സിനിമ കണ്ടിട്ട് വിമർശിക്കു സൂർത്തേ…; വർഷം 2030 – മഹാവീര്യർ , കാലത്തിനു മുന്നേ സഞ്ചരിച്ച പടം; “മഹാവീര്യരും പാരസൈറ്റും”..; ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയായി മഹാവീര്യർ; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മഹാവീര്യർ!

വ്യത്യസ്തമായ രീതിയിൽ നർമവും ഫാന്റസിയും അദൃശ്യമായി സമകാലിക രാഷ്ട്രീയവിമർശനവും ഒത്തുചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു. കോർട്ട് റൂം ഫാന്റസിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ടൈം ട്രാവലും പരാമർശവിധേയമാകുന്നു. സമാന്തരമായ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ചിത്രം. പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്നാണ് നിർമാണം.

സിനിമ റിലീസ് ആകും മുന്നേ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ടുപോലും പലരും സിനിമയുടെ റിവ്യൂ എഴുതിത്തുടങ്ങി. മലയാള സിനിമ നേരിടുന്ന ഒരു വിപത്ത് സിനിമ കാണാതെ സിനിമയെ വിമർശിക്കുന്നവരാണ് എന്ന് പറഞ്ഞാലും തെറ്റില്ല.

എന്നാൽ വിമർശങ്ങൾക്കും പ്രശംസകൾക്കും ഇടയിൽ വലിയ ഒരു ചർച്ചയ്ക്കുള്ള ഇടം സോഷ്യൽ മീഡിയയിൽ സിനിമ ഒരുക്കി എന്നത് യാഥാർഥ്യമാണ്. ഇപ്പോഴിതാ സിനിമയുടെ റിവ്യൂകൾ എല്ലാം ചേർത്തുവച്ച് മറ്റ് സിനിമകളോട് താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്.

പാരസൈറ്റ് എന്ന ഓസ്കർ വിന്നിങ് സിനിമയും മഹാവീര്യരും താരതമ്യം ചെയ്താൽ എങ്ങനെ ആകും എന്ന് വായിക്കാം കുറിപ്പിലൂടെ….

“മഹാവീര്യരും പാരസൈറ്റും..
മഹാവീര്യറിനെ കുറെ സിനിമകളായി കമ്പയർ ചെയ്യുന്നത് കണ്ടു. അത് സിനിമയുടെ ഉള്ളടക്കം കൊണ്ട് മാത്രമല്ല, ഇത്തരം പുതിയ പരീക്ഷണങ്ങളും ആയി മലയാളത്തിൽ എന്ന അടിസ്ഥാനത്തിൽ കൂടി ആവണം ഇബ് ലീസ്, ഡബിൾ ബാരൽ, ഗുരു അങ്ങനെ ചിത്രങ്ങളും ആയി താരതമ്യം ഒരുപാട് കണ്ടു. കുറെ വർഷത്തിനു ശേഷം വാഴ്ത്തി പാടുന്ന ചിത്രമായി ഇത് മാറും എന്നാണ് ഏറ്റവും കൂടുതൽ ശ്രദ്ധിച്ച ഒരു ഒബ്സർവേഷൻ.

പക്ഷേ ഇന്നലെ ഉണ്ണി വ്ലോഗ്സിന്റെ ഈ ഡികോഡിംഗ് കണ്ടതിനു ശേഷം കമ്പയർ ചെയ്യാൻ തോന്നിയ ഒരു സിനിമ കൊറിയൻ ചിത്രം പാരസൈറ്റാണ്. കുറെയേറെ പേര് സിനിമ കണ്ടു ഒന്നും മനസ്സിലാവാതെ പടത്തിന് ഒരുപാട് നെഗറ്റീവ് അഭിപ്രായം പറഞ്ഞിരുന്നു എന്ന് കേട്ടിരുന്നു. ഒരു ഡീകോഡ് വീഡിയോക്ക് ശേഷം ഒരു വലിയ ബൂം ആ സിനിമക്ക് കിട്ടുകയായിരുന്നു. ഒറ്റ decode ആയിരിക്കില്ല, പക്ഷേ end explained വീഡിയോ ഒക്കെ വന്നപ്പോൾ വലിയൊരു ഷിഫ്റ്റ് ആൾക്കാരുടെ അഭിപ്രായത്തിൽ വന്നതായി തോന്നിയിരുന്നു.

