കാരൂരിന്റെ ‘പൊതിച്ചോറ്’ സിനിമയാകുന്നു; ‘ഹെഡ്മാസ്റ്റർ’ എന്ന പേരിൽ ഈ മാസം റിലീസിന്; അന്ന് തിരക്കഥയായപ്പോൾ നായകനാക്കാൻ തീരുമാനിച്ചത് മോഹൻലാലിനെ!

കാരൂർ നീലകണ്‌ഠപ്പിള്ള രചിച്ച കഥയാണ് പൊതിച്ചോറ്. അധ്യാപകരുടെ ദുരിത ജീവിത കഥയാണ് ഇതിലെ പ്രതിപാദ്യം. ഇപ്പോഴിതാ പൊതിച്ചോറ് സിനിമയാകാൻ തയ്യാറെടുക്കുകയാണ്.

ദേശീയ അവാർഡ് ജേതാവ് രാജീവ്നാഥിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയ്ക്ക് ‘ഹെഡ്മാസ്റ്റർ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിനിമ ജൂലൈ 29ന് തിയേറ്ററുകളിൽ എത്തും.

കാരൂർ നീലകണ്ഠപിള്ളയുടെ ‘പൊതിച്ചോറ്’ എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരമാണ് സിനിമ.ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് ആണ് ഹെഡ്മാസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. തമ്പി ആന്റണി, ബാബു ആന്റണി, ജഗദീഷ്, സഞ്ജു ശിവറാം, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, ആകാശ് രാജ്, മാസ്റ്റർ ദേവനാഥ്‌, മഞ്ജു പിള്ള,ദേവി,സേതു ലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.

തിരക്കഥ കെ. ബി. വേണു & രാജീവ് നാഥ് , ഛായാഗ്രഹണം പ്രവീൺ പണിക്കർ , ചിത്രസംയോജനം ബീന പോൾ, സംഗീത സംവിധാനം കാവാലം ശ്രീകുമാർ , ഗാനരചന പ്രഭാവർമ്മ, ആലാപനം പി.ജയചന്ദ്രൻ & നിത്യാമാമൻ.

.പഴയകാല കേരളീയ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പരിതപകരമായിരുന്ന അവസ്ഥയെ കാരൂർ പൊതിച്ചോറ് കഥയിൽ വരച്ചുകാട്ടുന്നു.

കെ.ബി. വേണു ഈ കഥയെ ആസ്പദമാക്കി രാജീവ് നാഥിനുവേണ്ടി ഒരു തിരക്കഥ തയ്യാറാക്കിയിരുന്നുവെങ്കിലും അത് ചലച്ചിത്രമായിട്ടില്ലായിരുന്നു . ‘ഒന്നാം സാർ’ എന്നു പേരിട്ട ഈ ചലച്ചിത്രത്തിൽ മോഹൻലാലിനെയായിരുന്നു നായകനായി അന്ന് തീരുമാനിച്ചിരുന്നത്.

about headmaster

Safana Safu :