ചുവപ്പിൽ ഹോട്ട് ആയി പ്രിയ വാരിയർ; ഗ്ലാമർ ഫോട്ടോഷൂട്ട് പൊളിച്ചു; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരി” ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന്റെ മനോഹരമായ ശബ്ദത്തിൽ പിറന്ന പാട്ട് മറക്കാൻ ഒരു സാധ്യതയുമില്ല. ഈ പാട്ടിൻറെ സൗന്ദര്യം മാത്രമല്ല ഈ പാട്ടിൽ അഭിനയിച്ചിരിക്കുന്ന മൊഞ്ചത്തികളും കൂടിയാണ് ഈ പാട്ടിന് ലോകശ്രദ്ധ നേടി കൊടുത്തത്‌.

പാട്ടിന്റ ഇടയിൽ കാണിക്കുന്ന പ്രിയ വാര്യരുടെയും റോഷന്റെയും പരസ്പരം ഉള്ള നോട്ടവും പുരികം ഉയർത്തിയുള്ള ചേഷ്ടകളും ഭാവപ്രകടനങ്ങളും അത്രമേൽ ആകര്ഷണീയമാണ്. അത് കൊണ്ടാണല്ലോ ഇന്ത്യ മുഴുവനുള്ള യുവാക്കൾ ഈ ഗാനം നിമിഷങ്ങൾക്കുള്ളിൽ നെഞ്ചിലേറ്റിയത്.

ശേഷം പ്രിയയ്ക്ക് ഭാഗ്യം തെളിഞ്ഞു. എന്നാൽ ആ ഭാഗ്യത്തിന് കണ്ണ് കിട്ടിയപോലെ പെട്ടന്നുതന്നെ പ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും വലിയ ഒരു തിരിച്ചടിയും കിട്ടി. എന്നാൽ എല്ലാത്തിനെയും അതിജീവിച്ച് പ്രിയ ഇപ്പോഴും മുന്നേറുകയാണ്.

ഇപ്പോൾ പ്രിയ വാരിയറുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ഭരത് റവായിൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്റ്റൈലിസ്റ്റ് ഹെന്ന അക്തർ. ഉപാസനയാണ് മേക്കപ്പ്.

അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി പ്രിയ മാറി.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ കന്നഡയിലും ഈ വർഷം നടി അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.

about

Safana Safu :