റിയാസ് നിങ്ങളെ ഒരുപാട് കളിയാക്കിയിട്ടുണ്ട്, പക്ഷേ ഇപ്പോൾ നിങ്ങളുടെ ഫാൻ ആയി; റിയാസിന്റെ പഴയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ ആ കാര്യം ഉറപ്പായി; ഷോ കാണിക്കുന്നവർക്ക് മാത്രമല്ല ഫാൻസ്‌ ഉള്ളത്!

ബിഗ് ബോസ് മലയാളം സീസൺ4 ലൂടെ ശ്രദ്ദേയനായ മത്സരാർത്ഥിയാണ് റിയാസ് സലിം. ബിഗ് ബോസിലെ തുടക്കസമയത്ത് അധികം ആരും പിന്തുണച്ചിരുന്നില്ല . അതുമാത്രമല്ല, ബിഗ് ബോസ് വീടിനകത്തും പുറത്തും റിയാസിനെതിരെ നെഗറ്റീവ് കമന്റുകളും ഡീഗ്രേഡിങും നടന്നു.

റിയാസിന്റെ സോഷ്യൽ മീഡിയ പേജുകളിലെല്ലാം ശക്തമായ സൈബർ ആക്രമണമാണുണ്ടായത്. വീഡിയോകൾക്കെല്ലാം മോശമായ കമന്റുകളാണ് വന്നത്. പതിയെ പതിയെ റിയാസിനോടുള്ള ആളുകളുടെ ഈ കാഴ്ചപ്പാട് മാറിത്തുടങ്ങി. റിയാസ് തന്നെ അത് മാറ്റിയെടുക്കുകയായിരുന്നു.

ആ മാറ്റം റിയാസിനെ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വരെ എത്തിച്ചു. അവസാനം വരെ ബിഗ് ബോസ് മലയാളം വിജയി റിയാസ് ആയിരിക്കുമെന്ന് പ്രേക്ഷകർ കരുതി. എന്നാൽ ഫൈനൽ മൂന്നിൽ എത്താനെ കഴിഞ്ഞുള്ളൂ. ബിഗ് ബോസ് വേദിയിൽ റിയാസ് പറഞ്ഞ പല കാര്യങ്ങൾക്കും അത്രത്തോളം ആഴവും വ്യക്തതയും ഉണ്ടായിരുന്നു. റിയാസിന്റെ വാക്കുകളിലൂടെ ക്വീർ വിഭാഗത്തെക്കുറിച്ച് ആളുകൾ ചിന്തിക്കാനും ഉൾക്കൊള്ളാനും തുടങ്ങി എന്നത് ഒരു വസ്തുതയാണ്.

ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് ശേഷം അഭിമുഖങ്ങളുടെ തിരക്കുകളിലാണ് റിയാസ്. റിയാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പഴയ വീഡിയോകളെല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ വീഡിയോകളിലൂടെ തുറന്നുപറയാറുണ്ടായിരുന്നു റിയാസ്. ലക്ഷക്കണക്കിന് ആളുകളാണിപ്പോൾ റിയാസിന്റെ പഴയ വീഡിയോകളൊക്കെ തെരഞ്ഞുപിടിച്ച് കണ്ടു കൊണ്ടിരിക്കുന്നത്.

ഇത് ബിഗ് ബോസിലെ റിയാസ് തന്നെയാണോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ബിഗ് ബോസിനകത്തും പുറത്തും റിയാസ് ഇങ്ങനെത്തന്നെയാണെന്ന് പറയുന്നവരും കുറവല്ല. റിയാസ് നിങ്ങളെ ഒരുപാട് കളിയാക്കിയിട്ടുണ്ട് പക്ഷേ ഇപ്പോൾ നിങ്ങളുടെ ഫാൻ ആയി എന്നും നിരവധി പേർ പറയുന്നുണ്ട്.

about riyas salim

Safana Safu :