ഇന്റര്‍വ്യൂകളില്‍ പോകുമ്പോള്‍ ഇടാന്‍ നല്ല ഉടുപ്പുകള്‍ വാങ്ങാന്‍ എന്റെ കയ്യില്‍ പണമില്ലായിരുന്നു; എനിക്ക് കിട്ടുന്ന ശമ്പളമനുസരിച്ചേ ചെലവാക്കാന്‍ പറ്റൂ…; സംയുക്ത മേനോന്‍ പറയുന്നു!

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സംയുക്ത മേനോന്‍. പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്.

ചിത്രത്തില്‍ ചെറിയ ഒരു കഥാപാത്രത്തെയാണ് താരം അഭിനയിച്ചത്. അത് കാര്യമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നില്ല. എന്നാല്‍ ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ സംയുക്ത പ്രശസ്തയാവുകയായിരുന്നു.

അടുത്തിടെ സംയുക്ത മേനോന്റെ മേക്ക് ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലഭിനയിച്ച് തുടങ്ങിയ കാലത്തുണ്ടായിരുന്ന ലുക്കില്‍ നിന്നും വലിയ മാറ്റങ്ങളാണ് നടിക്ക് വന്നിട്ടുള്ളത്. ഈ മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ താരം. ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത.

‘ഇനി ഒരു രണ്ട് വര്‍ഷം കഴിഞ്ഞ് കാണുമ്പോള്‍ വേറെയും ഒരുപാട് മാറ്റങ്ങള്‍ കാണാന്‍ പറ്റും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അഭിനേതാക്കള്‍ക്ക് അത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം. അക്കാര്യത്തില്‍ ഞാന്‍ പ്ലാന്‍ഡ് ആയിരുന്നു.

അഭിനയം തുടങ്ങിയ സമയത്ത് തന്നെ അപ്‌ഡേറ്റഡായിരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. തുടക്ക കാലത്ത് ഇന്റര്‍വ്യൂകളില്‍ പോകുമ്പോള്‍ ഇടാന്‍ നല്ല ഉടുപ്പുകള്‍ വാങ്ങാന്‍ എന്റെ കയ്യില്‍ പണമില്ലായിരുന്നു. അതിനുശേഷമാണ് ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങുന്നത്.

സിനിമയില്‍ നിന്നും സാലറി കിട്ടിത്തുടങ്ങുന്നത്. അതിനുശേഷമാണ് ഞാന്‍ അപ്‌ഡേറ്റഡായി തുടങ്ങുന്നത്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എനിക്ക് മെന്റര്‍ ഉണ്ടായിരുന്നില്ല. ഗോഡ് ഫാദറും ഉണ്ടായിരുന്നില്ല.

എന്റെ കുടുംബത്തെ ഇതിലേക്കൊന്നും വലിച്ചിടാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. വിജയമാണെങ്കിലും പരാജയമാണെങ്കിലും അത് എന്റെ ഉത്തരവാദിത്തമായിരുന്നു. ഡയറ്റ് ചെയ്യണമെങ്കിലും ട്രെയ്‌നറെ വെക്കണമെങ്കിലുമൊക്കെ പണം വേണം. എനിക്ക് കിട്ടുന്ന ശമ്പളമനുസരിച്ചേ ചെലവാക്കാന്‍ പറ്റൂ.

എന്റെ ഫാമിലിയില്‍ നിന്നും പണം വാങ്ങാന്‍ എനിക്ക് താല്‍പര്യമേയില്ലായിരുന്നു. അതിന് കുറച്ച് സമയമെടുത്തു. അതിനിടയില്‍ ഒരുപാട് യാത്ര ചെയ്തു. അന്ന് ഒന്നും ഞാന്‍ എന്റെ ശരീരത്തെ കുറിച്ച് അലോച്ചിരുന്നില്ല,’ സംയുക്ത പറഞ്ഞു. സംയുക്ത നായികയായ കടുവ റിലീസായിരിക്കുകയാണ്.

about samyuktha menon

Safana Safu :