ജീവാത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരലാണ് യോഗ, യോഗയെ മതവുമായി കൂട്ടിച്ചേര്‍ക്കുന്നത് കാണുമ്പോള്‍ സങ്കടമാണ് തോന്നുന്നു ; സംയുക്ത വർമ്മ പറയുന്നു !

സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. യോഗയിൽ ഏറെ താൽപര്യമുളള സംയുക്ത ഇടയ്ക്കിടെ യോഗാഭ്യാസനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത സമയത്തായിരുന്നു താരം യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രോഗങ്ങള്‍ മാറ്റിയെടുക്കുന്നതിന് വേണ്ടിയായാണ് താന്‍ യോഗ അഭ്യസിച്ച് തുടങ്ങിയതെന്ന് സംയുക്ത പറയുന്നു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാതൃഭൂമിയിലെഴുതിയ കുറിപ്പിലായിരുന്നു താരം യോഗയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചത്.ശരീരത്തിലെ ചില അസുഖങ്ങള്‍ മാറ്റുന്നതിന് വേണ്ടിയാണ് യോഗ പഠിച്ച് തുടങ്ങിയത്. ചെയ്ത് പഠിച്ച് മുന്നേറുകയായിരുന്നു.

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരലാണ് യോഗ. അത് ചെയ്യുമ്പോള്‍ ആത്മീയമായും മാനസികമായും നമുക്കൊരു ഉണര്‍വ് ലഭിക്കും. യോഗയെ മതവുമായി കൂട്ടിച്ചേര്‍ക്കുന്നത് കാണുമ്പോള്‍ സങ്കടമാണ് തോന്നുന്നതെന്നും താരം കുറിച്ചിട്ടുണ്ട്.യോഗ നന്നായി ചെയ്യുമ്പോഴും മലയാളികള്‍ക്ക് അതുമായി ബന്ധപ്പെട്ട സംശയങ്ങളും ഉണ്ടാവാറുണ്ട്. യോഗ ചെയ്തിട്ട് അതെന്താണ് മാറാത്തത്, ഇതെന്താണ് കുറയാത്തത് എന്ന തരത്തിലുള്ള സംശയങ്ങളുണ്ടാവാറുണ്ട് പലര്‍ക്കും.

യോഗയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുമ്പോള്‍ അത്തരത്തിലുള്ള സംശയങ്ങള്‍ മാറുമെന്ന് സംയുക്ത വര്‍മ്മ പറയുന്നു.ഹോര്‍മോണ്‍ ഇംബാലന്‍സ്, പോളിസിസ്റ്റിക് ഓവറി, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായിരുന്നു എനിക്ക്. അതില്‍ നിന്നൊക്കെയൊരു മാറ്റം വേണമെന്നാഗ്രഹിച്ചാണ് യോഗ ചെയ്ത് തുടങ്ങിയത്. പതുക്കെയായി രോഗങ്ങളെല്ലാം മാറുകയായിരുന്നു. യോഗ എനിക്കേറെ പ്രിയപ്പെട്ട കാര്യമായി മാറുകയായിരുന്നു. അതോടെ യോഗ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തുവെന്നും സംയുക്ത വ്യക്തമാക്കിയിട്ടുണ്ട്.
അറ്റാച്ച്‌മെന്റും ഡിറ്റാച്ച്‌മെന്റും കൃത്യമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തയാക്കിയതും യോഗയാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ഒരേപോലെയായിരിക്കാനുള്ള ബാലന്‍സ്ഡ് മാനസികാവസ്ഥ ലഭിച്ചത് യോഗ ചെയ്ത് തുടങ്ങിയപ്പോഴാണ്. ജീവിതത്തില്‍ നോ പറയാന്‍ പഠിച്ചത് യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമാണ്. നേരത്തെ നോ പറയാന്‍ ബുദ്ധിമുട്ടായിരുന്നു. അതേപോലെ കാര്യങ്ങള്‍ പറഞ്ഞുചെയ്യിക്കാനും മേല്‍ക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനുമൊക്കെ പഠിച്ചത് യോഗയിലൂടെയാണെന്നുമായിരുന്നു സംയുക്ത വര്‍മ്മ പറഞ്ഞത്.

AJILI ANNAJOHN :