നടിയെ ആക്രമിച്ച കേസ് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ!

നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ അതിജീവിത ആവശ്യപ്പെട്ടിട്ടില്ല. അതിജീവിത സർക്കാരിന് നൽകിയ പരാതിയിൽ നടപടി വെെകിയിട്ടില്ലെന്നും നിയമസഭയിൽ കെ
കെ രമ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.

സ്പെഷ്യൽ പബ്ലിക് പ്രോസിസിക്യൂട്ടർമാർ രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാലാണ്. കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാനാരിക്കെ എത്രയും പെട്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുളള നടപടികൾ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകർ കേസിന്റെ തെളിവുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും എന്നാൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ക്രെെബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയതിനെ സംബന്ധിച്ച കെ കെ രമയുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പ്രതിഭാഗം അഭിഭാഷകർക്കെതിരെ കേസെടുക്കാനുളള നീക്കം തുടങ്ങുകയും അതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് കെെമാറുകയും ചെയ്ത സാഹചര്യത്തിലാണ് ക്രെെബ്രാഞ്ച് മേധാവിമാറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ വിഷയത്തിൽ ആരുടെയും പരാതിയിൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്നു എന്ന ആരോപണത്തില്‍ വസ്തുത അറിയാന്‍ വേണ്ടിയാണ് പരിശോധന. കൊച്ചിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ഇന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ദിലീപിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കും പരിശോധനാ റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ് പരിശോധന ദിലീപ് ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ദിലീപിന്റെ വാദം തള്ളിയാണ് ഹൈക്കോടതി പരിശോധനയ്ക്ക് അനുമതി നല്‍കിയത്. കേസില്‍ അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നു എന്ന സൂചനയുമുണ്ട്. കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്…

മെമ്മറി കാര്‍ഡ് ലഭിച്ച് ഏഴ് ദിവസത്തിനകം പരിശോധനാ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ന് മെമ്മറി കാര്‍ഡ് ലാബിലെത്തിയാല്‍ അടുത്ത ബുധനാഴ്ച വരെ സമയമുണ്ട്. എന്നാല്‍ ഇതിന് മുമ്പ് തന്നെ പരിശോധനാ ഫലം ലഭിക്കുമെന്ന് അന്വേഷണ സംഘം കരുതുന്നു. മൂന്ന് ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

മെമ്മറി കാര്‍ഡ് തുറന്നു പരിശോധിക്കുമ്പോഴാണ് ഹാഷ് വാല്യു മാറുക. കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന വേളയില്‍ അനധികൃതമായി തുറന്നോ എന്നാണ് ലാബില്‍ പരിശോധിക്കുന്നത്. തുറന്നിട്ടുണ്ടെങ്കില്‍ തിയ്യതിയും ലഭിക്കും. ഈ സമയം മെമ്മറി കാര്‍ഡ് ഏത് കോടതിയുടെ കസ്റ്റഡിയിലായിരുന്നു, അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ ആരൊക്കെയായിരുന്നു എന്നീ കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാം.മെമ്മറി കാര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ വിചാരണ കോടതിക്ക് കൈമാറണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹാഷ് വാല്യു മാറിയതില്‍ അനധികൃത ഇടപെടല്‍ നടന്നുവെന്ന് ബോധ്യമായാല്‍ അന്വേഷണം ഇനിയും നീളാനാണ് സാധ്യത. ഈ മാസം 15നകം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടാന്‍ അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. കൂടുതല്‍ സമയം തേടുന്നതില്‍ തെറ്റില്ല, കോടതിക്ക് അന്വേഷണം തടയാന്‍ സാധിക്കില്ല എന്ന ഉപദേശമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മൂന്ന് മാസം കൂടി സമയം തേടാനാണ് സാധ്യത.നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ തുടരന്വേഷണം നടക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയായാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം

AJILI ANNAJOHN :