എന്താണ് ന്യൂ നോർമൽ എന്ന് ചോദിച്ചാൽ ഏഷ്യാനെറ്റിനോ ബിഗ്‌ബോസ് ക്രൂവിനോ പോലും വിശദീകരിക്കാൻ കഴിയുമോ?; വിന്നർ ആയ കുട്ടിക്ക് LQBTQIA+ എന്താണെന്ന് പോലും അറിയാത്തത് അതിശയമായി തോന്നുന്നില്ല; ബിഗ് ബോസിനെ വിമർശിച്ച് ജോമോൾ ജോസഫ്!

ബിഗ് ബോസ് ഷോ മലയാളം ഈ സീസൺ അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയ ചർച്ചകൾ അവസാനിച്ചിട്ടില്ല. സീസൺ ഓഫ് കളേഴ്സ് എന്നും പറഞ്ഞാണ് ബിഗ് ബോസ് നാലാം സീസൺ എത്തിയത്. ശരിയ്ക്കും ഇങ്ങനെ ഒരു ടാഗ് ലൈൻ നൽകിയ ശേഷം എന്താണ് ബിഗ് ബോസ് ഉദേശിച്ചത് എന്ന് മനസിലാകുന്നില്ല. അതിനു കാരണം ഇത്തവണ വിജയിച്ച ദിൽഷാ തന്നെയാണ്.

എൽ ജി ബി റ്റി ക്വു എന്ന അബ്രിവിയേഷൻ പോലും കേട്ടിട്ടില്ലാത്ത, ഇങ്ങനെ മനുഷ്യർ ഉണ്ട് എന്ന് അറിയാത്ത പ്രിവിലേജിൽ മാത്രം ജീവിത പെൺകുട്ടി. റോബിൻറെയും ബ്ലെസ്ലിയുടെയും തണലിൽ നിന്ന് കളിച്ച് റോബിൻ സമ്മാനിച്ച വോട്ടും കൊണ്ട് ജയിച്ച ദിൽഷയ്ക്ക് ഈ സീസൺ വിജയ് ആകാൻ ഒരു അർഹതയും ഇല്ല എന്നാണ് ബിഗ് ബോസ് പ്രേമികൾ പോലും പറയുന്നത്.

ഇത്തരത്തിൽ ബിഗ് ബോസ് ടീമിനെ പരിഹസിച്ച് പോസ്റ്റ് ഇട്ടശേഷം അതിനു മറുപടി ആയി കിട്ടിയ ബാഡ് കമെന്റിനു മറുപടി പോസ്റ്റ് ഇട്ട് വൈറലായിരിക്കുകയാണ് ജോമോൾ ജോസഫ് എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ.

ജോമോൾ പങ്കുവച്ച കുറിപ്പ് വായിക്കാം… “എന്റെ ഹിന്ദു വിരുദ്ധത കണ്ടു പിടിച്ചുകളഞ്ഞു.. ബിഗ്‌ബോസ് ഷോയിൽ മത്സരിച്ച റിയാസിനെ കുറിച്ച് ഞാൻ ന്യൂനപക്ഷം എന്ന് പറഞ്ഞപ്പോൾ, സംഘി മനസ്സിലാക്കിയത് വിജയിച്ച പെണ്ണിന്റെ മതത്തിനെതിരെ പറയുന്ന എന്നെയും എന്നിലെ ക്രിസ്ത്യൻ പേരുമാണ്
സെക്ഷ്വൽ മൈനോരിറ്റി, ജന്റർ മൈനോരിറ്റി (ലിംഗ ലൈംഗീക ന്യൂനപക്ഷം) എന്നതൊക്കെ കേട്ടിട്ട് പോലും ഇല്ലാത്ത ആളുകൾ ഇപ്പോഴും ഈ സമൂഹത്തിലുണ്ട് എന്നത് തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ ശാപം..അല്ലേലും സംഘിക്കെന്ത് മഴയും വെയിലും.. വർഗീയ ചിന്ത മുഖ്യം ബിജിലെ..

സീസൺ ഓഫ് കളേഴ്സ് എന്ന പേരിൽ ന്യൂ നോർമൽ എന്ന tag line ഇൽ ഷോ നടത്തിയ ഏഷ്യാനെറ്റിന്റെ ഷോയിലെ വിന്നർ ആയ കുട്ടിക്ക് LQBTQIA+ എന്താണെന്ന് പോലും അറിയാത്തത് അതിശയമായി തോന്നുന്നില്ല.

എന്താണ് ന്യൂ നോർമൽ എന്ന് ചോദിച്ചാൽ ഏഷ്യാനെറ്റിനോ ബിഗ്‌ബോസ് ക്രൂവിനോ പോലും വിശദീകരിക്കാൻ കഴിയുമോ എന്നത് സംശയമാണ്. ഷോ സ്വന്തം പേരിൽ എഴുതി ചേർത്തിട്ടും മൈനോരിറ്റി (ന്യൂനപക്ഷം) ആയതു കൊണ്ട് നിങ്ങൾ കപ്പ് കൊടുക്കാതെ പറഞ്ഞുവിട്ട ആ ചെക്കന് അവന്റെ നാട്ടുകാർ നൽകിയ ആ സ്വീകരണം ഉണ്ടല്ലോ, അതാണ്‌ മനുഷ്യരെ ന്യൂ നോർമൽ. സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നും ആ മാറ്റം പുരോഗമനപരം ആണ് എന്നും ആ സ്വീകരണം വിളിച്ചു പറയുന്നുണ്ട്.

about biggboss

Safana Safu :