‘മഹേഷ് ഭട്ടിന്റെ കുട്ടികള്‍ നിന്നെ മാനസികമായി ഉപദ്രവിച്ചു, മാപ്പില്ല’; സുശാന്തിന്റെ ജന്മദിനം ആഘോഷമാക്കാന്‍ കങ്കണ

ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു. താരത്തിന്റെ മരണത്തിന് പിന്നാലെ നിരവധി പ്രശ്‌നങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്നു. ഇപ്പോഴിതാ സുശാന്തിന്റെ 35ാം ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചെത്തിയ നടി കങ്കണയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഹേഷ് ഭട്ടിന്റെ കുട്ടികള്‍ നിന്നെ മാനസികമായി ഉപദ്രവിച്ചു. അവരതില്‍ ഇപ്പോള്‍ ദുഖിക്കുന്നുണ്ട്. സുശാന്തിനെ ദ്രോഹിച്ച യാഷ് രാജിനും മഹേഷ് ഭട്ടിനും കരണ്‍ ജോഹറിനും മാപ്പില്ലെന്നും കങ്കണ പറയുന്നു.

പ്രിയപ്പെട്ട സുശാന്ത്, സിനിമ മാഫിയ നിന്നെ ഒഴിവാക്കുകയും പരിഹസിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പല തവണ സഹായത്തിനായി അഭ്യര്‍ത്ഥിച്ചു. നീ സങ്കടപ്പെട്ടിരുന്ന സമയങ്ങളില്‍ കൂടെ ഇല്ലാതിരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് നിനക്ക് ഉണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. ആ വിചാരത്തെയോര്‍ത്ത് എനിക്ക് ദുഖമുണ്ട്. മരിക്കുന്നതിനു മുമ്പ് സുശാന്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ച കാര്യങ്ങള്‍ മറക്കരുത്. സിനിമ മാഫിയ തന്നെ വേട്ടയാടുന്നുണ്ടെന്നും ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവന്‍ എഴുതി. നെപോട്ടിസം ശക്തമാണെന്ന് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തി. സുശാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ പരാജയമാണെന്നും ചിലര്‍ വിധിയെഴുതി.

മറ്റെല്ലാ ചിന്തകളും മാറ്റിവെച്ച് സുശാന്തിന്റെ പിറന്നാള്‍ ആഘോഷിക്കാം, മറ്റുള്ളവര്‍ നിങ്ങള്‍ നല്ലവരാണ് എന്നൊക്കെ പറയും അതൊന്നും ശ്രദ്ധിക്കരുത്. നിങ്ങളെക്കാള്‍ മറ്റുള്ളവരെ വിശ്വസിക്കരുത്. മയക്കു മരുന്ന് ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നവരെ ഉപേക്ഷിക്കുക. വൈകാരികമായും, സാമ്പത്തികമായും നിങ്ങളെ തളര്‍ത്തുന്നവരെ മാറ്റി നിര്‍ത്തുക. യാഷ് രാജ് ഫിലിംസ് നിന്നെ ഒഴിവാക്കുവാന്‍ ശ്രമിച്ചു. കരണ്‍ ജോഹര്‍ നിനക്ക് വലിയ സ്വപ്‌നങ്ങള്‍ വാഗ്ദാനം ചെയ്തു. അതേ സമയം നിന്റെ സിനിമകളുടെ റിലീസ് തടഞ്ഞു. നീയൊരു മോശം നടനാണെന്ന് ലോകത്തോട് അയാള്‍ വിളിച്ച് പറഞ്ഞു. മഹേഷ് ഭട്ടിന്റെ കുട്ടികള്‍ നിന്നെ മാനസികമായി ഉപദ്രവിച്ചു. അവരതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു.’ എന്നും കങ്കണ പറയുന്നു.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിംങ് അഭിനയ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്‌റ്റേക്ക്‌സ് ഓഫ് മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി’ ആണ് പ്രധാന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീന്‍ അവാര്‍ഡും അദ്ദേഹം നേടിയിരുന്നു. 

Vijayasree Vijayasree :