ആര് കൈയ്യടിച്ചില്ലേലും എനിക്കൊപ്പം ഇവരുണ്ട് ; ജീവിതത്തിലെ ഇരുളടഞ്ഞ അധ്യായങ്ങളിലും പോസിറ്റീവായി ആ ശബ്ദമുണ്ടാവും കൂട്ടിന് എന്ന് ആരാധകർ ; വൈറലായി വീഡിയോ!

കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞജു വാര്യർ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയിൽ അതിഥി വേഷം ചെയ്തിരുന്നു അഭയ ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ്.

ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കുന്നയാളാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധ നേടിയ അഭയയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് രൂക്ഷമായ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നപ്പോഴും, ലിവിങ് റ്റുഗദര്‍ ജീവിതം ചര്‍ച്ചയായി മാറിയപ്പോഴുമെല്ലാം അഭയ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

ആര് കൈയ്യടിച്ചില്ലേലും എനിക്കെന്റെ ഫോട്ടോഗ്രാഫറും കോസ്റ്റിയൂമറുമുണ്ട്. ഇതൊക്കെയാണ് ഞാന്‍ ആസ്വദിക്കുന്ന തമാശ. എത്ര നല്ല ഗാനമാണ് എന്ന് പറഞ്ഞ് കരിന്തലക്കൂട്ടത്തേയും മെന്‍ഷന്‍ ചെയ്ത് ആസ്വദിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയിരുന്നു അഭയ പോസ്റ്റ് ചെയ്തത്. വീണ നായരായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം കമന്റുമായെത്തിയത്. നിരവധി പേരാണ് അഭയയെ പിന്തുണച്ചെത്തിയിട്ടുള്ളത്.

ശബ്ദമാണ് നിങ്ങളുടെ ശക്തി, ജീവിതത്തിലെ ഇരുളടഞ്ഞ അധ്യായങ്ങളിലും പോസിറ്റീവായി ആ ശബ്ദമുണ്ടാവും കൂട്ടിന്. ക്യാപ്ഷന്‍ കിടുക്കി, അതാണ് കോണ്‍ഫിഡന്‍സ്. ആരുമില്ലേലും ഞാന്‍ ഹാപ്പിയാണ്, മിടുക്കിയാ. ഞാന്‍ കൈയ്യടിക്കും. കൂടെ ഞങ്ങളുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇവരുടെ പോസ്്റ്റുകളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള വൈറല്‍ ഫോട്ടോയെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ചോദിച്ചപ്പോള്‍ നോ കമന്‍സ് എന്നായിരുന്നു അഭയയുടെ പ്രതികരണം.

ആ വിഷയത്തെക്കുറിച്ച് ഒന്നും മിണ്ടാന്‍ താല്‍പര്യമില്ലെന്നായിരുന്നു അഭയ വിശദീകരിച്ചത്. പുതിയ പാട്ടുകളും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. തന്റെ പാട്ടുകളും തനിക്ക് പ്രിയപ്പെട്ട ഗാനങ്ങളുമൊക്കെയായി സജീവമാണ് ഗായിക. കുടുംബത്തിലുള്ളവരെല്ലാം സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും താന്‍ മ്യൂസിക് കരിയറാക്കുന്നതിനോട് തുടക്കത്തില്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് അഭയ പറഞ്ഞിരുന്നു. താന്‍ കൂടുതല്‍ ഗൗരവമായി പാട്ടിനെ സമീപിച്ച് തുടങ്ങിയതോടെയാണ് അവരുടെ മനോഭാവവും മാറിയതെന്നും മുന്‍പ് അഭയ പറഞ്ഞിരുന്നു.

AJILI ANNAJOHN :