15 വയസ്സുള്ളപ്പോൾ അഭിനയിച്ച ആ ചിത്രത്തോട് ഇന്ന് യോജിക്കാനാവില്ല ;’തന്റേടമുള്ള സ്ത്രീയെ അടിച്ചൊതുക്കണം ജീൻസിട്ട സത്രീയെ സാരിയുടുപ്പിക്കണം തുടങ്ങിയ രീതികൾ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു; അഭിരാമി പറയുന്നു !

ഒരു ടെലിവിഷൻ അവതാരകയായി എത്തി 1999ൽ പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ​ഗീതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഭിരാമി. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയാണ് തുടക്കത്തിൽ അഭിരാമി അവതരിപ്പിച്ചത്. അന്ന് ചാനലുകൾ പരിമിതമായിരുന്നതിനാൽ ടോപ്പ് ടെൻ എന്ന പരിപാടിയും അവതാരിക അഭിരാമിയും ഹിറ്റായി.
താരത്തിന്റെ അമ്മയാണ് അഭിരാമിയുടെ വിവരങ്ങൾ ഏഷ്യാനെറ്റിലേക്ക് അയച്ച് കൊടുത്ത് അഭിരാമിയെ ഓഡീഷന് കൊണ്ടുപോയത്.

അഭിരാമിയുടെ അവതരണം ഇഷ്ടപ്പെട്ടിട്ടാണ് 1999 ൽ ഇറങ്ങിയ മലയാള ചലച്ചിത്രമായ പത്രത്തിൽ അഭിനയിക്കാനുള്ള അവസരം വരുന്നത്. ചിത്രത്തിൽ മാധ്യമപ്രവർത്തകയുടെ ചെറിയ വേഷമാണ് അഭിരാമി അവതരിപ്പിച്ചത്. പിന്നീട് മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഞങ്ങൾ സന്തുഷ്ടരാണ് എന്ന ജയറാം സിനിമയ്ക്ക് അന്നും ഇന്നും റിപ്പീറ്റ് വാല്യുവുണ്ട്. മാത്രമല്ല വെറും പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ​ഗീതുവായി അഭിരാമി അഭിനയിച്ചത്. ഒരിടയ്ക്ക് ഞങ്ങൾ സന്തുഷ്ടരാണ് ചിത്രത്തിലെ സ്ത്രീവിരുദ്ധത ഉയർത്തിക്കാട്ടിയുള്ള വിമർശനങ്ങൾ വ്യാപകമായപ്പോൾ അഭിരാമി മറുപടി നൽകിയത് വൈറലായിരുന്നു.

രാജസേനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രം തികച്ചും സ്ത്രീവിരുദ്ധമാണെന്നായിരുന്നു അന്ന് വിമർശനം വന്നത്. 15 വയസ്സുള്ളപ്പോൾ താൻ അഭിനയിച്ച ഈ ചിത്രത്തോട് ഇന്നത്തെ അഭിരാമിക്ക് യോജിക്കാനാകില്ലെന്നാണ് അന്ന് അഭിരാമി പറഞ്ഞത്.

‘തന്റേടമുള്ള സ്ത്രീയെ അടിച്ചൊതുക്കണം ജീൻസിട്ട സത്രീയെ സാരിയുടുപ്പിക്കണം തുടങ്ങിയ രീതികൾ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയുള്ള സിനിമകൾ കാണാറില്ല.’

‘നമ്മുടെ സമൂഹത്തിൽ അത്തരത്തിലുള്ള ആളുകൾ ഇല്ലെന്നല്ല അതിനർഥം. ഇത്തരം ആശയങ്ങൾ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുത് എന്നായിരുന്നു’ അന്ന് അഭിരാമി വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞത്.’വീരുമാണ്ടിയാണ് അന്നും ഇന്നും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ. കമൽ സാറിനൊപ്പം സിനിമ ചെയ്യാൻ സാധിച്ചതും വലിയ അനുഭവമാണ്. ഒരിക്കൽ സീനിലൊരു സജഷൻ പറഞ്ഞപ്പോൾ കമൽസർ അത് പരി​ഗണിച്ച് സീൻ റീ ഷൂട്ട് ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ട്.’

‘മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച കാർമേഘം എന്ന സിനിമ കണ്ട‍് രജനികാന്ത് നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു അഭിനന്ദനമായിരുന്നു അത്. തമിഴിലാണ് കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്.’ ‘മുമ്പ് അമേരിക്കയിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. അതിനാൽ തന്നെ അവസരങ്ങൾ കുറവായിരുന്നു. ഇപ്പോൾ ബാം​ഗ്ലൂരിലേക്ക് തിരികെ വന്നതോടെ അവസരങ്ങളും ലഭിക്കുന്നുണ്ട്. മലയാളത്തിലും സിനിമകൾ ചെയ്യാൻ അവസരങ്ങൾ വരുന്നുണ്ട്. ഇപ്പോഴൊരു തമിഴ് വെബ്സീരിസാണ് ചെയ്യുന്നത്’ അഭിരാമി കൂട്ടിച്ചേർത്തു.

AJILI ANNAJOHN :