വൻവിവാദത്തിൽ കുടുങ്ങി ദുർഗ്ഗാ കൃഷ്ണ; ലിപ് ലോക്കും, കിടപ്പറ രംഗങ്ങളും; മൊത്തത്തിൽ സംഗതികൾ ദുരൂഹമാണ്; സിനിമയിലെ രംഗങ്ങൾ പോലും കണ്ടു സഹിക്കാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് എന്തോ രോഗമുണ്ട്; വിമർശനത്തിനു കാരണമായ സിനിമ ഇതാ…!

സംവിധായകൻ ബിലഹരി സംവിധാനം നിർവഹിക്കുന്ന പുത്തൻ സിനിമ ‘കുടുക്ക് 2025’ പ്രഖ്യാപന വേളയിൽ തന്നെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മനുഷ്യൻ്റെ സ്വകാര്യത പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ ഗാനവും ഗാനരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാകുകയുമൊക്കെ ചെയ്തിരുന്നു. ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് കുടുക്ക്.

ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ് . അടിമുടി ദുരൂഹത ഉണർത്തുന്ന കഥയാണ് സിനിമ പറയുന്നതെന്ന് ടീസറിലൂടെ തന്നെ വ്യക്തമാണ്. കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുടുക്ക് 2025’ ൽ സസ്പെൻസുകളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ടീസറിൽ നിന്നും വ്യക്തമാകുന്നു.

ചിത്രത്തിലെ കൃഷ്ണ ശങ്കറും ദുര്‍ഗയും തമ്മിലുള്ള അടുത്തിടപഴകുന്ന രംഗങ്ങള്‍ നേരത്തെ തന്നെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ പുതിയ ടീസറിലെ രംഗങ്ങളും ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണശങ്കർ എത്തുന്നത്.

പ്രധാന കഥാപാത്രമായ മാരനായി യുവനടന്‍ കൃഷ്ണശങ്കർ എത്തുന്ന ചിത്രത്തിലെ താരത്തിൻ്റെ സ്റ്റൈലിഷ് മേക്ക് ഓവര്‍ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. പുതിയ ടീസർ പുറത്തിറങ്ങി കേവലം മണിക്കൂറുകൾ കൊണ്ട് നിരവധി കാഴ്ചക്കാരാണ് ടീസർ കണ്ടിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോയും സ്വാസികയും റാമുമാണ് മറ്റ് പ്രധാന കിഥാപാത്രങ്ങളായി എത്തുന്നത്. പരിമിതമായ സാധ്യതകൾ വെച്ചു കൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകൾ മുന്നോട്ട് വെയ്ക്കാനാണ് കുടുക്കിലൂടെ ശ്രമിക്കുന്നത് എന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബിലഹരി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ നടക്കാൻ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് 2025ൽ നടക്കുന്ന കഥാപശ്ചാത്തലത്തിൽ സിനിമ പറയുന്നത്.

എന്റർടെയ്നർ മൂഡോടെ ആരംഭിച്ച ശേഷം ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറിലേയ്ക്ക് പോകുന്ന വിവിധ ഗണത്തിൽ പെടുത്താവുന്ന സിനിമ ആയിരിക്കും കുടുക്ക് എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ബിലഹരി തന്നെ സംവിധാനം ചെയ്ത് ഹിറ്റായ ‘തുടരും’ എന്ന ഷോര്‍ട്ട് ഫിലിമിലെ ഹിറ്റ്‌ പെയര്‍ ആയ സ്വാസികയും റാം മോഹനും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്.

ക്യാമറ ചലിപ്പിക്കുന്നത് അഭിമന്യു വിശ്വനാഥാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ കിരൺ ദാസാണ് ചിത്രത്തിൻറെ എഡിറ്റർ. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രുതിലക്ഷ്മി ആണ്.

ക്യാമറ ചലിപ്പിക്കുന്നത് അഭിമന്യു വിശ്വനാഥാണ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ കിരൺ ദാസാണ് ചിത്രത്തിൻറെ എഡിറ്റർ. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രുതിലക്ഷ്മി ആണ്.

ഇപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ രണ്ടു ഗാനങ്ങൾ കൊണ്ട് തരംഗമായ സിനിമയാണ് കുടുക്ക് 2025. ചിത്രം കോവിഡ് മഹാമാരിക്കൊപ്പം ജീവിക്കുന്ന പുത്തൻ ജനതയുടെ കഥ പറയുന്ന സിനിമയാണ്.

ചിത്രത്തെ കുറിച്ച് ദുർഗ്ഗ കൃഷ്ണ പറയുന്നത് ഇങ്ങനെയാണ്. “സാങ്കേതിക വിദ്യയുടെ ഉന്നമനം കാരണം ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഈ സിനിമ. അതെ, കുടുക്ക് 2025 കൊവിഡ് മഹാമാരിക്ക് ശേഷമുള്ള കഥയാണ്. എല്ലാം നമ്മുടെ വിരൽ തുമ്പിൽ ലഭിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ അതിനു നമ്മുടെ സ്വകാര്യതയുമായി എന്തെങ്കിലും ബന്ധമുണ്ടോ?

നമ്മളുടെ പേർസണൽ വിവരങ്ങൾ സുരക്ഷിതമാണോ? ഇത്തരം ചോദ്യങ്ങളാണ് ഈ സിനിമ അഭിസംബോധന ചെയ്യുന്നത്. സിനിമയുടെ പേര് കണ്ട് പലരും എന്നോട് ചോദിച്ചു സിനിമ 2025 ൽ ഇറങ്ങേണ്ടതാണോ എന്ന്, അല്ല, 2025 ലെ ജീവിതം പറയുന്ന സിനിമയാകും കുടുക്ക് ,”ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മുൻപ് ഇങ്ങനെ പറഞ്ഞത്. സിനിമയിൽ കൃഷ്ണ ശങ്കർ ആദ്യമായി അവതരിപ്പിക്കുന്ന നായക കഥാപാത്രം മാരന്റെ നായികയായാണ് ദുർഗ വേഷമിടുന്നത്.

about durga

Safana Safu :