ഇപ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഒരു വ്യക്തി എങ്ങനെയാണ് ഒരു കേസില്‍ മുന്‍ധാരണയോടെ വിധി പറയുക. അവര്‍ കോടതിയാണോ; ഒരു ഉന്നത പദവിയിലിക്കുന്ന ഐപിഎസ്സുകാരി ചെയ്യേണ്ട കാര്യമാണോ അവര്‍ ചെയ്തത്. അവരുടെ പ്രവര്‍ത്തി എന്ന് പറയുന്നത് വളരെ അധികം കുറ്റകരമായ കാര്യമാണ്; ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയ ഷേര്‍ളി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിതെളിച്ചത്. കേസിലെ ദിലീപിനെ പെടുത്താനായി പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിച്ചുവെന്നായിരുന്നു തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ അവകാശപ്പെട്ടത്. സംഭവത്തില്‍ ശ്രീലേഖയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ശ്രീലേഖയ്‌ക്കെതിരെ പരാതി വന്നിരുന്നു. ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ആ വഴിക്കുള്ള അന്വേഷണം ഇതുവരെ നീണ്ടിട്ടില്ല.

ഈ സാഹചര്യത്തിലാണ് ശ്രീലേഖയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് എബി ഷേര്‍ളിയെന്ന സാമൂഹ്യ പ്രവര്‍ത്തക പരാതിയുമായി എത്തിയത്. എന്തുകൊണ്ടാണ് ഇത്തരമൊരു പരാതിയുമായി രംഗത്ത് വന്നുവെന്ന കാരണം ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

ശ്രീലേഖ ഐ പി എസ് എന്നയാള്‍ നടത്തുന്ന സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിന്റെ 75ാം എപ്പിസോഡ് ഞാന്‍ കാണാന്‍ ഇടയായി. ആ എപ്പിസോഡില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെ കുറിച്ച് നിരവധി പരാമാര്‍ശങ്ങളാണ് നടത്തുന്നത്. കോടതിയിലിരിക്കുന്ന തെളിവുകള്‍ വ്യാജമാണെന്നും പ്രതിയാക്കപ്പെട്ട ഒരാള്‍ നിരപരാധിയാണെന്നും വീഡിയോയില്‍ പറയുന്നുണ്ടെന്നും ഷേര്‍ളി വ്യക്തമാക്കുന്നു.

ശ്രീലേഖ എന്ന് പറയുന്ന ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍ നിയമം അറിയുന്നയാളാണ്. പ്രതിയാക്കപ്പെട്ടയാള്‍ ജയിലില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് അനുവദിച്ച സുഖ സൗക്യര്യങ്ങളെക്കുറിച്ചും അവര്‍ തന്നെ പറയുന്നുണ്ടായിരുന്നു. സാധാരക്കാരനായ ഒരാളാണ് ആ സാഹചര്യത്തില്‍ ജയിലില്‍ എത്തിയതെങ്കില്‍ ഇത്തരം സൌകര്യം അവര്‍ ചെയ്തുകൊടുക്കില്ല.

എന്തുകൊണ്ട് ഇദ്ദേഹത്തിന് ഇത്തരം ആനുകൂല്യങ്ങള്‍ ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഒരുക്കി കൊടുത്തു. അത് തെറ്റാണ്. അയാള്‍ കുറ്റം ചെയ്‌തോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള കാര്യമാണ്. ആ കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉള്ളതുകൊണ്ടായിരിക്കുമല്ലോ പ്രതി ജയിലില്‍ എത്തിയിട്ടുണ്ടാവുക. അങ്ങനെയുള്ള ഒരാള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ എന്ത് മാതൃകയാണ് അവര്‍ പബ്ലിക്കിന് കൊടുക്കുന്നതെന്നും ഷേര്‍ളി ചോദിക്കുന്നു

