ആരാധകരായ യുവതികളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും ലൈം ഗിക പീഡനത്തിനിരയാക്കി, സെ ക്‌സ് റാക്കറ്റിങ് സംഘത്തിന്റെ നേതാവ്; തന്റെ ജനപ്രീതി ദുരുപയോഗം ചെയ്ത ഗായകന്‍ റോബര്‍ട്ട് കെല്ലിക്ക് 30 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി

ലൈം ഗിക കുറ്റകൃത്യക്കേസില്‍ അമേരിക്കന്‍ ഗായകന്‍ റോബര്‍ട്ട് കെല്ലിക്ക് 30 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. കെല്ലി തന്റെ ജനപ്രീതി ദുരുപയോഗം ചെയ്‌തെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആരാധകരായ യുവതികളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും ലൈം ഗിക പീഡനത്തിനിരയാക്കിയെന്നാണ് കെല്ലിക്കെതിരെയുള്ള കേസ്.

കെല്ലിക്ക് എതിരെ ചുമത്തിയ ഒമ്പത് കേസുകളിലും അദ്ദേഹം കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളെയും സ്ത്രീകളെയും വാഗ്ദാനങ്ങള്‍ നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തു, സെക്‌സ് റാക്കറ്റിങ് സംഘത്തിന്റെ നേതാവായി പ്രവര്‍ത്തിച്ചു, ഇരകളെ ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് കെല്ലിക്ക് എതിരെയുള്ള കുറ്റങ്ങള്‍.

കെല്ലിയുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെട്ട നിരവധി പേരുടെ മൊഴി കേട്ടതിന് ശേഷമായിരുന്നു ജഡ്ജി ആര്‍ ഡോണലി ശിക്ഷ വിധിച്ചത്. കെല്ലിക്ക് എതിരെ മുമ്പ് ലൈംഗിക, പീഡന പരാതികള്‍ ഉയര്‍ന്നെങ്കിലും കോടതിയില്‍ എത്തിയിരുന്നില്ല. ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത് ‘സര്‍വൈവിംഗ് ആര്‍ കെല്ലി’ എന്ന ഡോക്യുമെന്ററിയിലൂടെ ഗായകനെതിരെ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് പൊലീസ് കേസെടുത്തത്.

പിന്നാലെ മുന്‍ ഭാര്യ അടക്കം കെല്ലിക്ക് എതിരെ രംഗത്ത് വന്നിരുന്നു. കെല്ലിക്ക് എതിരെ പരാതി ഉന്നയിച്ചവരില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളാണ്. കെല്ലിക്ക് എതിരെ 45 സാക്ഷികളാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഇവരില്‍ 11 പേര്‍ കെല്ലിയുടെ ചൂഷണത്തിന് ഇരയായവരാണ്. ചിക്കാഗോയില്‍ ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന മറ്റൊരു വിചാരണയും കെല്ലിക്ക് നേരിടേണ്ടി വരും.

Vijayasree Vijayasree :