എനിക്ക് ആറ് വയസുള്ള മകളുണ്ട് ; മകളെ എപ്പോഴെങ്കിലും കാണാനും അവളോടൊപ്പം കഴിയാനുമൊക്കെ ആഗ്രഹമുണ്ട്; ആണിൽ നിന്നും പെണ്ണിലേക്കുള്ള മാറ്റത്തിനിടെ നഷ്ടമായത് മകളേയും വീട്ടുകാരേയും; വൈറലായി അമയയുടെ വാക്കുകൾ!

ഒരുപാട് ജീവിതപ്രതിസന്ധികള്‍ തരണം ചെയ്തിട്ടാണ് പ്രസാദ് അമയ ആയി മാറുന്നത്. മലയാളികൾക്കിടയിൽ അമയ ഒരു നായികയാണ്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമാണ് ട്രാന്‍സ്ഡന്‍ജറായ അമയ.

ആണ്‍കുട്ടിയില്‍ നിന്നും പെണ്‍കുട്ടിയിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് അമയ പറയുന്നു. ഒരു ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമയ തന്റെ ജീവിതത്തെക്കുറിച്ച് മനസുതുറന്നത്. 26ാമത്തെ വയസിലായിരുന്നു അമയയ്ക്ക് രൂപമാറ്റം സംഭവിച്ചത് അംബികയുടെയും മോഹന്റെയും മകനായ പ്രസാദായിരുന്നു നേരത്തെയെന്ന് അമയ തുറന്നുപറയുന്നു.

അമയ പറഞ്ഞ വാക്കുകൾ വായിക്കാം…. “അമയ എന്ന പേര് സ്വന്തമായി തിരഞ്ഞെടുത്തതാണ്. എ എന്ന അക്ഷരത്തിലുള്ള പേര് വേണമെന്നാഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അമയ എന്ന പേര് സ്വീകരിച്ചത്. കുട്ടിക്കാലം മുതലേ മനസുകൊണ്ട് പെണ്ണായിരുന്നു. പുച്ഛത്തോടെയായിരുന്നു പലരും മുന്‍പ് എന്നെ നോക്കിക്കണ്ടത്. ഒരുപാട് വിഷമങ്ങളും ത്യാഗങ്ങളുമൊക്കെ സഹിച്ചിട്ടുണ്ട്. മകനായി ജനിച്ച് മകനായി വളരാനാണ് വീട്ടുകാര്‍ ആഗ്രഹിച്ചത്. ഒരു ആണ്‍കുട്ടിയായിത്തന്നെയാണ് അവരെന്നെ കണ്ടത്.

ഞാന്‍ പെണ്ണായി ജീവിക്കുന്നതിനോട് വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മ എന്നെ അംഗീകരിച്ചു, അമ്മയ്ക്ക് എന്നെയിഷ്ടമാണ്. സഹോദരങ്ങളോ ബന്ധുക്കളോ ഒന്നും എന്നെ സ്വീകരിച്ചില്ല. എനിക്കൊരു മകളുണ്ട്. അവള്‍ക്ക് 6 വയസായി. അവള്‍ സുഖമായിരിക്കുന്നു.

വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വിവാഹത്തിന് തയ്യാറായത്. ഭാര്യ മരണപ്പെട്ടു. മകളെ എപ്പോഴെങ്കിലും കാണാനും അവളോടൊപ്പം കഴിയാനുമൊക്കെ ആഗ്രഹമുണ്ട്. ഭാര്യയുടെ വീട്ടില്‍ മകള്‍ സേഫായി കഴിയുകയാണ്. അച്ഛനായിരുന്നയാള്‍ അമ്മയായിരിക്കുകയാണല്ലോ.

അമയ ആയിട്ട് 4 വര്‍ഷമായി. സര്‍ജറികളെല്ലാം കഴിഞ്ഞ് പൂര്‍ണ്ണമായും പെണ്ണായി മാറിയതാണ്. മനസുകൊണ്ട് മാത്രമല്ല ശരീരം കൊണ്ടും പെണ്ണായി മാറിയതാണ്. ഓരോ മാറ്റങ്ങളും ഉള്‍ക്കൊണ്ടാണ് പെണ്ണായി മാറിയത്. മഞ്ഞള്‍ തേക്കുക, പെണ്‍കുട്ടികളെ ഡ്രസ് ഇടുക, ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാനും ചെയ്തിട്ടുണ്ട്. ഉള്ളിലൊരു പെണ്ണുണ്ടെന്ന് ആദ്യമേ മനസിലാക്കിയിരുന്നു. ജന്മനാ കിട്ടുന്ന കാര്യമാണ് അത്.

അല്ലാതെ വേഷം കെട്ടി നടക്കാനായി ചെയ്തതല്ലെന്നും അമയ പറയുന്നു. ചാന്തുപൊട്ട്, ഒന്‍പത് ഇങ്ങനെയൊക്കെ പലരും വിളിച്ച് കളിയാക്കിയിരുന്നു. വല്ലാതെ വിഷമം തോന്നിയിരുന്നു അന്നൊക്കെ. പ്രസാദായിട്ടുള്ള സമയത്ത് ഒതുങ്ങിക്കൂടേണ്ട അവസ്ഥയായിരുന്നു. എല്ലാം ഒളിച്ചുവെച്ച് ജീവിക്കുകയായിരുന്നു. അമയ ആയപ്പോഴും ജീവിതത്തിലൊരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. മോഡേണ്‍ വസ്ത്രങ്ങളോടാണ് കൂടുതല്‍ താല്‍പര്യം. സര്‍ജറിക്ക് നല്ല ചെലവായിരുന്നു. സെക്‌സ് വര്‍ക്കൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്.

ആഗ്രഹിച്ചത് പോലെ നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവാനാവുന്നുണ്ട്. മോഡലിംഗും സിനിമയും സീരിയലുമൊക്കെയായി കുറേയേറെ അവസരങ്ങള്‍ തേടിവരുന്നുണ്ട്. നല്ല സപ്പോര്‍ട്ടീവായി കൂടെ നില്‍ക്കുന്നൊരാള്‍ വന്നാല്‍ വിവാഹിതയായേക്കും. നീ ഇങ്ങനെ ആണെന്ന് എനിക്കന്നേ അറിയാമായിരുന്നുവെന്നാണ് അമ്മ എന്നോട് പറയാറുള്ളത്. അമ്മയോടും സുഹൃത്തുക്കളോടുമെല്ലാം ഞാന്‍ കാര്യങ്ങള്‍ പറയാറുണ്ട്. ആറ്റുകാലമ്മയുടെ ഭക്തയാണ് ഞാനിപ്പോള്‍ എന്നും അമയ പറയുന്നു.

about amaya

Safana Safu :