“പ്രിയപ്പെട്ടവര്‍ ഈ ഷോ ഒരിക്കലും വിജയിക്കുകയില്ല. അവര്‍ ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കും”; പേളിയ്ക്കും ഇഷ്ടം റിയാസിനെ; മൈ ഫേവറീറ്റ് എന്നും പറഞ്ഞ് പേളിയുടെ കുറിപ്പ്!

പ്രവചനങ്ങളും പ്രതീക്ഷകളുമൊക്കെ അവസാനിപ്പിച്ച് ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു സീസണ്‍ കൂടി അവസാനിച്ചു. ബിഗ് ബോസില്‍ ആര് വിജയിക്കും എന്നതിനെ പറ്റിയാണ് കൂടുതല്‍ വാര്‍ത്തകള്‍ വന്നത്. ശക്തമായ മത്സരം കാഴ്ച വെക്കുന്നവര്‍ക്ക് പുറത്തും വലിയ സപ്പോര്‍ട്ടാണ്. അങ്ങനെ ഈ സീസണിലെ ഗെയിം മാറ്റി മറിച്ച വ്യക്തിയ്ക്കുള്ള അംഗീകാരമാണ് റിയാസിന് ലഭിച്ചത്.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ റണ്ണറപ്പായ പേളി മാണിയും റിയാസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. റിയാസിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോയ്ക്ക് കമന്റ് ചെയ്തുകൊണ്ടാണ് പേളി എത്തിയത്. പുറത്താക്കപ്പെട്ട ശേഷം മോഹന്‍ലാലിന്റെ അരികിലേക്ക് എത്തുന്ന റിയാസിന് ലഭിക്കുന്ന സ്റ്റാന്റിംഗ് ഒവേഷനാണ് വീഡിയോയിലുള്ളത്.

”മൈ ഫേവറീറ്റ്. പക്ഷെ പ്രിയപ്പെട്ടവര്‍ ഈ ഷോ ഒരിക്കലും വിജയിക്കുകയില്ല. അവര്‍ ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കും” എന്നായിരുന്നു ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് പേളിയുടെ കമന്റിന് മറുപടിയുമായി എത്തുന്നത്. സീസണ്‍ ഒന്നിലെ ജനപ്രീയ താരമായിരുന്നു പേളി. അവസാന ഘട്ടം വരെ പേളി വിജയിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സാബു മോന്‍ കിരീടം നേടുകയായിരുന്നു.

പ്രവചനങ്ങളും പ്രതീക്ഷകളുമൊക്കെ അവസാനിപ്പിച്ച് ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു സീസണ്‍ കൂടി അവസാനിച്ചു. ബിഗ് ബോസില്‍ ആര് വിജയിക്കും എന്നതിനെ പറ്റിയാണ് കൂടുതല്‍ വാര്‍ത്തകള്‍ വന്നത്. ശക്തമായ മത്സരം കാഴ്ച വെക്കുന്നവര്‍ക്ക് പുറത്തും വലിയ സപ്പോര്‍ട്ടാണ്. അങ്ങനെ ഈ സീസണിലെ ഗെയിം മാറ്റി മറിച്ച വ്യക്തിയ്ക്കുള്ള അംഗീകാരമാണ് റിയാസിന് ലഭിച്ചത്.

അതേ സമയം റിയാസ് വിജയിക്കാത്തതിലെ വിഷമം ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. നാല്‍പത് ദിവസത്തോളം വൈകി വന്നിട്ടും ഇത്രയും ഗെയിം മാറ്റാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതല്ലേ യഥാര്‍ഥ വിജയമെന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല ഏറ്റവും നല്ല രീതിയില്‍ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിച്ച ലക്ഷ്മിപ്രിയയ്ക്കും ഒപ്പം റണ്ണറപ്പായി നിന്ന ബ്ലെസ്ലിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.

about biggbogg

Safana Safu :