വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേയ്ക്ക് ആർത്തവത്തെ പറ്റി പറഞ്ഞതോ LGBTQ കമ്മ്യൂണിറ്റി യെ പറ്റി പറഞ്ഞതോ കണ്ടില്ല… ; ബിഗ് ബോസ് ഷോയുടെ ഉദ്ദേശശുദ്ധി എന്ത്; വൈറലാകുന്ന കുറിപ്പ്!

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ആവേശകരമായ പോരാട്ടങ്ങള്‍ക്ക് ശുഭകരമായ അന്ത്യം കുറിച്ചുകൊണ്ട് ടൈറ്റില്‍ വിന്നറായി ദില്‍ഷ പ്രസന്നനെ പ്രഖ്യാപിച്ചു കഴിഞ്ഞു. തൊട്ടടുത്ത സ്ഥാനങ്ങളില്‍ ബ്ലെസ്‌ലിയും റിയാസ് സലീമും എത്തിയപ്പോള്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ ലക്ഷ്മിപ്രിയയും ധന്യ മേരി വര്‍ഗ്ഗീസും സ്വന്തമാക്കി. സൂരജിനായിരുന്നു ആറാം സ്ഥാനം.

ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല ഈ വിജയങ്ങള്‍. ഫൈനല്‍ സിക്‌സിലെത്തിയ മത്സരാര്‍ത്ഥികളില്‍ നിന്ന് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചവര്‍ തന്നെയാണ് അവിടെയെത്തിയത്. അക്കൂട്ടത്തില്‍ റിയാസിന്റെ പേര് ഏറെ ശ്രദ്ധയര്‍ഹിക്കുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി 42-ാം ദിവസം ബിഗ് ബോസിലേക്ക് കയറി വന്ന റിയാസ് സലിമിന്റെ ബിഗ് ബോസ് യാത്ര അവിസ്മരണീയമായ ഒന്നാണ്. തന്റെ ഐഡന്റിറ്റി എന്തെന്ന് വെളിപ്പെടുത്തി ഹൗസിലേക്ക് വന്ന റിയാസിന് പലതരം അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. പക്ഷെ, ദി റിയല്‍ ഗെയിമര്‍ എന്ന് ഹൗസിനുള്ളിലുള്ളവര്‍ പോലും പരാമര്‍ശിച്ച പേരായിരുന്നു റിയാസിന്റേത്.

അതേസമയം, റിയാസ് പറഞ്ഞ വാക്കുകളും നിലപാടുകളും രാഷ്ട്രീയവുമാണ് യൂത്ത് പ്രേക്ഷകരും ബിഗ് ബോസ് ഷോ ഇതുവരെ കാണാത്തവും ഏറ്റെടുക്കാൻ കാരണം. എന്നാൽ ഇതെല്ലാം ഹോട്സ്റ്റാർ ലൈവ് കണ്ടവർക്ക് മാത്രമേ കാണാനും അറിയാനും സാധിച്ചിരുന്നുള്ളു എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.

വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേയ്ക്ക് എത്തേണ്ട ഇത്തരം ആശയങ്ങൾ എത്തിയിട്ടില്ല എങ്കിൽ ബിഗ് ബോസ് ഷോയിലേക്ക് ന്യൂ നോർമൽ എന്നും പറഞ്ഞ് ഷോ കൊണ്ടുവന്നത് വെറും റേറ്റിങ് മോഹിച്ചാണ് എന്നുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് ബിഗ് ബോസ് ഷോയുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

പൂർണ്ണമായി വായിക്കാം…”കുറച്ചു നാൾ മുൻപേ പറയണം എന്ന് കരുതിയതാണ് , പക്ഷേ ഇന്നാണ് അത് പറയേണ്ട ഏറ്റവും ശരിയായ ദിവസം.പറയാനുള്ളത് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിനിക്കുറിച്ചാണ് , പറയുന്നത് ഏഷ്യാനെറ്റ് നോടും. ഷോ യുടെ അധികൃതരും ഹോസ്റ്റും പറയുന്നത് പോലെ ഒരു ന്യൂ നോർമൽ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അത്തരം കണ്ടന്റുകൾ ധൈര്യപൂർവം ടെലികാസ്റ്റ് ചെയ്യാനുള്ള മിനിമം മര്യാദ എങ്കിലും കാണിക്കണം.

അത് വെറുതെ ലൈവിൽ മാത്രം കാണിച്ചാൽ പോര. കാരണം മലയാളി പ്രേക്ഷകർ കൂടുതലും ടെലിവിഷനിൽ തന്നെയാണ് ഈ ഷോ കാണുന്നത്. സാമൂഹിക മാറ്റമാണ് നിങ്ങൾ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് എങ്കിൽ വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്ന് ടിവി കാണുന്ന മനുഷ്യരുടെ മുന്നിലേക്കാണ് അത്തരം കണ്ടന്റുകൾ എത്തേണ്ടതും.

ഇവിടെയാണ് എനിക്ക് ഈ ഷോയുടെ ഉദ്ദേശശുദ്ധിയോട് എതിരഭിപ്രായം ഉള്ളത്. അതിന്റെ കാരണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഏറ്റവും മോശമായി തോന്നിയ മൂന്ന് കാര്യങ്ങൾ ഇവിടെ പറയാം.

LGBTQ കമ്മ്യൂണിറ്റി യെ പറ്റി ഇൻഫോർമേറ്റീവ് ആയി ബ്ലെസ്സ് ലീയോട് റിയാസ് കോൾ സെന്റർ ടാസ്കിൽ പറഞ്ഞ കാര്യങ്ങൾ ഒരു വരി പോലും ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.

ആർത്തവത്തെ പറ്റി ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിൽ റിയാസ് പറഞ്ഞ ഒരു സീൻ പോലും നിങ്ങൾ ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്തില്ല.

LGBTQ കമ്മ്യൂണിറ്റിയെ കളിയാക്കുന്ന തരത്തിലുള്ള ആക്ഷൻസ് കാണിച്ച ലക്ഷ്മിപ്രിയ പോലുള്ള കണ്ടെസ്റ്റന്റിനോട് ഒരു വാക്ക് പോലും ശാസനത്തിന്റെ ഭാഷയിൽ ഷോയുടെ ഹോസ്റ്റ് ചോദിച്ചില്ല.

ഇതാണോ നിങ്ങൾ ന്യൂ നോർമൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? ഇതാണോ നിങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സാമൂഹിക പരിവർത്തനം ??ഇത് ഒരിക്കലും ഒരു ന്യൂ നോർമൽ ഷോ അല്ല, നിങ്ങൾക്ക് റേറ്റിങ് കൂട്ടാനോ ഗിമ്മിക് കാണിക്കാനോ ഉള്ള കാര്യങ്ങൾ അല്ല ഇതൊന്നും.

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഏഷ്യാനെറ്റും നിങ്ങളുടെ ഈ ഷോ യുടെ ക്രൂവും ആദ്യം നോർമലായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അടുത്ത വർഷമെങ്കിലും ഒരു ട്രൂ വിന്നറിനെ ഉണ്ടാക്കുന്നതിന് ഉപകരിക്കും.” എന്നവസാനിക്കുന്നു കുറിപ്പ്; കടപ്പാട് ; ജോണ് സാമുവൽ .

about biggboss

Safana Safu :