‘ഒരു നല്ല വിദ്യാർത്ഥിയായി മാത്രമല്ല നല്ല നേതൃപാടവത്തോടെ സമൂഹത്തിൽ നിലയുറപ്പിക്കാൻ കഴിവുള്ള നല്ലൊരു മനുഷ്യൻ ; റിയാസിനെ കുറിച്ച അധ്യാപകൻ !

ബിഗ് ബോസ് മലയാളം സീസൺ 4 ഫിനാലെയിലേക്ക് എത്തുകയാണ് . വൈൽഡ് കാർഡ് എൻട്രയിലുടെ എത്തി റിയാസ് സലീം ആരാധകരുടെ എണ്ണം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. റോബിൻ രാധാകൃഷ്ണനെ പുറത്താക്കാൻ കാരണമായതിന്റെ പേരിലടക്കം വലിയ സൈബർ ആക്രമണം നേരിട്ടിരുന്ന മത്സരാർത്ഥി ആയിരുന്നു റിയാസ്. എന്നാൽ ഇപ്പോൾ റിയാസ് ഒരാളാണ് ഷോ മുന്നോട്ട് കൊണ്ടു പോകുന്നത് എന്നാണ് ആരാധകരിൽ പലരും പറയുന്നത്.

ബിഗ് ബോസ് വിജയി ആകാനുളള സാധ്യതയും റിയാസിന് ഏറി വരുന്നു. അതിനിടെ റിയാസിനെ കുറിച്ച് അധ്യാപകനായ ബിലാൽ ബാവ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.
ഒരു അധ്യാപകൻ എന്ന നിലയിൽ എന്റെ വിദ്യാർത്ഥി തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് കാണുമ്പോൾ, ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഇത് എഴുതുന്നത്…!! ബിഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥിയായ റിയാസ് സലിം മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദപഠന കാലത്ത് എന്റെ വിദ്യാർത്ഥിയായിരുന്നു. അവന്റെ പഠനകാലത്ത് അവനുമായി ഏറെ അടുത്തിടപഴകാൻ കഴിഞ്ഞതിന്റെ കൂടി അനുഭവത്തിലാണ് ഈ കുറിപ്പെഴുതുന്നത്.

സാധാരണക്കാരനിൽ താഴെയുള്ള ആർക്കും സ്വപ്നം കാണാൻ കഴിയാത്ത ഏഷ്യാനെറ്റ് ബിഗ് ബോസ്സ് സീസൺ 4 ലെ ഒരു മത്സരാർത്ഥി ആയി മാറാൻ കഴിഞ്ഞത് അവൻ്റെ സ്വപ്നത്തിനു പുറകെ സഞ്ചരിച്ചത് കൊണ്ട് മാത്രം ആണ്”.”ഒരു നല്ല വിദ്യാർത്ഥിയായി മാത്രമല്ല നല്ല നേതൃപാടവത്തോടെ സമൂഹത്തിൽ നിലയുറപ്പിക്കാൻ കഴിവുള്ള നല്ലൊരു മനുഷ്യനായി തന്നെയാണ് അവനെ കാണുന്നത്. മറ്റുള്ളവർ അവനെ എങ്ങനെ കളിയാക്കുന്നുവെന്ന് പലപ്പോഴും ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്.


ഈ കളിയാക്കലുകൾ, അല്ലെങ്കിൽ അവഗണനകൾ റിയാസിനും അവന്റെ മാതാപിതാക്കൾക്കും എത്രത്തോളം മാനസിക സംഘർഷമായിരിക്കും നൽകിയിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ ഇതൊന്നും സമൂഹത്തിന്റെ സഹതാപം നേടുന്നതിനായി അവൻ ഉപയോഗിച്ചിട്ടില്ല എന്നത് അവന്റെ മഹത്വമായി, അല്ലെങ്കിൽ അവന്റെ പക്വത എന്താണ് എന്ന് തെളിയിക്കുന്നു”. ”ബിഗ് ബോസ് മലയാളം സീസൺ 4 ലെ വൈൽഡ് കാർഡ് മത്സരാർത്ഥി എന്ന നിലയിൽ അതിനു മുൻപ് വന്ന പലരേക്കാളും തൻ്റെ ആശയങ്ങളെ ശെരിയായ നിലയിൽ സമൂഹത്തിലേക്ക് എത്തിക്കാൻ അവനു സാധിച്ചു.

ഷോയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിൽ അവൻ ഇതിനോടകം വിജയിച്ചു കഴിഞ്ഞു. തന്റേതായ പോരായ്മകളെ ആവശ്യവും അനാവശ്യവുമായി വലിച്ചിഴച്ചുകൊണ്ട്, അല്ലെങ്കിൽ അതിന്റെ പേരിൽ സങ്കടം പ്രകടിപ്പിക്കാൻ ഒരിക്കലും റിയാസ് തയ്യാറായിട്ടില്ല. പലരുടെയും പരിഹാസവും ഒറ്റപ്പെടുത്തലും കാണുമ്പോഴും കേട്ടപ്പോഴും തളർന്ന് പിന്മാറിയിട്ടുമില്ല. തന്റെ മാതാപിതാക്കളെ ഓർത്ത് വിഷമിക്കരുതെന്ന പ്രതിജ്ഞയോടെയാണ് എപ്പോഴും അവൻ മുന്നോട്ട് നീങ്ങിയിട്ടുള്ളത്”.

”ഗെയിമിനെ കുറിച്ച് നന്നായി അറിയുകയും മികച്ച സ്‌പോർട്‌സ്‌മാൻ സ്പിരിറ്റോടെ കളിക്കുകയും ചെയ്യുന്ന റിയാസ്, ജാതി-ലിംഗ വ്യത്യാസമില്ലാതെ ഈ ഭൂമിയിൽ എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന് നമ്മളെല്ലാം ഉൾപ്പെടുന്ന ഈ സമൂഹത്തെ അവൻ ബിഗ് ബോസ് പരിപാടിയിലൂടെ ബോധവൽക്കരിക്കുകയാണ്. അതുകൊണ്ടൊക്കെ തന്നെയാണ് ബിഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാത്ഥികളിൽ ഏറ്റവും മുൻ നിരയിൽ തന്നെ നിലയുറപ്പിക്കാൻ അവന്‌ സാധിക്കുന്നത്. ആരോടും പക്ഷം ചേരാതെ എല്ലാവർക്കും മനസ്സിലാക്കാവുന്നതുമായ രീതിയിൽ തന്റെ ആശയങ്ങൾ അവൻ പ്രകടിപ്പിക്കുമ്പോൾ കാണികൾ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.

ഈ സമൂഹത്തിലെ ഒരു അംഗം എന്ന നിലയിൽ നല്ലൊരു പിന്തുണ അവൻ അർഹിക്കുന്നുണ്ട്”. ”LGBTQIA+ എന്താണ് എന്ന ചോദ്യത്തിന് റിയാസിന്റെ മറുപടി മാത്രം മതി ന്യൂ നോർമൽ എന്ന് മോഹൻലാൽ വിശേഷിപ്പിച്ച നാലാം സീസണിന്റെ തലക്കെട്ട് അർത്ഥപൂർണ്ണമാക്കാൻ! മലയാളികളെ പുതിയ ലിംഗപാഠങ്ങൾ പഠിപ്പിക്കുന്നതിൽ റിയാസിനും ഒപ്പം ബിഗ് ബോസിനും അഭിമാനിക്കാം. റിയാസ് കൂടുതൽ സംസാരിക്കട്ടെ!!! ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മികച്ച ഗെയ്‌മെർ ആവാനുള്ള ഒരു അവസസരവും പാഴാക്കാതെ കളിക്കുന്ന റിയാസിന് കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു!!”

AJILI ANNAJOHN :