വിക്രം മലയാളത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്നുവെങ്കില്‍ സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രമായി മലയാളത്തില്‍ നിന്ന് ആരെ എടുക്കും; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

കമല്‍ ഹസന്‍ ചിത്രം ‘വിക്രം’ ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഒടിടിയിലും റലീസിനു തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ പൃഥ്വിരാജ് ‘വിക്രം’ സിനിമയെ കുറിച്ച് പറഞ്ഞ ഒരു കമന്റ് ആണ് ശ്രദ്ധ നേടുന്നത്.

‘വിക്രം’ ചിത്രം പൃഥ്വിരാജ് മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍ സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രമായി മലയാളത്തില്‍ നിന്ന് ആരെ എടുക്കും എന്ന് പറയുകയാണ് താരം.

വിക്രം മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍ അതിലെ കാസ്റ്റില്‍ താന്‍ ഉണ്ടാകില്ല എന്നും സൂര്യ അഭിനയിച്ച റോളക്‌സ് എന്ന കഥയപാത്രമായി മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാനെയാകും തിരഞ്ഞെടുക്കുക എന്നും പൃഥ്വിരാജ് വ്യക്തമാക്കി.

‘വിക്രത്തിന്റെ റിലീസിന് ശേഷം ലോകേഷ് സാറിനെ കണ്ടിട്ടില്ല. ഞാന്‍ തന്നെ വിക്രം സംവിധാനം ചെയ്യുകയാണെങ്കില്‍ ആ കാസ്റ്റില്‍ ഞാന്‍ ഉണ്ടാവില്ല. എന്റെ റോളക്‌സ് ദുല്‍ഖര്‍ ആയിരിക്കും’ പൃഥ്വിരാജ് പറഞ്ഞു.

ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ‘വിക്രമി’ല്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. റോളക്‌സ് വേഷത്തില്‍ ക്‌ളൈമാക്‌സില്‍ സൂര്യയുടെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെയാണ്.

Vijayasree Vijayasree :