ദളപതി കുറച്ച് അധികം വിയര്‍ക്കും…, ഫഹദിന് ഒപ്പം പുതിയ ചിത്രം ഉണ്ടാകുമെന്നാണ് അറിയിച്ച് ലോകേഷ് കനകരാജ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ഇപ്പോള്‍ സൗത്ത് ഇന്ത്യയിലായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ വിക്രം ആയിരുന്നു ഫഹദിന്റെതായി അടുത്തിടെ പുറത്ത് വന്ന തമിഴ് സിനിമ. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.

അമര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ ഫഹദ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് എത്തുന്നത്. ലോകേഷിന് ഒപ്പം വീണ്ടും ഫഹദ് ഒരു സിനിമ ചെയ്യും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ലോകേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫഹദിന്റെ പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ ഫഹദിനെ ലോകേഷ് വീഡിയോ കാള്‍ ചെയ്തിരുന്നു. ഇതിലായിരുന്നു ലോകേഷ് ഇക്കാര്യം പറഞ്ഞത്. ഫഹദിന് ഒപ്പം പുതിയ ചിത്രം ഉണ്ടാകുമെന്നാണ് ലോകേഷ് അറിയിച്ചത്.

അതേസമയം ലോകേഷ് ഒരുക്കുന്ന ദളപതി ചിത്രത്തിലാണ് ഫഹദ് എത്തുക എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഫഹദ് എത്തിയാല്‍ ദളപതി കുറച്ച് അധികം വിയര്‍ക്കും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതേസമയം ദളപതിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആകും ഈ സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയിയുടെ ഇതുവരെ ഉള്ളതില്‍ ഏറ്റവും ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമ ആകും ലോകേഷ് കനക രാജ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Vijayasree Vijayasree :