ആദ്യമൊക്കെ സ്‌നേഹത്തോടെ വിളിച്ചോണ്ടിരുന്നത് പിന്നീട് ചീത്ത വിളിക്കുന്നതിന് പകരമായി; മുന്‍ കാമുകിയെ കുറിച്ച് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ മുന്‍കാമുകിയെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഉടല്‍ സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ ഈക്കര്യം പറഞ്ഞത്.

‘ചാച്ച’ എന്നുള്ള വിളി തനിക്ക്. പ്രേത്യക ഇഷ്ടമാണ് സിനിമയിലുള്ള പലരും തന്നെ ‘ചാച്ച’ എന്നാണ് വിളിക്കാറുള്ളത്. അതിനു പിന്നില്‍ ഒരു കഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് താന്‍ പ്രണയിച്ച പെണ്‍കുട്ടിക്ക് വിവാഹ ശേഷം ഭര്‍ത്താവിനെ ചാച്ച എന്ന് വിളിക്കാനാണിഷ്ടമെന്ന് തന്നോട് പറഞ്ഞിരുന്നു. അതിനു ശേഷമാണ് ആ വിളി തുടങ്ങിയത്.

ആദ്യമൊക്കെ സ്‌നേഹത്തോടെ വിളിച്ചോണ്ടിരുന്നത് പിന്നീട് ചീത്ത വിളിക്കുന്നതിന് പകരമായി വരെ ചാച്ച എന്ന് വിളിച്ചിരിന്നെന്നും ധ്യാന്‍ പറഞ്ഞു.

ഒരിക്കല്‍ ചാച്ചാനാ പറയുന്നത് എന്ന് പറഞ്ഞ് ആ കുട്ടിയോട് പറയുന്നത് അജു കേട്ടു. ആരാണ് ചാച്ചന്‍ എന്ന് തന്നോടു ചോദിക്കുകയും ചെയ്തു. ഞാനാണ് ചാച്ചന്‍ എന്ന് പറഞ്ഞതോടെ തുടങ്ങിയതാണ് അവരുടെ വിളിയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :