17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും,മമ്മുക്ക രാശി ആണ്!

നൂറ് കോടി മുടക്കിയാലും ഗുഡ്വില്‍ എന്ന നിര്‍മ്മാണ കമ്പനിക്കും തനിക്കും മമ്മൂട്ടി രാശിയാണെന്ന് ജോബി ജോര്‍ജ്ജ്. ഷൈലോക്കിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ജോബിജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍.

‘മമ്മുക്കയും ഞാനും ഒരു യാത്ര കഴിഞ്ഞു വന്ന ദിനം വൈകുന്നേരം എന്റെ തൊഴിലുമായി ബന്ധപെട്ടു അജയ് വിളിച്ചു അതിനടയില്‍ ഒരു കാര്യം കൂടി മുന്‍പ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസര്‍ ബഡ്ജറ്റ് കൂടുതല്‍ ആയതിനാല്‍ മാറി, എന്റെ സിനിമ ചെയ്യാമോ? യെസ് ആയിരുന്നു ഉത്തരം കാരണം നായകന്‍ മമ്മുക്ക ആണ്… പിന്നെ നടന്നത് ചരിത്രം..17.80 കോടി ആണ് തീയറ്ററില്‍ എത്തിയവരെ ഷൈലോക്കിന് ചിലവായത്..17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും,മമ്മുക്ക രാശി ആണ്…അത് കൊണ്ട് ഞാന്‍ ധൈര്യമായി പറയും ബോസ്സ് ഡാ, മാസ്സ് ഡാ…. നമ്മ തലൈവാര്‍ടാ…… ഇത് പറയാന്‍ അവസരമൊരുക്കിയ ദൈവത്തിനും,, കേരളത്തിലെ സിനിമ പ്രേക്ഷകര്‍ക്കും, അജയ്, മറ്റെല്ലാവര്ക്കും നന്ദി….. N. B . ഒരു കാര്യം കൂടി ഗൂഡിവിലിനു വേണ്ടി ഞാന്‍ എടുത്ത തീരുമാനം പലര്‍ക്കും പലതരത്തില്‍ കാവലായിട്ടുണ്ട്… സ്മരണ വേണം എന്തായാലും ഇനിയും ആ കാവല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും….. One year……. Shylock…’ എന്നാണ് ജോബി ജോർജ് പറയുന്നത്

Noora T Noora T :