മനസ് കരയുമ്പോഴും ചിരിക്കാൻ ശ്രമിച്ചിട്ടുണ്ട് ; ജീവിതത്തിൻ്റെ പ്രതിസന്ധിഘട്ടത്തിൽ നിന്ന് തിരിച്ചു കയറാൻ കരുത്തേകിയത് സിനിമയായിരുന്നു; പ്രതാപ് പോത്തന്‍ അന്ന് പറഞ്ഞത് !

കാലത്തിനൊപ്പം സഞ്ചരിച്ച ഒരു മികച്ച നടനെ കൂടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായി. മലായാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തന്റെ വേറിട്ട അഭിനയം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും ശ്രദ്ധ നേടിയ നടനാണ് പ്രതാപ് പോത്തന്‍ അവസാന നിമിഷങ്ങളിൽ മാനസിക സംഘർഷത്തിലൂടെ കടന്നു പോയിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പുകൾ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയകളിൽ വളരെ സജീവമായിരുന്നു പ്രതാപ് പോത്തൻ. താരത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് സിനിമാ ലോകം.സോഷ്യൽ മീഡിയ പോസ്റ്റിൽ മാത്രമല്ല മരണത്തെക്കുറിച്ച് ഒരാഴ്ച മുമ്പ് പറയാതെ പറഞ്ഞുപോയി എന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞു.

സിനിമാ മേഖലയിൽ തിളങ്ങാൻ കഴിഞ്ഞെങ്കിലും വിവാഹ ജീവിതത്തിൽ പരാജയപ്പെടേണ്ടി വന്നു താരത്തിന്. രണ്ട് വിവാഹം കഴിച്ചു. രണ്ടും പരാജയപ്പെട്ടു. ‘വീണ്ടും ഒരു കാതല്‍ കഥെ ‘ എന്ന തമിഴ് സിനിമയില്‍ പ്രതാപിൻ്റെ നായികയായ രാധികയാണ് ആദ്യ ഭാര്യ. ആ സിനിമയുടെ സൈറ്റില്‍ വെച്ച് തുടങ്ങിയ പ്രണയം വിവാഹത്തിലാണ് കലാശിച്ചത്. പക്ഷെ, ആ ബന്ധം ഒന്നരവര്‍ഷം മാത്രമേ നീണ്ടുള്ളൂ.. വിവാഹ സമയത്ത് എനിക്ക് 24ഉം രാധികയ്ക്ക് 17ഉം വയസ്സായിരുന്നു.ഇരുവരുടെയും പക്വതയില്ലായ്മയാണ് ആ ബന്ധം തകര്‍ത്തതെന്ന് തോന്നാറുണ്ടെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.

സിനിമാക്കാര്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ ശരിയാകില്ലെന്നാണ് പോത്തൻ പറയുന്നത്.. ഇഗോ ക്ലാഷുകള്‍ പതിവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാമത്തെ വിവാഹം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അത് അഞ്ച് വർഷം വരെ നീണ്ടു. ആ ബന്ധത്തിൽ കെയ എന്നൊരു മോളുണ്ട്. തന്റെ വിജയങ്ങളിൽ ഏതെങ്കിലുമൊരു സ്ത്രീ സന്താഷിക്കുന്നുണ്ട് എങ്കില്‍ അത് കേയ മാത്രമാണ്. അവളാണ് തനിക്കല്ലാെമെന്ന് പ്രതാപ് പോത്തൻ പറഞ്ഞിരുന്നു.വിവാഹ ബന്ധങ്ങളൊക്കെ കൈവിട്ട് പോയപ്പോൾ ആശ്രയിച്ചത് മദ്യത്തെ ആയിരുന്നു. മദ്യപിച്ച് മനസ്സമാധാനം കണ്ടെത്താൻ ശ്രമിച്ചിരുന്നു.

മദ്യപിച്ച ലെക്ക് കെട്ട് ബഹളം വെക്കുന്ന ഒരു അവസ്ഥ വന്നിരുന്നു. കുറച്ച് നാൾ കഴിഞ്ഞാണ് അതിൽ നിന്ന് മുക്തി നേടിയത്. മദ്യം ആരോഗ്യത്തിയന് നല്ലതല്ല എന്നും താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഇപ്പോൾ ഒരുപാട് മദ്യപിക്കാറില്ലെന്നും ഒക്കേഷണലി മാത്രമേ മദ്യപിക്കൂവെന്നും ജോൺ ബ്രിട്ടാസിൻ്റെ ജെ പി ജം​ഗ്ഷനിൽ എത്തിയപ്പോൾ പറഞ്ഞിരുന്നു. മദ്യം കഴിക്കുമ്പോൾ എത്ര വരെ പോകാം പറ്റുമെന്നും തൻ്റെ കൺട്രോളിലാണ് കാര്യങ്ങളെന്നും താരം അന്ന് പറഞ്ഞിരുന്നു. ജീവിതത്തിൻ്റെ പ്രതിസന്ധിഘട്ടത്തിൽ നിന്ന് തിരിച്ചു കയറാൻ പ്രതാപ് പോത്തന് കരുത്തേകിയത് സിനിമയായിരുന്നു.മനസ് കരയുമ്പോഴും ചിരിക്കാനാണോ താങ്കൾ ശ്രമിച്ചിട്ടുള്ളത് എന്ന് അവതാരകൻ പ്രതാപിനോട് ചോദിച്ചപ്പോൾ അത് ശരിയാണെന്ന് നടൻ സമ്മതിക്കുകയും ചെയ്തു. അവതാരകൻ്റെ അടുത്ത ചോദ്യം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നോ എന്നാണ്..

‘ഇടയ്ക്ക് അവസാനിപ്പിക്കാമെന്ന് ഞാൻ തീരുമാനിച്ചു. പ്രണയ പരാജയങ്ങള്‍, നിരാശ, തുടങ്ങി ഒത്തിരി കാര്യങ്ങളുണ്ട്. ഇതൊക്കെയാണ് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാനുള്ള കാരണം’ നടന്‍ പറഞ്ഞു. മാത്രമല്ല ‘ താൻ ജീവിതം രക്ഷപ്പെടുത്താന്‍ വേണ്ടി ശ്രമിച്ചിട്ടുള്ള കാര്യങ്ങളൊക്കെ വിനയായി മാറിയിട്ടുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന്‍ തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം.

വേറിട്ട കഥാപാത്രങ്ങളിലൂടെ അഭിനയത്തില്‍ സജീവമായിരുന്ന നടന്റെ സിനിമകള്‍ അടുത്തിടെയും തിയറ്ററുകളിലേക്ക് എത്തിയിരുന്നു. പെട്ടെന്ന് എന്ത് സംഭവിച്ചു എന്ന ആശങ്കകള്‍ക്കൊടുവില്‍ മരണകാരണം പുറത്ത് വന്നു. ഉറക്കത്തിനിടയിലുണ്ടായ ഹൃദയാഘാതമാണ് പ്രതാപ് പോത്തന്റെ മരണത്തിന് കാരണം. നടന്റെ മുന്‍ഭാര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.അതേ സമയം മലയാള സിനിമയില്‍ നിന്നും മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് പ്രതാപ് പോത്തന് ആദാരാഞ്ജലികള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്.

AJILI ANNAJOHN :