ഗെയിം കളിച്ചിട്ട് പ്രേക്ഷകർ മണ്ടന്മാരാണെന്ന ധാരണയിൽ മാറിയിരുന്ന് നന്മമരം ഷോ ഓഫ് നടത്താൻ റിയാസ് നിന്നില്ല; റിയാസും ദിൽഷയും തമ്മിലുള്ള സൗഹൃദം ചർച്ചയാകുന്നു; ഇത് സൗഹൃദമോ? ഗെയിം സ്ട്രാറ്റർജിയോ…??

ബിഗ് ബോസ് മലയാളം സീസൺ 4 ൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസ് ചുരുങ്ങിയ സമയം കൊണ്ടാണ് എല്ലാവരുടേയും പ്രിയങ്കരനായി മാറിയത്. തുടക്കത്തിൽ വിമർശിച്ചിരുന്നവർ പോലും റിയാസിൻ്റെ ആരാധകരായി മാറിയിരിക്കുകയാണ് ഇന്ന്. ബിഗ് ബോസ് വീട്ടിൽ റിയാസിൻ്റെ മുഖ്യ എതിരാളിയായ ദിൽഷയും റിയാസുമായി സൗഹൃദത്തിലായിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദിൽഷാ റിയാസ് സൗഹൃദം ആണ് സംസാരവിഷയം.

“കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുക” – റിയാസിൻ്റെ മുന്നിൽ ദിൽഷയുടെ സ്ഥിതി കാണുമ്പോൾ ഈ പ്രയോഗമാണ് ഓർമ വരിക. റോബിൻ പോയതിനു പിന്നാലെ റിയാസ് പുറത്താകും എന്നു കരുതി ആഞ്ഞടിച്ച ദിൽഷ, പരാജയപ്പെട്ട് ഒടുക്കം റിയാസിൻ്റെ സപ്പോർട്ട് ലാലേട്ടനിൽനിന്ന് മനസ്സിലാക്കി പ്രതികാരം മറന്ന് റിയാസിൻ്റെ പക്ഷം ചേർന്നിട്ടുണ്ട്.

ഇന്നലെ ഇവർ തമ്മിൽ കണ്ട ഈ സീൻ എനിക്ക് റിയാസിൽ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ്. ഗെയിമിനോടും പ്രേക്ഷകരോടും അവനുള്ള റെസ്പക്ട് അതിൽ പ്രകടമായിരുന്നു. ടാസ്കുകളിലും മറ്റിടങ്ങളിലുമായി ദിൽഷയെ ലവ് ട്രാക്കിൻ്റെ പേരിൽ കുറ്റപ്പെടുത്തിയത് ടാസ്കിൻ്റെ ഭാഗമായി പ്രകോപിപ്പിക്കാൻ വേണ്ടിയാണ് എന്നും അതിൽ ദിൽഷയുടെ മാതാപിതാക്കൾ ദുഃഖിക്കരുത് എന്നും എന്നാൽ ആ ലവ് ട്രാക്ക് പലർക്കും ഗെയിം ആണെന്നതാണ് തൻ്റെ അഭിപ്രായമെന്നും റിയാസ് പറയുന്നു. പ്രകോപിപ്പിക്കാൻ വേണ്ടിയാണ് ചെയ്തത് എന്ന് സിമ്പിളായി തുറന്നു പറഞ്ഞു.

അതല്ലാതെ ഗെയിം കളിച്ചിട്ട് പ്രേക്ഷകർ മണ്ടന്മാരാണെന്ന ധാരണയിൽ മാറിയിരുന്ന് നന്മമരം ഷോ ഓഫ് നടത്താനോ , “അതുണ്ടല്ലോ… ഞാൻ ഇപ്പോ നടത്തി വരുന്ന സ്ട്രാറ്റർജി….” എന്നൊക്കെ പറഞ്ഞ് അന്തങ്ങൾക്കു കുളിരു കോരാൻ സ്വയംപൊക്കി റേഡിയോ പ്രഭാഷണം നടത്താനോ റിയാസ് നിൽക്കില്ല.

പൊട്ടരായ പ്രേക്ഷകരല്ല, matured ആയ ഒരു പറ്റം വ്യൂവേഴ്സിനു വേണ്ടിയാണ് റിയാസ് എന്ന വ്യക്തിയുടെ ഗെയിം. അതുകൊണ്ടുതന്നെയാണ് അയാൾ ഈ ഷോ വിൻ ചെയ്യാൻ അർഹിക്കുന്നത് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

about biggboss

Safana Safu :