പുരോഗമനം ജയിച്ചാലും പിന്തിരിപ്പൻ ജയിച്ചാലും മുതലാളിത്തം നമ്മുടെ കാശ് കീശയിൽ ആക്കി പല്ലിളിച്ചു കാട്ടും ; തൂക്കിക്കൊല്ലാൻ ചെന്നാൽ മുതലാളിത്തം നമുക്ക് കയറ് വിൽക്കും; ബിഗ് ബോസ് കണ്ട മലയാളികളെ നിങ്ങൾ ആർക്കൊപ്പം ആയാലും ഇത് അറിയുക!

ബിഗ് ബോസ് റിയാലിറ്റി ഷോ ആണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നുവന്ന റിയാസ് പറഞ്ഞ വാക്കുകളും നിലപാടുകളും രാഷ്ട്രീയവുമാണ് യൂത്ത് പ്രേക്ഷകരും ബിഗ് ബോസ് ഷോ ഇതുവരെ കാണാത്തവും ഏറ്റെടുക്കാൻ കാരണം. എന്നാൽ ഇതെല്ലാം ഹോട്സ്റ്റാർ ലൈവ് കണ്ടവർക്ക് മാത്രമേ കാണാനും അറിയാനും സാധിച്ചിരുന്നുള്ളു എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.

വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേയ്ക്ക് എത്തേണ്ട ഇത്തരം ആശയങ്ങൾ എത്തിയിട്ടില്ല എങ്കിൽ ബിഗ് ബോസ് ഷോയിലേക്ക് ന്യൂ നോർമൽ എന്നും പറഞ്ഞ് ഷോ കൊണ്ടുവന്നത് വെറും റേറ്റിങ് മോഹിച്ചാണ് എന്നും വിമർശനം ഉയരുന്നുണ്ട്. ഇത് ബിഗ് ബോസ് ഷോയുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

ഇന്ന് സമൂഹത്തിൽ രണ്ടുതരം കൂട്ടരാണ് ഉള്ളത് പുരോഗമന വാദികളും പിന്തിരിപ്പന്മാരും. ഒരു കൂട്ടർ അങ്ങേയറ്റം ആണെങ്കിൽ മറ്റൊരു കൂട്ടർ ഇങ്ങേയറ്റം. ഈ രണ്ടു കൂട്ടരെയും ഒരുപോലെ പിടിച്ചിരുത്താൻ ഈ സീസൺ ബിഗ് ബോസ് ഷോയ്ക്ക് സാധിച്ചു. ജയിച്ചതോ തോറ്റതോ അല്ല ഇവിടുത്തെ വിഷയം, കാത്തിരുന്ന് കാണുക നിങ്ങളുടെ സ്വന്തം ഡിസ്‌നി ഹോട്ട്സ് സ്റ്റാറിൽ എന്ന് പറഞ്ഞ് വരുന്ന പരസ്യം. അതാണ് മുതലാളിത്തം.

നമ്മുടെ സമൂഹത്തിൽ അതിജീവിതയ്ക്ക് നീതി കിട്ടാത്തതിൽ വിഷമം ഉള്ളവർ ഉണ്ടാകുമല്ലോ.. അതിജീവിതയ്ക്ക് നീതി വേണം എന്ന് പറയുന്നതും പ്രതിയെ വെള്ളപൂശിയ പ്രമുഖ മാഗസിനും എല്ലാം ഒറ്റ കുടക്കീഴിലാണ്. എല്ലാവരും വമ്പൻ മുതലാളികൾ… അതുതന്നെയാണ് ഇപ്പോൾ ബിഗ് ബോസ് ഷോയും നടത്തിയ മെഗാ ഷോ.

അത്തരത്തിൽ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന കുറിപ്പുകൾ നിസാരമല്ല. “നൂറ് ശതമാനം റിഗ്രെസിവ് ( പിന്തിരിപ്പൻ) ആയിരുന്ന ഒരു ഷോ. അതിലേയ്ക്ക് സീസണിന്റെ മധ്യത്തിൽ ഒരു പത്തു ശതമാനം അത്ര തന്നെ ഉണ്ടോ എന്നറിയില്ല, പ്രോഗ്രെസിവ്നെസ് ( പുരോഗമനം ) വരുന്നു.

അന്ന് വരെ ഷോ ഫോളോ ചെയ്യാത്ത ഒരു വലിയ പ്രോഗ്രെസിവ് ലിബറൽ കൂട്ടം ആ ഷോയുടെ പ്രേക്ഷകർ ആകുന്നു. അവർ വേറെ കുറെ പ്രോഗ്രെസിവ് ആയ കൂട്ടുകാരെ കൊണ്ടുവരുന്നു. പുതുതായി വരുന്ന പ്രേക്ഷകർ 10 ശതമാനം പ്രോഗ്രസീവ്നെസ് അബ്സോർബ് ചെയ്യുമോ അതോ 90 ശതമാനം റിഗ്രെസിവ് അവരെ വിഴുങ്ങുമോ..?.

പുരോഗമനം ജയിച്ചാലും പിന്തിരിപ്പൻ ജയിച്ചാലും മുതലാളിത്തം നമ്മുടെ കാശ് കീശയിൽ ആക്കി പല്ലിളിച്ചു കാട്ടും. തൂക്കിക്കൊല്ലാൻ ചെന്നാൽ മുതലാളിത്തം നമുക്ക് കയറ് വിൽക്കും.

അതിനൊപ്പം തന്നെ, വിചിത്രമായ മറ്റൊരു കാര്യം, പുരോഗമനവാദം തുറന്നുകാട്ടാൻ വേണ്ടിയും ന്യൂ നോർമലിനെ പരിചയപ്പെടുത്താനുമാണ് ബിഗ് ബോസ് സീസൺ ഫോർ നടത്തിയതെങ്കിൽ എന്തുകൊണ്ട് ഇത്തരക്കാർ പറഞ്ഞതൊന്നും സ്വീകരണ മുറിയിൽ എത്തിയില്ല.

LGBTQ കമ്മ്യൂണിറ്റി യെ പറ്റി ഇൻഫോർമേറ്റീവ് ആയി ബ്ലെസ്സ് ലീയോട് റിയാസ് കോൾ സെന്റർ ടാസ്കിൽ പറഞ്ഞ കാര്യങ്ങൾ ഒരു വരി പോലും ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.ആർത്തവത്തെ പറ്റി ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിൽ റിയാസ് പറഞ്ഞ ഒരു സീൻ പോലും നിങ്ങൾ ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.

LGBTQ കമ്മ്യൂണിറ്റിയെ കളിയാക്കുന്ന തരത്തിലുള്ള ആക്ഷൻസ് കാണിച്ച ലക്ഷ്മിപ്രിയ പോലുള്ള കണ്ടെസ്റ്റന്റിനോട് ഒരു വാക്ക് പോലും ശാസനത്തിന്റെ ഭാഷയിൽ ഷോയുടെ ഹോസ്റ്റ് ചോദിച്ചില്ല. ഇതായിരുന്നോ ബിഗ് ബോസ് സംഘാടകർ ന്യൂ നോർമൽ എന്നത് കൊണ്ട് ഉദ്ദേശിച്ചത് . ആകില്ല, കാരണം റേറ്റിങ് കൂട്ടാനും ഗിമ്മിക് കാണിക്കാനും ആണ് ന്യൂ നോർമൽ ടൈറ്റിൽ ഇട്ടത്.

about biggboss

Safana Safu :