സിനിമകളിലെ ചുംബന രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. സിനിമയില്‍ ഇതിന് ആകര്‍ഷണവും കൂടുതലാണ്. എന്നാല്‍ നിരന്തരം ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടും ചിത്രങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥയിലാണ് നടി റാഷി ഖന്ന എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
നിരവധി തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് റാഷി ചെയ്തിട്ടുള്ളത്. ബോളിവുഡിലും മികച്ച വേഷങ്ങള്‍ ചെയ്യുവാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ റാഷി ചുംബന രംഗങ്ങളില്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും വലിയ പരാജയമായ ചരിത്രമാണ് ഉള്ളത്. ചിത്രങ്ങളുടെ നിരന്തരമായ പരാജയം കരിയറില്‍ മോശമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
താങ്ക്യൂ എന്ന നാഗചൈതന്യ ചിത്രത്തിലായിരുന്നു റാഷിയുടെ അവസാനത്തെ ചുംബനം. എന്നാല്‍ ആദ്യ ദിനം തന്നെ ചിത്രം വമ്പന്‍ പരാജയമായി. വരുണ്‍ തേജിനൊപ്പം തോളി എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ടയുടെ വേള്‍ഡ് ഫെയിമസ് ലവര് എന്ന ചിത്രത്തിലും റാഷി ലിപ് ലോക് ചെയ്തിരുന്നു.
ഈ ചിത്രങ്ങള്‍ എല്ലാം വലിയ പരാജയമാണ് റാഷിക്ക് നല്‍കിയത്. ചിത്രം തീയേറ്ററില്‍ പരാജയം ആയിരുന്നുവെങ്കിലും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രങ്ങള്‍ നിരന്തര പരാജയം അയതോടെ ചുംബന രംഗങ്ങള്‍ തെറ്റായ തീരുമാനമാവുകയാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.