എന്റെ മിസ്റ്റേക്സ് മാത്രമേ എനിക്ക് കാണാൻ പറ്റുന്നുള്ളൂ…; സ്വന്തം അഭിനയം പിന്നീട് കണ്ടിട്ട് കുറച്ച് കൂടിപ്പോയെന്ന് തോന്നാറുണ്ട്; ഞെട്ടിക്കുന്ന സ്വയം വിലയിരുത്തലുമായി ഫഹദ് ഫാസിൽ!

പുതുതലമുറയുടെ നടനവിസ്മയം ആയി മാറുകയാണ് ഫഹദ് ഫാസിൽ. ഇപ്പോൾ ഫഹദിന്റെ മലയൻ കുഞ്ഞ് എന്ന സിനിമ തിയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും നേടുന്ന മലയൻകുഞ്ഞ് ഒരു തിയറ്റർ എക്സ്പീരയൻസ് തന്നെയാണെന്നാണ് കൂടുതലും കേൾക്കുന്ന അഭിപ്രായം.

30 വർഷങ്ങൾക്ക് ശേഷം എആർ റഹ്മാൻ സം​ഗീത സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും മലയൻ കുഞ്ഞിനുണ്ട്. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ന​വാ​ഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായ​ഗ്രഹണവും തിരക്കഥയും മഹേഷ് നാരായണനാണ്. ഫഹദിന്റെ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിന്റെ പ്രധാന മികവുകളിലെന്നാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

എന്നാൽ‌ ആരാധകരുടെ അഭിപ്രായത്തിനെതിരെയാണ് ഫഹദ് പറയുന്നത് . തന്റെ അഭിനയം അത്ര മികച്ചതായി തോന്നിയിട്ടില്ലെന്നാണ് ഫഹദ് ഫാസിലിന്റെ അഭിപ്രായം.. താൻ ചെയ്ത സിനിമകൾ പിന്നീടിരുന്ന് കാണുമ്പോൾ അതിലെ സ്വന്തം അഭിനയം ഇഷ്ടമാവാറില്ലെന്ന് ഫഹദ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഫഹദ് എന്ന ബ്രാൻഡ് ഉള്ളതായി താൻ വിശ്വസിക്കുന്നില്ല. താനുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും സ്വയം ആസ്വദിക്കാറില്ലെന്നും ഫഹദ് പറയുന്നു. ഞാൻ ചെയ്ത നല്ല സിനിമകൾ ഇപ്പോൾ പോയി കാണുമ്പോൾ എന്റെ മിസ്റ്റേക്സ് മാത്രമേ എനിക്ക് കാണാൻ പറ്റുന്നുള്ളൂ. ഫഹദ് എന്ന ബ്രാൻഡിനെയൊന്നും ഞാൻ എൻജോയ് ചെയ്യുന്നില്ല. എങ്കിലും ചെയ്യാൻ പറ്റുന്ന സിനിമകളിലും ചെയ്ത സിനിമകളിലും എനിക്ക് ഹാപ്പിനെസ് ഉണ്ട്, ഫഹദ് വ്യക്തമാക്കി.

ഇന്നായിരുന്നെങ്കിൽ ഒരു സീൻ വേറൊരു രീതിയിൽ ചെയ്യാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. അതേസമയം ആ സിനിമ ചെയ്യുന്ന സമയത്ത് തീര്‍ച്ചയായും ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള തീരുമാനത്തിലാണ് സിനിമ ചെയ്യുന്നത്. എന്നാൽ കുറച്ചു കൂടി നന്നാക്കാമായിരുന്നെന്ന് പിന്നീട് തോന്നും.

അങ്ങനെ അല്ലായിരുന്നു അഭിനയിക്കേണ്ടതെന്നും ഇത്രയൊന്നും അഭിനയിക്കേണ്ട കാര്യമില്ലായിരുന്നെന്നും കുറച്ചു കൂടിപ്പോയി എന്നൊക്കെ തോന്നുമെന്നും ഫഹദ് പറഞ്ഞു.

നേരത്തെയും തന്റെ അഭിനയത്തെക്കുറിച്ച് ഫഹദ് സംസാരിച്ചിരുന്നു. 2007 ൽ പുറത്തിറങ്ങിയ ബി​ഗ് ബി എന്ന ചിത്രത്തിലെ സീൻ അഭിനയത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നും ഫഹദ് പറഞ്ഞിരുന്നു.

ബി​ഗ്ബിയിൽ മമ്മൂട്ടയുടെ കഥാപാത്രം ബിലാൽ കരയുന്ന സീനാണ് ഫഹദ് ചൂണ്ടിക്കാട്ടിയത്. ‘ബി​ഗ് ബി കാണുമ്പോഴാണ് ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് കരയുന്നതെന്ന് എനിക്ക് മനസ്സിലായത്. പടം തുടങ്ങിയപ്പോൾ മുതൽ മേരി ടീച്ചറും ബിലാലും തമ്മിലുള്ള ബന്ധം പറയുന്നുണ്ട്’

‘ബിലാലിന് കരയാൻ പറ്റുമോ എന്ന് എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു. നാലാമത്തെ അനിയനെ കൊന്ന് കഴിയുമ്പോൾ പുള്ളി മൃതദേഹത്തിന് അടുത്തിരുന്നിട്ട് ബാലയുടെ ​ദേഹത്ത് അടിച്ചിട്ടാണ് കരയുന്നത്. ഓരോ കഥാപാത്രവും കരയുന്നത് വ്യത്യസ്തമായാണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്,’ ഫഹദ് ഫാസിൽ പറഞ്ഞു.

about fahad fasil

Safana Safu :