ആദ്യം ദേഷ്യമായിരുന്നു,; അതുകേട്ടപ്പോൾ ഞാൻ ഇംപ്രസായി; ​എല്ലാം ​ഗെയിം പ്ലാനായിരുന്നുവെന്ന് പറഞ്ഞപ്പോഴാണ് ദിലുവിനോട് ഇഷ്ടം തോന്നിയത്’; ദിൽഷാ ആ സത്യം വെളിപ്പെടുത്തി?; സൂരജ് പങ്കുവച്ച വാക്കുകളിൽ ഞെട്ടി ആരാധകർ!

ബി​ഗ് ബോസ് സീസൺ ഫോർ അവസാനിച്ചെങ്കിലും വഴക്കുകൾക്ക് അവസാനമായിട്ടില്ല. ഈ സീസൺ വിജയിയായത് ദിൽഷ പ്രസന്നനാണ്. ബി​ഗ് ബോസ് മലയാളം സീസൺ ചരിത്രത്തിലെ ആദ്യത്തെ ലേഡി ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ. ഈ സീസണിൽ‌ ടാസ്ക്കുകളിൽ ഏറ്റവും നന്നായി മത്സരിച്ച് വിജയിച്ചിട്ടുള്ള വ്യക്തിയാണ് ദിൽഷയെങ്കിലും ആരാധക പിന്തുണയുടെ കാര്യത്തിൽ ദിൽഷ പിറകിലായിരുന്നു.

റോബിനും ബ്ലെസ്ലിയും ആയിരുന്നു വോട്ടിങിന്റെ കാര്യത്തിൽ മുന്നിലുണ്ടായിരുന്നത്. റോബിൻ പുറത്തായപ്പോൾ ബ്ലെസ്ലിക്കായിരുന്നു പിന്തുണ കൂടുതൽ. പിന്നീട് പുറത്താക്കപ്പെട്ട റോബിൻ ദിൽഷയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് വോട്ട് പിടിച്ചു കൊടുക്കുകയായിരുന്നു.

ഇപ്പോൾ റോബിനോടും ബ്ലെസ്ലിയോടും ദിൽഷ കാണിച്ചതെല്ലാം സ്ട്രാറ്റർജിയുടെ ഭാ​ഗമാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ബി​ഗ് ബോസ് കഴിഞ്ഞ് വന്ന ശേഷം ഹൗസിൽ‌ നടന്നതെല്ലാം ​ഗെയിം പ്ലാനായിരുന്നുവെന്ന് ദിൽഷ പറഞ്ഞിരുന്നുവെന്നാണ് ദിൽഷയുടെ കുടുംബസുഹൃത്ത് സൂരജ് പറയുന്നത്.

ദിൽഷ വിന്നറായി പുറത്തുവന്നപ്പോൾ ഞാൻ ദിലുവിനോട് ദേഷ്യത്തിലായിരുന്നു. തേപ്പ് കിട്ടിയത് പോലെ തോന്നിയിരുന്നു. അതുകൊണ്ട് ദേഷ്യത്തിലായിരുന്നു. അവൾ എന്റെ അടുത്ത് മിണ്ടാൻ വന്നപ്പോൾ‌ ഞാൻ‌ പറഞ്ഞു മിണ്ടാൻ നിൽക്കണ്ട… നല്ലത് കേൾക്കുമെന്ന്.’

ദിൽഷ പ്രശ്നം സോൾവ് ചെയ്യാൻ വന്നപ്പോഴാണ് ഞാൻ അങ്ങനെ പറഞ്ഞത്. മാത്രമല്ല അത്രയേറെ ദിവസം കഴിഞ്ഞ് തിരിച്ച് വന്നതാണല്ലോ. ദിൽഷ വന്നപ്പോൾ മുതൽ ബി​ഗ് ബോസ് കഥകൾ പറയുന്നുണ്ട്. ​ഗെയിമിനെ കുറിച്ചെല്ലാം അവൾ പറയുന്നുണ്ടായിരുന്നു.

അതുകേട്ടപ്പോൾ ഞാൻ ഇംപ്രസായി. അവളെ വളരെ നന്നായി കളിച്ചിട്ടാണ് വന്നിരിക്കുന്നതെന്ന് അവളുടെ കഥകൾ കേട്ടപ്പോൾ‌ എനിക്ക് മനസിലായി. അതോടെ ദിലുവിനോടുള്ള എന്റെ ദേഷ്യവും പോയി. കാരണം ദിലു അത്രയേറെ ചിന്തിച്ചാണ് കളിച്ചത്. ദിലുവിങ്ങനെ ചിന്തിച്ച് ​ഗെയിം കളിക്കുമെന്ന് ഞങ്ങളും ഒട്ടും വിചാരിച്ചിരുന്നില്ല. അതുകൊണ്ട് ദിലു പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി’ സൂരജ് പറഞ്ഞു. ഹേറ്റേഴ്സിന്റെ കൈയ്യിൽ നിന്നും ദിൽഷയെ സംരക്ഷിക്കുക എന്ന തീരുമാനത്തിലായിരുന്നു കുടുംബം അന്ന് അങ്ങനെ ചെയ്തത്.

about biggboss

Safana Safu :