പ്ലാസ്റ്റിക്ക് സർജറിയല്ല ഞാൻ വളർന്നതാണ്; പലരേയും തെറിവിളിക്കേണ്ടി വന്നിട്ടുണ്ട്; ഓൺലൈൻ ആങ്ങളമാരുടെ കമന്റുകൾ കാണുമ്പോൾ ദേഷ്യം വരാറുണ്ട്; സ്റ്റാർഡം പ്രൈവസി നഷ്ടപ്പെടുത്തുന്നതുപോലെ തോന്നാറുണ്ട്; അനശ്വരയുടെ വാക്കുകൾ വൈറൽ !

സൂപർ ശരണ്യയിലൂടെ സൂപ്പർ ആയി നിൽക്കുകയാണ് ഇപ്പോൾ അനശ്വര രാജൻ. ബാലതാര‌മായി സിനിമയിലേക്ക് എത്തി യുവനടിമാരിൽ മുന്നിലേക്ക് എത്തിയിരിക്കുന്ന അനശ്വരയ്ക്ക് മലയാള സിനിമയിൽ പെട്ടന്നുള്ള വളർച്ചയായിരുന്നു .

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തുന്നത്. മഞ്‍ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര ചിത്രത്തിൽ അഭിനയിച്ചത്. അനശ്വര രാജന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് അവിയൽ എന്ന ബിജു മേനോൻ സിനിമയാണ്.

മുഴുനീള നായികയായി പ്രദർശനത്തിന് എത്തിയ ചിത്രം സൂപ്പർ ശരണ്യയും.സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് അനശ്വര സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോഴിതാ, സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമുള്ള അവസ്ഥയെ കുറിച്ചാണ് താരം സംസാരിക്കുന്നത്. സ്റ്റാർഡം കാരണം പ്രൈവസി നഷ്ടപ്പെടുന്നപോലെ തോന്നാറുണ്ട് എന്നാണ് അനശ്വര പറയുന്നത്.

“പലരേയും തെറിവിളിക്കേണ്ടി വന്നിട്ടുണ്ട്. വാഹനം ഓടിക്കുമ്പോഴാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. ഓവർ ടേക്ക് ചെയ്യുമ്പോൾ പെൺകുട്ടിയാണ് ഓടിക്കുന്നതെന്ന് കണ്ടാൽ ആണുങ്ങൾ ചിലപ്പോൾ പ്രകോപിപ്പിക്കാൻ ശ്രമിക്കും. അപ്പോഴാണ് ദേഷ്യം വരുന്നത്.

മൈക്ക് സിനിമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. “ജോൺ എബ്രഹാം നിർമിക്കുന്നുവെന്ന് അറിഞ്ഞതുകൊണ്ട് മാത്രമല്ല മൈക്കിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചത്. അതിന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ട് കൂടിയാണ്. ബൻസാലി പ്രൊഡക്ഷൻസിനൊപ്പം പ്രവർത്തിക്കണമെന്ന ആ​ഗ്രഹമുണ്ട്. ഇഷ്ടമല്ലാതെ സിനിമകൾ ഒന്നും ചെയ്തിട്ടില്ല. എന്റെ സിനിമകൾ കാണാൻ എനിക്ക് ചമ്മലാണ്. പ്രതിഫലത്തിന്റെ പേരിൽ വാശിപിടിച്ചിട്ടൊന്നുമില്ല. പക്ഷെ ചിലപ്പോഴൊക്കെ മാനേജർക്ക് സംസാരിക്കേണ്ടി വരാറുണ്ട്. എനിക്ക് വാശി കുറച്ച് കൂടുതലാണ്.

റിയൽ ലൈഫിൽ ഇടയ്ക്കൊക്കെ അഭിനയിക്കേണ്ടി വരാറുണ്ട്. മുടി മുറിച്ചതെന്തിനാണെന്ന് ചില ചേച്ചിമാരൊക്കെ ചോദിക്കാറുണ്ട്. കോലം കെട്ട് പോയല്ലോ എന്നൊക്കെ പറയും. സ്റ്റാർഡം കാരണം ചിലപ്പോഴൊക്കെ പ്രൈവസി നഷ്ടപ്പെടുന്നതായി തോന്നാറുണ്ട്. പ്രൈവസി മാറ്റേഴ്സാകാറുണ്ട്. ഓൺലൈൻ ആങ്ങളമാരുടെ കമന്റുകൾ കാണുമ്പോൾ ദേഷ്യം വരാറുണ്ട്.

നേരത്തെ ​ബോഡി ഷെയ്മിങ് കമന്റുകൾ വരുമ്പോൾ വിഷമിക്കാറുണ്ടായിരുന്നു. ഞാൻ അടുത്തിടെ കണ്ട് അത്ഭുതപ്പെട്ട വാർത്ത പ്ലാസ്റ്റിക്ക് സർജറി ഞാൻ ചെയ്തുവെന്നതാണ്. പക്ഷെ ഞാൻ അത് ചെയ്തിട്ടില്ല. വളർന്നപ്പോൾ വന്ന മാറ്റമാണ്.

പിന്നെ കുറച്ച് മേക്കപ്പ്, ഡ്രെസ്സിങ് എന്നിവയും രൂപത്തിൽ‌ മാറ്റം വരുത്തിയിട്ടുണ്ട്’ അനശ്വര രാജൻ പറഞ്ഞു. രാംഗി എന്നൊരു തമിഴ് ചിത്രവും അനശ്വര രാജന്റേതായി പ്രദർശനത്തിന് എത്താനുണ്ട്. ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തുന്നു, ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നു തുടങ്ങി നിരവധി വിമർശനങ്ങൾ അനശ്വര ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ വരാറുണ്ട്.

അനശ്വര രാജിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം മൈക്കാണ്. വിഷ്‍‍ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് സജീവനാണ് ചിത്രത്തിൽ നായകൻ.

ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണൻ, അഭിറാം, സിനി അബ്രഹാം എന്നിവരും മൈക്കിൽ അഭിനയിക്കുന്നുണ്ട്. ജെ.എ എന്റർടൈൻമെന്റിന്റെ ബാനറിൽ മൈക്ക് ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാമാണ് നിർമിക്കുന്നത്. വിക്കി ഡോണർ, മദ്രാസ് കഫെ, പരമാണു, ബത്‌ല ഹൗസ് തുടങ്ങിയവ ജോൺ എബ്രഹാമായിരുന്നു നിർമിച്ചത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് മൈക്ക് എന്ന സിനിമ.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വളരെ ആഘോഷമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ച് പ്രദർശിപ്പിച്ചിരുന്നു. മുടിയൊക്കെ മുറിച്ച് വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് സിനിമയിൽ അനശ്വര പ്രത്യക്ഷപ്പെടുന്നത്. മൈക്കിന് വേണ്ടി കാത്തിരിക്കുകയാണ് ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടപ്പോൾ മുതൽ പ്രേക്ഷകരും.

about anaswara

Safana Safu :