പള്‍സര്‍ സുനി എന്ന ക്രിമിനലിനെ കുറിച്ചും അവര്‍ പരാമര്‍ശം നടത്തം. അയാള്‍ ഇതിന് മുമ്പ് നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. വിവരം കിട്ടിയിട്ടും അവര്‍ കേസെടുത്തില്ലെന്ന് പറഞ്ഞു. ഒരു ഉന്നത പദവിയിലിക്കുന്ന ഐപിഎസ്സുകാരി ചെയ്യേണ്ട കാര്യമാണോ അവര്‍ ചെയ്തത്. അവരുടെ പ്രവര്‍ത്തി എന്ന് പറയുന്നത് വളരെ അധികം കുറ്റകരമായ കാര്യമാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ട ഒരു വീഡിയോ ആണ് ശ്രീലേഖ മാഡം ചെയ്തതെന്ന ഒരു വിശ്വാസം ഞങ്ങള്‍ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായി. അതില്‍ നിന്നും ഉണ്ടായ ഒരു പ്രേരണ മൂലമാണ് ഇത്തരമൊരു കേസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിചാരണ ഘട്ടത്തിലിരിക്കുന്ന ഒരു കേസിലെ പ്രതി ഒരു കുറ്റക്കാരനല്ലെന്ന് അവര്‍ക്ക് എങ്ങനെയാണ് പറയാന്‍ സാധിക്കുക. ഇത് തന്നെ ഒരു നിയമലംഘനം അല്ലേ.

ഇപ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഒരു വ്യക്തി എങ്ങനെയാണ് ഒരു കേസില്‍ മുന്‍ധാരണയോടെ വിധി പറയുക. അവര്‍ കോടതിയാണോ. തെളിവുകളും സാക്ഷിമൊഴികളും എല്ലാം പരിശോധിച്ചതിന് ശേഷമാണല്ലോ കോടതി വിധി പറയുന്നത്. പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവര്‍ത്തിയാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അത് തെറ്റാണ്. അവര്‍ നിയമനടപടി നേരിടേണ്ടതുണ്ടെന്നും ഷേര്‍ളി കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം ആരോപണങ്ങള്‍ക്ക് പിന്നാലെ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ കുസുമം ജോസഫ് ആയിരുന്നു കേസെടുത്ത് നടപടി കൈക്കൊള്ളണമെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതോടെ ശ്രീലേഖയെ ചോദ്യം ചെയ്‌തേക്കുമെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പോലീസ് നീക്കത്തില്‍ നിന്നും പിന്നോട്ട് പോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ശ്രീലേഖയെ പോലൊരു മുതിര്‍ന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ പലവിധ പരിമിതികളും ഉണ്ടെന്നായിരുന്നു ചൂണ്ടിക്കാട്ടപ്പെട്ടത്. മാത്രല്ല ശ്രീലേഖ ഉന്നയിച്ച കാര്യങ്ങളില്‍ അവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പള്‍സര്‍ സുനിയെ കുറിച്ചുള്ള ആരോപണങ്ങളില്‍ ശ്രീലേഖ നേരിട്ട് ഇടപെട്ടിട്ടില്ല, ഉള്‍പ്പെട്ടിട്ടുമില്ല. സംഭവത്തിന് ഏതെങ്കിലും സാക്ഷിയോ പരാതിക്കാരോ ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രീലേഖയ്‌കെതിരെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നായിരുന്നു ചൂണ്ടിക്കാട്ടപ്പെട്ടത്.

ഇപ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഒരു വ്യക്തി എങ്ങനെയാണ് ഒരു കേസില്‍ മുന്‍ധാരണയോടെ വിധി പറയുക. അവര്‍ കോടതിയാണോ; ഒരു ഉന്നത പദവിയിലിക്കുന്ന ഐപിഎസ്സുകാരി ചെയ്യേണ്ട കാര്യമാണോ അവര്‍ ചെയ്തത്. അവരുടെ പ്രവര്‍ത്തി എന്ന് പറയുന്നത് വളരെ അധികം കുറ്റകരമായ കാര്യമാണ്; ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയ ഷേര്‍ളി നേരത്തേ ശ്രീലേഖയെ കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ്രൈകംബ്രാഞ്ച് സംഘം വിചാരണ കോടതിയെ സമീപിച്ചെങ്കിലും അതിന്റെ ആവശ്യം എന്താണെന്ന ചോദ്യമായിരുന്നു വിചാരണ കോടതി ഉയര്‍ത്തിയത്. ശ്രീലേഖയെ ഉള്‍പ്പെടെ കേസില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന്‌ ്രൈകംബ്രാഞ്ച് കൂടുതല്‍ സമയം തേടിയിരുന്നുവെങ്കിലും കോടതി ഇത് അനുവദിച്ചിരുന്നില്ല.

Vijayasree Vijayasree :