സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലോണ്‍ അടയ്ക്കാന്‍ കഴിയാതെ ബോര്‍ഡില്‍ ഉളള പലരുടെയും വീട്ടു പടിക്കല്‍ പോയി അവധി ചോദിച്ചു നിന്നിട്ടുണ്ട്. ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ മാര്‍ച്ചു മാസം ടാര്‍ഗറ്റ് തികയ്ക്കാന്‍ എന്റെ വീട് തേടി എത്തുന്നു; കുറിപ്പുമായി രശ്മി ആര്‍ നായര്‍

ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര്‍ നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിക്കാനാണ് രശ്മി ആര്‍ നായര്‍ ചെയ്യാറുള്ളത്. ഫേസ്ബുക്കില്‍ രശ്മി നായര്‍ക്ക് ഇഷ്ടം പോലെ ആരാധകരുണ്ട്. ഫോളോവേഴ്‌സും ഇഷ്ടം പോലെയാണ്. രശ്മി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ മണിക്കൂറുകള്‍ കൊണ്ടാണ് വൈറലാകുന്നത്.

പ്ലേ ബോയ് അടക്കമുള്ള ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രശ്മി നായര്‍ ഇടയ്ക്കിടെ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ട് ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഇപ്പോഴിതാ രശ്മി പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ!

ഏഴു വര്‍ഷം മുന്‍പ് ഞാന്‍ നൂറു രൂപ തികച്ചെടുക്കാന്‍ ഇല്ലാത്തതുകൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ കഴിയാതെ വൈകിട്ട് വീട്ടില്‍ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട് ഒരു ദിവസമല്ല പലദിവസം. ക്ലാസ് ആണ് വിശപ്പ് രഹിത വയറു മുതല്‍ സകല പ്രിവിലേജിനും അടിസ്ഥാനം എന്ന് ഞാന്‍ ജീവിതത്തില്‍ മനസിലാക്കിയ മാസങ്ങള്‍ ആയിരുന്നു അത്.

ഒരു സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലോണ്‍ അടയ്ക്കാന്‍ കഴിയാതെ ബോര്‍ഡില്‍ ഉളള പലരുടെയും വീട്ടു പടിക്കല്‍ പോയി അവധി ചോദിച്ചു നിന്നിട്ടുണ്ട്. ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ മാര്‍ച്ചു മാസം ടാര്‍ഗറ്റ് തികയ്ക്കാന്‍ എന്റെ വീട് തേടി എത്താറുണ്ട്. ഇന്‍കം ടാക്സ് മുതല്‍ മാപ്രാകളുടെ പ്രിയപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്റ്ററേറ്റ് വരെ ഞാന്‍ ഡയറക്റ്റര്‍ ആയ കമ്പനികളുടെ കണക്കുകള്‍ നോട്ടീസ് തന്നു വിളിച്ചു വരുത്തി ഇഴകീറി പരിശോധിക്കാറുണ്ട്.

പറഞ്ഞു വന്നത് എനിക്കൊപ്പം നിന്നതുകൊണ്ട് ആരെയെങ്കിലും ക്ലാസ് ഫോര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ കഴിഞ്ഞു എന്നത് ഏതെങ്കിലും നായ ഒരു വിജയമായി കരുതുന്നെങ്കില്‍ വെറും തോന്നലാണ് . ഒരു നായയുടെ തലച്ചോറുമായി തേപ്പു കടയില്‍ നിന്നും മനുഷ്യന്റെ തലച്ചോറുള്ള ഒരു ലോകം കാണുന്നത് വരെ മാത്രം ഉണ്ടാകാന്‍ സാധ്യതയുള്ള തോന്നല്‍ .ആ തോന്നല്‍ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോള്‍ നമ്മള്‍ വീണ്ടും കാണും.

Vijayasree Vijayasree :