മാതാപിതാക്കളുടെ മരണത്തിനുശേഷം ബലിയിട്ട് പലരും കണക്കുതീർക്കുന്നു’; ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ ശ്രദ്ധിക്കാത്തവർ…; എന്റെ അച്ഛനമ്മമാർ ജീവിച്ച് ഇരിപ്പില്ല എന്നും ലേഖ എം ജി ശ്രീകുമാർ!

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി എം.ജി ശ്രീകുമാർ സജീവമാകുമ്പോൾ ഭാര്യ ലേഖ യുട്യൂബ് ചാനലുമായിട്ടാണ് മലയാളികളുടെ ഇടയിൽ സ്വീകാര്യത നേടിയത്.

വർഷങ്ങളോളം നീണ്ട ലിവിങ് ടു​ഗെതർ ജീവിതത്തിന് ശേഷമാണ് എം.ജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിത കഥ അറിയാൻ മലയാളികൾക്ക് ഏറെ താല്പര്യമാണ്. തങ്ങളുടെ വിവാഹത്തക്കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള എം.ജി ശ്രീകുമാറിന്റേയും ലേഖയുടേയും വീഡിയോകൾ ശ്രദ്ധേയമായിരുന്നു.

“തങ്ങൾക്ക് എതിരെ മോശം പ്രചാരണം നടത്തുന്നവർക്ക് ശക്തവും കൃത്യവുമായ മറുപടികൾ ഇരുവരും നൽകാറുമുണ്ട്. ഒരിക്കൽ റിയാലിറ്റി ഷോയിൽ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ ലേഖ നൽകിയ മറുപടി വൈറലായിരുന്നു. എപ്പോഴും സ്നേഹിക്കുന്ന ഭർത്താവ് കൂടെയുണ്ടെങ്കിൽ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും.

എപ്പോഴും വീട്ടിൽ തല്ലുകൂടലും ബഹളവും ആണെങ്കിൽ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്നാണ് ലേഖ മറുപടി നൽകിയത്. എംജിയുടെ നിഴലായി എപ്പോഴും ലേഖയും ഒപ്പം ഉണ്ടാകാറുണ്ട്. 2000 ലാണ് ഇരുവരും വിവാഹിതരാകുന്നത്. അതിന് മുമ്പ് ലിവിങ് റിലേഷനിൽ ആയിരുന്നു.

ഇപ്പോൾ കർക്കിട വാവ് ദിനത്തിൽ ലേഖല ഹൃദയ സ്പർശിയായൊരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ആ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ ശ്രദ്ധിക്കാത്തവർ മരിച്ച് കഴിയുമ്പോൾ കണക്ക് തീർക്കൽ പോലെ ബലിയിടുന്നുവെന്നാണ് ലേഖ ശ്രീകുമാർ കുറിച്ചിരിക്കുന്നത്. ജീവിച്ച് ഇരിക്കുബോൾ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം.’

‘മരണത്തിന് ശേഷം ബലിയിട്ട് കണക്ക് തീർക്കലാണ് മിക്ക ഇടങ്ങളിലും. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് ബലിയിടൽ ചടങ്ങുകൾ. എനിക്ക് അച്ഛനമ്മമാർ ജീവിച്ച് ഇരിപ്പില്ല. ആ നല്ല ഓർമകൾക്ക് മുന്നിൽ എന്റെ പ്രണാമം’ എന്നാണ് ലേഖ കുറിച്ചത്.

ലേഖയെപ്പോലെ തന്നെ എം.ജി ശ്രീകുമാറിന്റേയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ലേഖയുടെ കുറിപ്പ് പ്രത്യ​ക്ഷപ്പെട്ടതോടെ നിരവധി സമാനമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.ലേഖയ്ക്കും ശ്രീകുമാറിനും ഒരു മകളുണ്ട്. മകൾ വിവാഹത്തിന് ശേഷം കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം.

രണ്ടുപേരും ഇടയ്ക്കിടെ അവിടെപോയി മകളെ സന്ദർശിക്കുകയും അവധിക്കാലം ചില വഴിക്കുകയുമെല്ലാം ചെയ്യാറുണ്ട്. കുടുംബത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം ഒരിക്കൽ ലേഖ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഇന്നേ വരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. ഞങ്ങൾ പരസ്പരം സന്തോഷത്തിൽ കൈ കടത്താറില്ല.’

‘എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. പക്ഷെ എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്. ഞാൻ അതിൽ വിശ്വസിക്കുന്നു.ശ്രീക്കുട്ടൻ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുതെന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ചില സമയം ചില കാര്യങ്ങൾ അദ്ദേഹം ചെയ്യരുതെന്ന് പറയുമ്പോൾ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടർസ്റ്റാന്റിങ്.’

എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി.ഞാൻ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു. ദൈവം എനിക്ക് എന്റെ മകളെ അയച്ച് തന്നു’ ലേഖ പറഞ്ഞു. അടുത്തിടെയാണ് ഇരുവരും അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്.അവധി ആഘോഷിക്കാൻ പോയപ്പോൾ ലേഖയെ കൈകളിൽ എടുത്ത് നിൽക്കുന്ന ഫോട്ടോ എം.ജി ശ്രീകുമാർ പങ്കുവെച്ചപ്പോൾ അത് വൈറലായിരുന്നു.

about m g sreekumar

Safana Safu :