എന്റെ മത്സരം വീടിനുള്ളിലെ 19 പേരോടല്ലായിരുന്നു; എന്നെ ചലഞ്ച് ചെയ്തത് പുറത്തുള്ള 5 പേരാണ് ; സേഫ് ​ഗെയിം കളിക്കാൻ പാടില്ല എന്നൊരു നിയമവുമില്ല. അത് ചെയ്യാൻ എളുപ്പമല്ല; 14 കിലോ കുറഞ്ഞതായും റോൺസൺ!

ബിഗ് ബോസ് സീസൺ ഫൊറിലൂടെ മലയാളികളുടെ ഇഷ്ടതാരമായ നടനാണ് റൊൺസൺ . സീരിയലിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം ബിഗ് ബോസ് വീട്ടിൽ എത്തിയപ്പോൾ മലയാളികൾക്കും ചങ്കായി മാറി. പെട്ടന്നുള്ള കൗണ്ടറും സൗഹൃദം കാത്തുസൂക്ഷിക്കുന്ന റൊൺസണിന്റെ മനസുമാണ് ആരാധകർക്ക് ഇഷ്ടപ്പെട്ടത്.

ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യമായി ഒരു അഭിമുഖത്തിൽ ബി​ഗ് ബോസ് അനുഭവങ്ങൾ പങ്കിട്ടിരിക്കുകയാണ് റോൺസൺ. ഹൗസിനുള്ളിലുണ്ടായിരുന്ന 19 പേരുമായിട്ടല്ല ഞാൻ മത്സരിച്ചത്. എന്നെ ചലഞ്ച് ചെയ്ത എന്റെ കുടുംബത്തിലെ 5 പേരുമായിട്ടാണ്’ എന്നാണ് റോൺ‌സൺ പറയുന്നത്.

ബിഗ് ബോസ് ഹൗസിൽ മത്സരാർഥികൾക്ക് ആ നൂറ് ദിവസം പലതും നഷ്ടമാകും. അതിൽ ഒന്നാണ് പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം. എന്റെ ഭാര്യ കഴിഞ്ഞാൽ ഒരുപക്ഷെ എനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്തത് പ്രകൃതിയെയാണ്. ഞാൻ പ്രകൃതിയോട് വളരെ അടുത്ത് ജീവിക്കുന്ന ഒരാളാണ്. എനിക്ക് സ്വന്തമായി തോട്ടവും കൃഷിയും ഉണ്ട്. എനിക്ക് എന്റെ സ്വന്തം ടാങ്കിൽ നിന്ന് മീൻ കിട്ടും.

എന്റെ ജീവിതം പരിസ്ഥിതിയുമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. ബിബി ഹൗസിനുള്ളിലായിരിക്കുമ്പോൾ നിങ്ങൾ പ്രകൃതിയിൽ നിന്ന് പൂർണമായും വേർപെട്ടിരിക്കുന്നു. നിങ്ങൾക്ക് ആകാശം പോലും കാണാൻ കഴിയില്ല.

60 ദിവസങ്ങൾക്ക് ശേഷമാണ് ഒരു പ്രത്യേക സ്ഥലത്ത് നിങ്ങൾക്ക് സൂര്യാസ്തമയം കാണാൻ കഴിയുന്നത്. ഷോയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ‌ എന്റെ കുടുംബം പറഞ്ഞു ഞാൻ രണ്ട് ദിവസം പോലും അതിജീവിക്കില്ലെന്ന്.ക്ഷുഭിതനും ഭക്ഷണപ്രിയനും ആരോഗ്യബോധമുള്ളവനുമായ റോൺസണിന് അധികനാൾ നിൽക്കാൻ കഴിയില്ലെന്ന് അവർ പ്രവചിച്ചു. അതുകൊണ്ട് എന്നെത്തന്നെ പരീക്ഷിക്കുന്നത് ഒരു വെല്ലുവിളിയായി ഞാൻ ഏറ്റെടുത്തു. എന്റെ മത്സരം വീടിനുള്ളിലെ 19 പേരോടല്ലായിരുന്നു.

പുറത്തുള്ള 5 പേരോടായിരുന്നു. എന്നെ വെല്ലുവിളിച്ച എന്റെ കുടുംബത്തോട്. ഞാൻ രണ്ട് ദിവസം അതിജീവിച്ചപ്പോൾ തന്നെ ഞാൻ വിജയിയായി.’

‘അതിനുശേഷം ഏത് ദിവസവും പോകാൻ ഞാൻ തയ്യാറായിരുന്നു. സമാധാനം എന്നതായിരുന്നു ഹൗസിലെത്തിയപ്പോൾ മുതൽ ഞാൻ നൽ‌കാൻ‌ ഉദ്ദേശിച്ച എന്റെ സന്ദേശം. ഷോയിൽ ഞാൻ സേഫ് ഗെയിം കളിക്കുന്നു എന്നതായിരുന്നു എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വിമർശനം. സേഫ് ​ഗെയിം കളിക്കാൻ പാടില്ല എന്നൊരു നിയമവുമില്ല. അത് ചെയ്യാൻ എളുപ്പമല്ല.

ആരുടെയും വെറുപ്പ് നേടാതെ, ആരെയും വേദനിപ്പിക്കാതെ, ശാന്തത നഷ്ടപ്പെടാതെ വീട്ടിൽ അതിജീവിക്കുക എന്നത് തീർച്ചയായും കഠിനമാണ്. ഞാൻ അത് ചെയ്തതിൽ സന്തോഷം. ഹൗസിൽ എത്തിയാൽ ഒരു ലൂപ്പിൽ ആയിരിക്കുന്നതുപോലെയാണ്.

ഒരേ ഭക്ഷണം, ഒരേ ആളുകൾ, ഒരേ ദിനചര്യ അങ്ങനെ എല്ലാം.. ശരീര ഭാരം ഹൗസിൽ നിന്ന് പുറത്ത് വന്നപ്പോൾ 14 കിലോ കുറഞ്ഞു. എന്റെ പഴയ ശരീരത്തിലേക്ക് തിരികെ വരാൻ എനിക്ക് മാസങ്ങളെടുക്കും’ റോൺസൺ പറഞ്ഞു.

about biggboss

Safana Safu :