നമ്മൾ കാലം തെറ്റി സിനിമയിൽ വന്നവരാണ്, കുറച്ച് നേരത്തേ വരണമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഓർമ്മയിൽ സുബലക്ഷ്മി

ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണം മലയാള സിനിമയ്ക്ക് ഒരു തീരാവേദനയാവുകയാണ്. മലയാള സിനിമയുടെ മുത്തശ്ഛനായാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. 76-ാം വയസിലാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. 1996ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. കല്യാണ രാമനിലെ മുത്തച്ഛന്‍ കഥാപാത്രമാണ് ഏറെയും ജനപ്രീതി നേടി കൊടുത്തത്. കല്യാണരാമനിലെ മുത്തശ്ശിയായ സുബലക്ഷ്മിയ്‌ക്കൊപ്പം നിരവധി വേഷം ചെയ്തു. ഇപ്പോഴിതാ സഹതാരത്തെ കുറിച്ച് മനസ് തുറക്കുകയാണ് സുബലക്ഷ്മി.

എന്താണ് പറയേണ്ടതില്ല. വളരെ ദുഖകരമായ ഒരു വാർത്തയാണിത്. വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. എല്ലാവരോടും വളരെ നന്നായി പെരുമാറും. സിനിമയിൽ കല്യാണരാമനിലാണ് അദ്ദേഹത്തോടൊപ്പം ഞാൻ ആദ്യമായി അഭിനയിച്ചത്. നമ്മൾ കാലം തെറ്റി സിനിമയിൽ വന്നവരാണെന്നും കുറച്ച് നേരത്തേ വരണമായിരുന്നുവെന്നും അദ്ദേഹം തമാശയായി പറയുമായിരുന്നു. വളരെ ചിട്ടയായ ജീവിതം നയിക്കുന്ന ഒരാളായിരുന്നു. സിനിമയ്ക്ക് പുറമേ സം​ഗീതത്തിലും കഥകളിയിലുമെല്ലാം അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. നല്ല പാണ്ഡിത്യമുള്ള വ്യക്തികൂടിയായിരുന്നു. സിനിമയിൽ അല്ലാതെ പരസ്യചിത്രങ്ങളിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മാത്രവുമല്ല ഏതാനും ഉദ്ഘാടന ച‌ടങ്ങുകളിലും ‌ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ടെന്നും സുബലക്ഷ്മി. പറയുന്നു

കൊവിഡ് ബാധിച്ച് ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഒടുവില്‍ ജനുവരി 20 ന് വൈകുന്നേരം ആറു മണിയോടെയാണ് താരം അന്തരിച്ചത്. 97 വയസായിരുന്നു.

Noora T Noora T :