അച്ഛനോടുള രാഷ്ട്രീയ പകയുടെ പേരില്‍ പോലീസ് പിടിച്ച കൊണ്ട് പോയി ; ഒരു കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പില്‍ ഇരുത്തി ; ദൂരനുഭവം പറഞ്ഞ് ബിജു പപ്പന്‍!

നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് ബിജു പപ്പന്‍. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ സജീവമായ നടന്‍ പോത്തന്‍വാവ, ചിന്തമണി കൊലക്കേസ്, ബാബ കല്യാണി, പതാക, ടൈം, മടാമ്പി, ദ്രോണ,കസബ, ഓഗസ്റ്റ് 15 എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അധികവും വില്ലന്‍ കഥാപാത്രങ്ങളാണ് താരം ചെയ്തിരിക്കുന്നത്.

തിരുവനന്തപരം മുന്‍ മേയര്‍ എംപി പത്മനാഭന്റെ മകനാണ് ബിജു പപ്പന്‍. ഇപ്പോഴിതാ അച്ഛനോടുള രാഷ്ട്രീയ പകയുടെ പേരില്‍ പോലീസ് പിടിച്ച കൊണ്ട് പോയി ഉപദ്രവിച്ച സംഭവം പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അച്ഛന്‍ സിപിഎമ്മില്‍ നിന്ന് മാറിയപ്പോള്‍ നിരവധി പ്രശ്‌നങ്ങളായിരുന്നു ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു. എന്നേയും ചേട്ടനേയും അനിയനേയും പോലീസ് പിടിച്ച് കൊണ്ട് പോയി. കണ്ണമ്മൂല ജംഗ്ഷനില്‍ നിന്നാണ് എന്നെ പോലീസ് കൊണ്ട് പോയത്. എന്നിട്ട് ഒരു കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പില്‍ ഇരുത്തി’.കള്ളന്റെ വിചാരം ഞാന്‍ എന്തോ മോഷ്ടിച്ചിട്ട് കൊണ്ട് വന്നതാണന്നാണ്. ആ പോലീസ് ഓഫീസര്‍ വളരെ മോശമായ രീതിയിലായിരുന്നു പെരുമാറിയത്. ഇനി അച്ഛന്‍ രാഷ്ട്രീയത്തില്‍ ഒന്നും ആകില്ലെന്ന് പറഞ്ഞാണ് അദ്ദേഹം അന്ന് ഉപദ്രവിച്ചത്’; ബിജു പപ്പന്‍ പറഞ്ഞു.

‘എന്നാല്‍ ഈ സംഭവം കഴിഞ്ഞ് മൂന്നാമത്തെ മാസം അച്ഛന്‍ വീണ്ടും മേയറായി. പിന്നീട് ഈ പോലീസ് ഓഫീസറിനെ ശിവഗിരിയില്‍ വെച്ച് കണ്ടു. ഡിവൈഎസ്പിയായിരുന്നു. അവിടത്തെ കാര്യങ്ങള്‍ എന്നോട് ചോദിക്കേണ്ട സ്ഥിതി അദ്ദേഹത്തിന് വന്നു. എന്നാല്‍ പിന്നീട് എന്നെ അനുകൂലിച്ച് അവിടെ പലരോടും സാസംരിച്ചിരുന്നു. അതാണ് പ്രതികാരം. രാഷ്ട്രീയപരമായിട്ടായിരുന്നു അന്ന് അങ്ങനെ ചെയ്തത്. എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’; നടന്‍ തുടര്‍ന്നു.

സിനിമ നല്‍കിയ പ്രശസ്തിയെ കുറിച്ചും ബിജു പപ്പന്‍ പറയുന്നു. ‘ഇപ്പോള്‍ എവിടെ പോയാലും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അത് സിനിമയിലൂടെയാണ്. ഒരുപക്ഷെ ഒരു കോടീശ്വരന്‍ റോഡില്‍ കിട്ടന്നാല്‍ ആരും തിരിഞ്ഞു നോക്കില്ല. ഞാനൊരു കലാകാരനായത് കൊണ്ടാണ് എല്ലാവർക്കും എന്നോട് ഈ സ്‌നേഹം. ചെയ്ത സിനിമയിലൂടേയും കഥാപത്രത്തിലൂടേയും പ്രേക്ഷകരുടെ ഇടയ്ക്ക് അറിയപ്പെടുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്’, നടന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചിലര്‍ മനസിലായിട്ടും അറിയില്ലെന്ന് ഭാവിക്കും. ഇവരെ താന്‍ തിരുത്താന്‍ പോകില്ല. അവസാനം അറിയാമെന്ന് പറയുമ്പോള്‍ അത് ഞാന്‍ അല്ല ചേട്ടനാണെന്ന് പറഞ്ഞ് അവരെ പറ്റിക്കും’; ബിജു പപ്പന്‍ പറയുന്നു.

എന്നാല്‍ ഞാന്‍ ഒരു പ്രാവശ്യം കണ്ടയാളെ പിന്നെ മറക്കില്ല. അവരെ കണ്ടാല്‍ അറിയാമെന്ന് തന്നെ പറയുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. 1993ല്‍ പുറത്ത് ഇറങ്ങിയ സമൂഹം എന്ന ചിത്രത്തിലൂടെയാണ് ബിജു സിനിമയില്‍ എത്തിയത്. പിന്നീട് പുറത്ത് ഇറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളിലും നടന്‍ ഉണ്ടായിരുന്നു. ഇപ്പോഴും സിനിമയില്‍ സജീവമാണ്. കൂടാതെ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് ബിജു പപ്പന്‍.

AJILI ANNAJOHN :