എന്റെ പ്രിയന്റെ സ്‌നേഹവും അനുഗ്രഹവും ഉള്ളത് കൊണ്ട് ജീവിതം ഇപ്പോള്‍ വളരെ നന്നായി പോകുന്നു; ഭര്‍ത്താവിനെ കുറിച്ച് മീന അന്ന് പറഞ്ഞത് വൈറലാവുന്നു!

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് മീന . തമിഴിൽ ബാലതാരമായി തുടക്കം കുറിച്ച്
മീന തെന്നിന്ത്യൻ സിനിമയിൽ നായികയായി തിളങ്ങി .തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് നടി മീന ഇപ്പോള്‍ കടന്ന് പോകുന്നത്. പെട്ടന്നുള്ള ഭര്‍ത്താവ് വിദ്യസാഗറിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്ന് കരയകറാന്‍ മീനയ്ക്ക് ധൈര്യം നല്‍കണം എന്നാണ് സുഹൃത്തുക്കളും ആരാധകരും ഇപ്പോള്‍ പ്രാര്‍ത്ഥിയ്ക്കുന്നത്. വിദ്യസാഗറും മീനയും തമ്മിലുള്ള ബന്ധം അത്തരത്തിലുള്ളതായിരുന്നു. സാഗറിന്റെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താന്‍ ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുന്നത് എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തിലും മീന പറഞ്ഞിരുന്നു. അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന സമയത്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീന വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.

വിവാഹത്തിന് ശേഷം ചെറിയൊരു കാലം മീന ഇന്റസ്ട്രയില്‍ നിന്നും മാറി നിന്നിരുന്നു. ആ സമയത്ത് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്.ഒരു പ്രമുഖ ടിവിയ്ക്ക് നല്‍കിയ ആ അഭിമുഖത്തില്‍ മീന സംസാരിയ്ക്കുന്നത് ഭര്‍ത്താവ് വിദ്യ സാഗറിനെ കുറിച്ചാണ് എന്നതാണ് ഇപ്പോള്‍ വീഡിയോ ട്രെന്റിങ് ആകാനുള്ള കാരണം

ജീവിതം എങ്ങിനെ പോകുന്നു എന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെ മീന മറുപടി നല്‍കി, എന്റെ പ്രിയന്റെ സ്‌നേഹവും അനുഗ്രഹവും ഉള്ളത് കൊണ്ട് ജീവിതം ഇപ്പോള്‍ വളരെ നന്നായി പോകുന്നു. അദ്ദേഹം ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ആണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ട്, നൈനിക. അവള്‍ക്ക് ഒന്നര വയസ്സ് ആയിട്ടേയുള്ളൂ- മീന പറഞ്ഞു.

സിനിമ ചെയ്യുന്നില്ല എങ്കിലും ഇപ്പോഴും ഞാന്‍ തിരക്കിലാണ്. ഭര്‍ത്താവ് കുഞ്ഞ്.. കുഞ്ഞിന് വേണ്ടി എല്ലാം നോക്കി നോക്കി ചെയ്യുന്നത്. അങ്ങനെ അങ്ങനെ ഞാന്‍ തിരക്കില്‍ തന്നെയാണ്. ജീവിതം ഇപ്പോഴാണ് കൂടുതല്‍ റിയലിസ്റ്റിക് ആയി തോന്നുന്നത്- മീന പറഞ്ഞു.

ജീവിതം വളരെ രസമായിട്ടാണ് പോകുന്നത്, സത്യത്തില്‍ ദിവസങ്ങളും മാസങ്ങളും പോകുന്നത് അറിയുന്നതേയില്ല. വിവാഹ ജീവിതം എല്ലാം പെട്ടന്ന് സംഭവിച്ചത് പോലെയുണ്ട്. ഇന്നലെയാണ് കല്യാണം കഴിഞ്ഞത് എന്നാണ് ഇപ്പോഴും തോന്നുന്നത്. സിനിമയില്‍ കാണുന്നത് പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ദാമ്പത്യം. അത് വളരെ വ്യത്യസ്തമാണ്.എന്നാണ് മീന പറഞ്ഞത് .

ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു .മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റേത് . ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നുകഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് രോഗം ഗുരുതരമായത്. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുൻപ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളുണ്ട്. ‘തെരി’ എന്ന സിനിമയിൽ ദളപതി വിജയ്‌യുടെ മകളുടെ വേഷത്തിൽ നൈനിക അഭിനയിച്ചിരുന്നു.

AJILI ANNAJOHN :