കുടുംബവിളക്കിലെ വേദിക റോബിനെ കണ്ടുമുട്ടിയപ്പോൾ; വീഡിയോ പങ്കുവെച്ച് ശരണ്യ

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിന് ശേഷം പുറത്ത് റോബിൻ തരംഗമാണ്. വലിയൊരു ആരാധകരെ നേടാൻ റോബിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരും സെലിബ്രിറ്റുകളുമൊക്കെ ആ ആരാധകക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ സിനിമാ സീരിയൽ താരം ശരണ്യ ആനന്ദ് ആണ് റോബിനൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ്

കുടുംബവിളക്ക് എന്ന പരമ്പരയിൽ നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രമായി പ്രേക്ഷകപ്രീതി നേടിയ ആളാണ് ശരണ്യ. ഈ പരമ്പരയിലെ കഥാപാത്രമായ വേദിക റോബിനുമായി കണ്ടുമുട്ടിയാൽ എന്ന കുറിപ്പുമായാണ് ശരണ്യ ഇരുവരും ഒന്നിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഫയർ മീറ്റ്സ് ഐസ് എന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് ശരണ്യ പറയുന്നത്. തങ്ങൾ മാരക കോമ്പിനേഷൻ ആണെന്നും എന്തൊരു മാന്യനും, വിനീതനുമായ മനുഷ്യനാണ് റോബിനെന്നും ശരണ്യ കുറിച്ചു. സൂപ്പർ വ്യക്തിത്വമാണ് അദ്ദേഹം. റോബിൻ എന്റെ വേദിക കഥാപാത്രത്തെ പ്രശംസിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ശരണ്യ കൂട്ടിച്ചേർത്തു.

അതേസമയം സിനിമാ അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് റോബിന്‍. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ഇത്. അനൌണ്‍സ്‍മെന്‍റ് പോസ്റ്റര്‍ ഇന്നലെ മോഹന്‍ലാല്‍ ആണ് പങ്കുവച്ചത്.

ബിഗ് ബോസ് വീട്ടിൽ സഹ മത്സരാർത്ഥിയെ ശാരീരികമായി കൈയേറ്റം ചെയ്‍തത് ചൂണ്ടിക്കാട്ടിയാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ഷോയില്‍ ശത്രുക്കളായിരുന്നവരും പുറത്തെത്തിയപ്പോള്‍ മിത്രങ്ങളാണ്. ബിഗ് ബോസ് വീട്ടിലെ പ്രധാന ശത്രുക്കളായിരുന്ന റോബിനും ജാസ്‍മിനും അങ്ങനെ തന്നെ. ഇരുവരും ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 4 വേദിയിലും എത്തിയിരുന്നു.

Noora T Noora T :