കട്ടക്കലിപ്പിൽ റോബിൻ ഡോക്ടർ ; ഡോക്ടറെ ഒരുനോക്ക് കാണാൻ കടന്നൽ കൂടുപോലെ നാട്ടുകാർ; ഈ ജനസാഗരം അവസാനിക്കുന്നില്ല; റെക്കോർഡ് നേട്ടവുമായി ബിഗ് ബോസ് താരം!

ബി​ഗ് ബോസ് സീസൺ 4 ൽ വിജയ കിരീടം ചൂടിയില്ലങ്കിലും അവസാനം വരെ ബിഗ് ബോസ് വീട്ടിൽ നിന്നില്ലെങ്കിലും ഏറ്റവും കൂടുതൽ ആരാധകരെ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റൊരു സീസണിലും റോബിൻ്റെ അത്രയും ഫാൻ ബേസ് കിട്ടിയ ഒരു മത്സരാർതഥിയും ഉണ്ടാവാൻ ഇടയില്ല.

ബി​ഗ് ബോസ് ഹൗസിലെ നിയമം തെറ്റിച്ചു എന്ന കാരണത്താൽ അപ്രതീക്ഷിതമായാണ് റോബിൻ ഹൗസിന് പുറത്തേക്ക് വന്നത്. ബി​ഗ് ബോസിൽ നിന്ന് നാട്ടിലേക്ക് പറന്ന് ഇറങ്ങിയപ്പോൾ റോബിൻ തന്നെ ഞെട്ടിയിരുന്നു തൻ്റെ ആരാധകരെ കണ്ട്.

ഹൗസിൽ നിന്ന് പുറത്ത് ഇറങ്ങിയതോടെ റോബിൻ തിരക്കിലാണ്. അഭിമുഖങ്ങളും ഉദ്ഘാടനങ്ങളുമായി താരം സജീവമായി തന്നെയുണ്ട്. റോബിൻ ഉദ്ഘാടനത്തിന് എത്തുന്ന സ്ഥലങ്ങളിൽ ഡോക്ടറെ കാണാൻ എത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. മഴയായാലും വെയിലായാലും അതൊന്നും വകവെക്കാതെയാണ് താരത്തിനെ കാണാൻ എത്തുന്നത്.

വ്യാഴാഴ്ച മലപ്പുറത്ത് മൈ ജി ഷോറൂം ഉദ്ഘാടനം ചെയ്യാൻ എത്തിയ റോബിൻ കണ്ടത് ജനസാഗരമായിരുന്നു. റോബിൻ്റെ സംസാരത്തിലുള്ള എളിമയും സ്നേഹവുമൊക്കെ തന്നെയാവും താരത്തിന് ഇത്രയും വലിയ ആരാധകരെ സൃഷ്ടിച്ച് കൊടുത്തത്. അടുത്തമാസം മുതൽ താരത്തിൻ്റെ പുതിയ സിനിമയുടെ വർക്കുകൾ തുടങ്ങും.

കൂടുതൽ വിവരങ്ങൾ വഴിയെ അറിയിക്കാമെന്നും റോബിൻ പറഞ്ഞു. റോബിൻ്റെ പുതിയ സിനിമയുടെ പ്രഖ്യാപനം മോഹൻലാൽ ആയിരുന്നു നടത്തിയത്. ഉദ്ഘാടന വേദിയിൽ ആരാധകരെ കൈയിലെടുക്കാൻ തന്റെ മാസ് ഡയലോ​ഗ് പറയാറുണ്ട്.

സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും.

തീർച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ’,എന്നാണ് സന്തോഷ് ടി കുരുവിള പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്. ബി​ഗ് ബോസ് ഹൗസിൽ എത്തുന്നതിന് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ താരമായിരുന്നു.

ഡോക്ടർ പ്രൊഫഷനാണെങ്കിലും റോബിൻ മോട്ടിവേഷണൽ ക്ലാസുകളെല്ലാം എടുത്ത് കൊടുക്കുകയും ചെറിയ അറിവുകൾ പകരുന്ന വീഡിയോകൾ പങ്കുവെക്കുകയും ചെയ്ത് അരലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ സമ്പാദിച്ചിരുന്നു. ഡോ. മച്ചാൻ എന്ന പേരിലാണ് സോഷ്യൽമീഡിയയിൽ റോബിൻ അറിയപ്പെട്ടിരുന്നത്.

about robin doctor

Safana Safu :