ അപ്പായി. ബിഗ് ബോസ് മലയാള മറ്റ് ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദി വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടേയും സ്റ്റാര്‍ ഇന്ത്യയുടേയും പ്രസിഡന്റായ കെ.മാധവൻ ​ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം പറഞ്ഞിരുന്നു.നാലാം സീസൺ ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനുമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അതിൽ ഇരുപത് പേർ മത്സരാർഥികളായി. അവസാനം ആറ് പേരാണ് ഫൈനലിൽ എത്തിയത്. വിജയിക്ക് അമ്പത് ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. നാലാം സീസണിന് മുമ്പ് ഒന്നാം സീസണിനായിരുന്നു കുറച്ച് കൂടി പ്രേക്ഷകർ കൂടുതലുണ്ടായിരുന്നത്.

ഓരോ സീസൺ‌ കഴിയുമ്പോഴേക്കും പ്രേക്ഷകർ ബി​ഗ് ബോസ് ഷോ അടുത്തറിയുകയും കൂടുതൽ ഇഷ്ടത്തോടെ ഷോ കാണുകയും വിലയിരുത്തുകയുമാണ് ചെയ്യുന്നത്. നാലാം സീസണിൽ മത്സരാർഥിയായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ മത്സരാർഥികളിൽ ഒരാളാണ് ഡോ.റോബിൻ രാധാകൃഷ്ണൻ.ബി​ഗ് ബോസിൽ എഴുപത് ദിവസം തികച്ച ശേഷമാണ് റോബിൻ പുറത്താക്കപ്പെട്ടത്. സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു പുറത്താക്കൽ. റോബിൻ പുറത്തായതിൽ അടക്കം വലിയ പ്രതിഷേധം പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നുണ്ടായിരുന്നു.

റോബിൻ ഇപ്പോൾ സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. ചില പ്രോജക്ടുകൾ താൻ കമ്മിറ്റി ചെയ്തിട്ടുണ്ടെന്ന് റോബിൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം സംവിധായകൻ ടോം ഇമ്മട്ടിയുമായി റോബിൻ നടത്തിയ ഏറ്റവും പുതിയ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.ബ്ലെസ്ലിയുമായി എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. അവനുമായി സംസാരിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. അതിന് വേണ്ടി ഇൻസ്റ്റ​ഗ്രാമിൽ സംസാരിക്കാൻ താൽപര്യമുണ്ട് നമ്പർ തരാമോയെന്ന് ചോദിച്ച് മെസേജ് അയച്ചിരുന്നു.’

‘പക്ഷെ അവൻ അത് ഇതുവരേയും കണ്ടിട്ടില്ല. അവനുമായുള്ള പ്രശ്നങ്ങൾക്ക് കാരണം അവന്റെ സഹോദരന്റെ ചില സംസാരമായിരുന്നു. അല്ലാതെ ബ്ലെസ്ലിയുമായി പ്രശ്നങ്ങളൊന്നുമില്ല. പിന്നെ ലക്ഷ്മി ചേച്ചി എപ്പോഴും എനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്.’മിക്കപ്പോഴും വിളിക്കുന്ന വ്യക്തിയാണ്. ഞാൻ എന്താണെന്ന് വീട്ടിലെല്ലാവർക്കും കാണിച്ചുകൊടുത്തിരുന്നില്ല. അങ്ങനെ ചെയ്താൽ സഹമത്സരാർഥികൾക്ക് എന്നെ തകർക്കാനും തളർത്താനും എളുപ്പമാണ്.’

‘ലക്ഷ്മി ചേച്ചിയോടും തുടക്കത്തിൽ ‍ഞാൻ യഥാർഥത്തിൽ എങ്ങനെയണെന്ന് കാണിച്ചിരുന്നില്ല. പിന്നെ ഒരു ഘട്ടം എത്തിയപ്പോൾ ചേച്ചി, അമ്മ ഫീൽ വന്നപ്പോഴാണ് അടുത്ത് സംസാരിച്ചത്. ബി​ഗ് ബോസ് ഒരു മൈൻഡ് ​ഗെയിമാണ്.’

‘അവിടെ ടാസ്ക്ക് കളിക്കുക അതിൽ വിജയിക്കുക എന്നതല്ല പ്രധാന കാര്യം സീസൺ ഫോറിൽ നന്നായി ടാസ്ക്ക് കളിച്ച പലർക്കും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ സാധിച്ചിട്ടില്ല അതിന് കാരണം പ്രേക്ഷകരുമായി ഒരു കണക്ഷൻ മത്സരാർഥികളിൽ ചിലർക്ക് വന്നില്ലായെന്നുള്ളതാണ്.’ബി​ഗ് ബോസിലെ ​ഗെയിമിന്റേയോ പ്രവൃത്തിയുടെയോ അടിസ്ഥാനത്തിൽ അവിടുത്തെ മത്സരാർഥികളെ നിങ്ങൾ വിലയിരുത്തരുത്. എന്റെ അച്ഛനന്റേയും അമ്മയുടേയും അഭിമുഖങ്ങൾ എന്താ വരാത്തതെന്ന് പലരും ചോദിക്കാറുണ്ട്.’

‘ഞാനും അതെ കുറിച്ച് ആലോചിക്കുന്നുണ്ട്. സമയം കിട്ടാത്തത് കൊണ്ടാണ് ചെയ്യാത്തത്. എന്റെ അച്ഛൻ സിനിമാ പ്രേമിയാണ്.’
‘അ​ദ്ദേഹത്തിന്റെ സപ്പോർട്ടുള്ളകൊണ്ടാണ് എനിക്കിങ്ങനെയൊക്കെ ആകാൻ സാധിച്ചത്. ഹോസ്പിറ്റലിൽ നിന്നും ഒരു വർഷം ലീവെടുത്തപ്പോൾ അച്ഛൻ സപ്പോർട്ട് ചെയ്തിരുന്നു’ റോബിൻ പറഞ്ഞു.

AJILI ANNAJOHN :