50 ദിവസത്തോളം മകൾക്ക് ഐസിയുവില്‍ കഴിയേണ്ടി വന്നു;പിന്നാലെ ജയേഷേട്ടന് അപകടം ഉണ്ടായി; വെന്റിലേറ്ററിലായി, ആകെ ഉണ്ടായത് 60,000 രൂപ; പരിചയമുള്ളവര്‍ക്കെല്ലാം അക്കൗണ്ട് നമ്പറും വിവരങ്ങളും അയച്ചു കൊടുത്തു; പക്ഷെ ആരും വിശ്വസിച്ചില്ല; ലക്ഷ്മി പ്രിയ കടന്നുവന്ന വഴികൾ!

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇക്കുറി ഷോ യൂത്തിനിടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകര്‍ക്കിടയിലും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടവും വ്യത്യസ്ത ചിന്താഗതിയും കൂടി ഒന്നിച്ചൊരു വീട്ടിൽ വന്നാൽ എങ്ങനെ ഇരിക്കും എന്ന് ഈ ബിഗ് ബോസ് സീസണിലൂടെ മനസിലാക്കാം.

ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. വിവിധ ഘട്ടങ്ങളിലായി 20 ആളുകള്‍ വന്നു പോയ ഹൗസില്‍ ഇപ്പോഴുള്ളത് ആറ് പേരാണ്. ഇവിരല്‍ ആരൊക്കെയാവും ടോപ്പ് ഫൈവില്‍ എത്തുക എന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിലവില്‍ ഫിനാലെ വീക്കാണ് ഹൗസില്‍ നടക്കുന്നത്.

ലക്ഷ്മിപ്രിയ, ദില്‍ഷ, സൂരജ്, റിയാസ്, ബ്ലെസ്ലി, ധന്യ എന്നിങ്ങന ആറ് പേരാണ് ഫൈനല്‍ ആറിലുള്ളത്. ഇവരുടെ അവസാനഘട്ട പോരാട്ടമാണ് വീട്ടില്‍ നടക്കുന്നത്.

അതിനിടയിൽ പണത്തിന്റെ വിലയറിഞ്ഞ നിമിഷത്തെ കുറിച്ചു കഴിഞ്ഞ ദിവസം ഒരു ടാസ്കിൽ ലക്ഷ്മി പ്രിയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

പണത്തിന്റെ അപര്യാപ്തത മൂലം തൃപ്തികരമായ ജീവിതം നയിക്കാതെ വരികയോ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയോ ഉണ്ടാകാം. അത്തരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ തിക്താനുഭവങ്ങള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്.

ലക്ഷമിയുടെ വാക്കുകള്‍ വായിക്കാം…’ പത്താം ക്ലാസിലെ അവധി സമയത്താണ് ഞാന്‍ നാടകത്തില്‍ ആദ്യമായി അഭിനയിച്ച് തുടങ്ങിയത്. 230 രൂപയായിരുന്നു എന്റെ പ്രതിഫലം. മിക്ക ദിവസങ്ങളിലും രണ്ട് നാടകങ്ങള്‍ വീതം കാണും. അങ്ങനെ ഒരു ദിവസം 460 രൂപ കിട്ടുമായിരുന്നു. ഇതില്‍ 60 രൂപ ഞാന്‍ എടുത്തിട്ട് 400 രൂപ വീട്ടിലെ കടം തീര്‍ക്കാന്‍ വേണ്ടി ചിട്ടിയ്ക്കുംമറ്റും കൊടും’, ലക്ഷ്മിപ്രിയ തുടര്‍ന്നു.

‘അങ്ങനെ ഏകദേശം 16 വയസൊക്കെയായപ്പോള്‍ വീട്ടിലെ കടമൊക്കെ എനിക്ക് തീര്‍ക്കാന്‍ പറ്റി. അതിന് ശേഷമായിരുന്നു സിനിമയിലേയ്ക്ക് വന്നതും കല്യാണം കഴിയുന്നതുമൊക്കെ’. കുഞ്ഞിന് വേണ്ടി ഞങ്ങള്‍ കുറച്ച് രൂപയൊക്കെ നേരത്തെ കരുതി വെച്ചിരുന്നു. എന്നാല്‍ 50 ദിവസത്തോളം അവള്‍ക്ക് ഐസിയുവില്‍ കഴിയേണ്ടി വന്നു. അതുപോലെ എന്റെ ചികിത്സയ്ക്കും കുറെ പണം ചെലവായിരുന്നു. അന്ന് അതിനൊക്കെയുളള പൈസ ഞങ്ങളുടെ കയ്യലുണ്ടായിരുന്നു’, ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആശുപത്രിയിലെത്തി രണ്ടാഴ്ച കഴഞ്ഞപ്പോള്‍ ജയേഷേട്ടന് ഒരു അപകടം ഉണ്ടായി. ആ സമയത്ത തന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് 60,000 രൂപ മാത്രമാണ്. വെന്റിലേറ്ററിലായിരുന്നു അദ്ദേഹം ഈ 60,000 രൂപ കൊണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന് പോലും അറിയില്ലായിരുന്നു’; ലക്ഷ്മി നിറ കണ്ണുകളോടെ പറഞ്ഞു.

ആ സമയത്ത് പരിചയമുള്ളവര്‍ക്കെല്ലാം അക്കൗണ്ട് നമ്പറും വിവരങ്ങളും അയച്ചു കൊടുത്തു. പലരും ഞാന്‍ പറഞ്ഞത് വിശ്വസിച്ചില്ല. നമ്മുക്കൊരു സെലിബ്രിറ്റി ഇമേജ് ഉള്ളതുകൊണ്ടാണത്. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കുക. നമ്മുടെ കാര്യം നമ്മുക്കേ അറിയാവൂ. കരുതലുള്ളവരായി ജീവിക്കുക, ലക്ഷ്മിപ്രിയ പറഞ്ഞു നിര്‍ത്തി.

about lakshmi priya

Safana Safu :