അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പില്‍ നായകനായി അര്‍ജുന്‍ ദാസ്; മലയാളത്തില്‍ അങ്കമാലിയെങ്കില്‍ ബോളിവുഡില്‍ ഗോവ!

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ കൈതിയിലൂടെയും വിക്രമിലൂടെയും ശ്രദ്ധനേടിയ നടനാണ് അര്‍ജുന്‍ ദാസ്. ഇപ്പോഴിതാ താരം ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. മലയാള ചലച്ചിത്രമായ അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പിലാണ് നായകനായി അര്‍ജുന്‍ എത്തുന്നത്. മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കില്‍ ബോളിവുഡില്‍ ഉള്‍നാടന്‍ ഗോവയായിരിക്കും കഥാപരിസരം. ചിത്രമൊരു റീമേക്കല്ലെന്നും ലിജോ ജോസ് ചിത്രം ഉള്‍ക്കൊണ്ടുള്ള തന്റെ വ്യാഖ്യാനമായിരിക്കുമെന്നും മധുമിത പറയുന്നു.

നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അബ്ഡുണ്ടിയ എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.

86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സ്‌ക്രീനില്‍ അത്ഭുതം കാട്ടിയ സിനിമയാണ് അങ്കമാലി ഡയറീസ്. അങ്കമാലി പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ചെമ്പന്‍ വിനോദ് ആണ്. 2019ല്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Vijayasree Vijayasree :