അതിനു ശേഷമാണ് സിനിമയെ മനസ്സിലാക്കി തുടങ്ങിയത് എന്ന് ആരൊക്കെയോ ആ സമയം എഴുതിയും കണ്ടിരുന്നു. പിന്നീടാണ് ഓസ്കാർ നേടിയ ആ ചിത്രത്തെ ആൾക്കാര് വാഴ്ത്തി തുടങ്ങിയത്. മഹാവീര്യരും അത്തരം ഒരുപാട് ലെയറുകളുള്ള സിനിമയാണ് തോന്നിയത്. ഇന്നലെ ഒരു ദിവസം കൊണ്ട് തന്നെ കുറച്ച് പേര് ഒരു ഇൻസ്റ്റൻ്റ് അഭിപ്രായം മാറ്റി പിന്നീട് ചിന്തിച്ചപ്പോൾ സിനിമ കൊള്ളാം എന്ന് എഴുതിയത് ശ്രദ്ധിച്ചു.

കുറച്ച് കാലത്തിനു ശേഷം ഫ്രഷ് ആയി തോന്നിയ സബ്ജക്ട് ആയിരുന്നു മഹാവീര്യർ. വല്ലപ്പോഴും മാത്രം ആരെങ്കിലും ഒക്കെ കൈ വെക്കുന്ന ചില സിനിമകളിൽ ഒന്ന്. ഇറങ്ങുന്ന കാലഘട്ടത്തെക്കാൾ പിന്നീട് വാഴ്ത്തിപ്പാടുന്ന ചിത്രങ്ങൾ.

ഈ ഡീക്കോഡിങ് കണ്ടപ്പോൾ കുറെയേറെ സംശയങ്ങൾ കണക്ട് ചെയ്യാൻ ഉപകാരപ്പെട്ടു. ഇത്തരം ഒബ്സർവേഷണങ്ങൾ വരട്ടെ, പുതിയ പുതിയ ആശയങ്ങൾ രൂപപ്പെടട്ടെ. സിനിമ ഒരുതരത്തിലും സ്പൂൺ ഫീഡ് ചെയ്യുന്നില്ല. നിവിൻ കഥാപാത്രത്തിൻ്റെ പേര് പോലെ അപൂർണമായ, നമ്മൾ പൂരിപ്പിക്കേണ്ട പലതും തന്ന് തന്നെയാണ് സിനിമ തീരുന്നതും. രണ്ടാമത്തെയോ മൂന്നാമത്തെയോ കാഴ്ചയും ആലോചനയും ഡിമാൻഡ് ചെയ്യുന്ന സിനിമ പോലെ തോന്നിട്ടുണ്ടായിരുന്നു. പാരസൈറ്റ് പോലെ തന്നെ ആൾക്കാരിൽ മഹാവീര്യറും ശ്രദ്ധിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ..

ഭരദ്വാജ് രംഗൻ പറഞ്ഞ പോലെ The film is so out of the box. There is no box at all.!.എം.മുകുന്ദൻ്റെ പഴയ ചെറുകഥയെ വളരെ ഭംഗിയായി ഈ കാലത്തെ സിനിമയായി sarcastic ആയി എബ്രിഡ് ഷൈൻ ചെയ്തതായാണ് തോന്നിയത്. നിവിൻ പോളി എന്ന നിർമാതാവിന്, ഇനിയും ഇത്തരം ‘പുതിയ’ സിനിമകളും ആയി വരാൻ സാധിക്കട്ടെ.. എന്നവസാനിക്കുന്നു പ്രസ്തുത കുറിപ്പ്.

about mahaveryar

Safana Safu :