മാറ്റി നിർത്തപെട്ടവൻ കൊണ്ടു വന്ന മാറ്റങ്ങളാണ് ഈ സീസണിലെ ബിഗ്‌ബോസിന് നിറങ്ങൾ നൽകിയത് ;റിയാസിനെ പിന്തുണച്ച് ദിയ സന !

ആക്ടീവിസ്റ്റും മോഡലുമായ ദിയ സന ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. ഏറെ പ്രേഷകരുള്ള ഷോയാണ് ബിഗ്‌ബോസ് . ബിഗ്‌ബോസ് സീസൺ 4 അതിനെ ഫിനാലയിലേക്ക് കടക്കുകയാണ് ഇനി മണിക്കൂറുകൾ മാത്രമേയുള്ള വിജയ് ആര് എന്ന് അറിയാൻ .. ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും താരങ്ങളും. ഫിനാലെയ്ക്കായി പുറത്താക്കപ്പെട്ട താരങ്ങളൊക്കെയും മുംബെെയിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ റിയാസിന് വോട്ട് അപേഷിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദിയ സന

തന്നെ സംബന്ധിച്ച് റിയാസ് കേവലം ഒരു റിയാലിറ്റി ഷോ മത്സരാര്‍ത്ഥി അല്ല. സമൂഹത്തിന്റെ തെറ്റായ മുന്‍വിധികളെ ഒറ്റക്ക് തിരുത്താന്‍ നിര്‍ഭയനായി ഇറങ്ങി തിരിച്ച പോരാളി ആണെന്ന് ദിയ പറയുന്നു.റിയാസ് സലിം. മാറ്റി നിർത്തപെട്ടവൻ കൊണ്ടു വന്ന മാറ്റങ്ങളാണ് ഈ സീസണിലെ ബിഗ്‌ബോസിന് നിറങ്ങൾ നൽകിയതെന്ന് ഒറ്റവാക്കിൽ പറയാം.

കുലമഹിമയുടെയും, ജാതിയുടെയും, മതത്തിന്റെയും, ആണത്തത്തിന്റെയും പേരിൽ ദുരഭിമാനം പേറി നടന്നവർക്കിടയിൽ ഈ ഭൂമിയിൽ എല്ലാമനുഷ്യരും തുല്യരാണെന്ന് വിളിച്ചു പറയാൻ ഓരോ അവസരവും ഉപയോഗപ്പെടുത്തുകയായിരുന്നു റിയാസ്. Lgbt കമ്മ്യൂണിറ്റിയെ പറ്റി മാത്രം അല്ല, മെൻസസ്, കൺസന്റ്, അഡോപ്‌ഷൻ, ഡിസ്‌എബിലിറ്റി, പുരുഷാധിപത്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സമൂഹത്തിന്റെ മുൻവിധികളെ മനോഹരമായി തിരുത്തിയെഴുതി റിയാസ്.

എന്നെ സംബന്ധിച്ച് റിയാസ് കേവലം ഒരു റിയാലിറ്റി ഷോ മത്സരാർത്തി അല്ല. സമൂഹത്തിന്റെ തെറ്റായ മുൻവിധികളെ ഒറ്റക്ക് തിരുത്താൻ നിർഭയനായി ഇറങ്ങി തിരിച്ച പോരാളി ആണ്. അവനു നൽകുന്ന ഓരോ വോട്ടും നീതിയിൽ വിശ്വസിക്കുന്നവരുടെ പിന്തുണയാണ്. കുറച്ച് പേരാണെങ്കിലും അവനെ പോലെ നീതിക്ക് വേണ്ടി നിലകൊള്ളുന്ന മനുഷ്യരുടെ പിന്തുണ അവനുണ്ടെന്ന് അവൻ അറിയുന്നില്ല. അതുകൊണ്ടാണ് ഫൈനൽ മത്സരാർത്തി ആയിട്ടും പ്രേക്ഷക പിന്തുണ കൊണ്ടല്ല, ഷോയിൽ കണ്ടന്റ് ഉണ്ടാകാൻ സംഘാടകർ തന്നെ ഉപയോഗിക്കുന്നതാകാം എന്ന് അവൻ സങ്കടപ്പെടുന്നത്. ആ ധാരണ നമ്മൾ തിരുത്തണം.

നീതി അത്ര ദൂരെയല്ലെന്നു നമ്മൾ അവനെ ബോധ്യപ്പെടുത്തണം.ഞാൻ റിയാസ് സലിമിന് വോട്ട് ചെയ്യാൻ എന്റെ സുഹൃത്തുക്കളെ ചാലഞ്ച് ചെയ്യുകയാണ്. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ ചലഞ്ചു ചെയ്യുക.
അതത്ര എളുപ്പമായിരിക്കില്ല.റിയാസിന് വോട്ട് ചെയ്യുകയെന്നാൽ ലിംഗ ലൈംഗീക ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാവരും തുല്യരെന്ന് അംഗീകരിക്കലാണ്. റിയാസിന് വോട്ട് ചെയ്യുകയെന്നാൽ പ്രേമത്തെ ഭയക്കാതിരിക്കലാണ്. റിയാസിന് വോട്ട് ചെയ്യുകയെന്നാൽ ശീലങ്ങൾ തിരുത്തലാണ്, അപരനോടുള്ള കരുതലാണ്.

AJILI ANNAJOHN :