ഒരു പുരുഷന് നേരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധം സ്ത്രീവിഷയം ആണല്ലോ അല്ലെ?; ബ്ലെസ്ലിയ്‌ക്കെതിരെ കടുത്ത ആരോപണം; സദാചാരവാദികളോടും ഫേക്ക് പുരോഗമനവാദികളോടുമായി പച്ചയ്ക്ക് പറയുന്ന കുറിപ്പ് !

എല്ലാ സീസണിലും ഒരു പ്രണയം അത് പ്രേക്ഷകർക്ക് മസ്റ്റ് ആണ്. ഈ സീസൺ ബിഗ് ബോസ് വീട്ടിൽ തുടക്കം തന്നെ ലവ് ട്രാക്ക് വിഷയം ആയിരുന്നു. ലവ് ട്രാക്ക് മനസിലായത് കൊണ്ട് റോബിനും ബ്ലെസ്ലിയും ആ സ്ട്രാറ്റജി പരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ദില്‍ഷയുമായി ആഘാത പ്രണയത്തിലേക്ക് പോവുന്നതിന് പകരം ഇരുവരും നല്ല സുഹൃത്തുക്കളായി. എന്നാല്‍ ബ്ലെസ്ലിയെ മോശക്കാരനാക്കി കാണിക്കുന്ന ചില പ്രവൃത്തികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടന്നത്.

ദില്‍ഷയും ബ്ലെസ്ലിയും സംസാരിച്ചിരിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ബ്ലെസ്ലി ഒരു സ്ത്രീ വിരുദ്ധന്‍ ആണെന്നും ദില്‍ഷയോട് മോശം സമീപനം ആണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വന്നു. എന്നാല്‍ അതിലെ സത്യാവസ്ഥ മറച്ച് വെച്ച് വ്യക്തിഹത്യ നടത്തുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഒട്ടും പ്രിയപ്പെട്ടവരല്ലാത്ത സദാചാരവാദികളോടും ഫേക്ക് പുരോഗമനവാദികളോടും… ബ്ലെസ്ലിയെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ദില്‍ഷക്ക് 30 വയസുണ്ട്. ഒരു പുരുഷന്‍ അവളെ തൊടുന്നതോ പെരുമാറുന്നതോ മറ്റൊരു അര്‍ത്ഥത്തില്‍ ആണെങ്കില്‍ അത് മനസിലാക്കാനുള്ള ബുദ്ധി ദില്‍ഷക്കുണ്ട്. ഇന്ന് ലൈവില്‍ പോലും ബ്ലെസ്ലിയോട് ദില്‍ഷ പറഞ്ഞത് നമുക്ക് ഒന്നിച്ചു ട്രിപ്പ് പോകണം ഒരുപാട് റീല്‍സ് ചെയ്യണം ഒന്നിച്ചു ആല്‍ബം ചെയ്യണം എന്നൊക്കെയാണ്.

അതായത് ബ്ലെസ്ലി, ദില്‍ഷ എന്ന സ്ത്രീക്ക് ചിലര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന പോലെ വൃത്തികെട്ടവനോ മോശം പുരുഷനോ അല്ല മറിച്ചു അവളുടെ നല്ലൊരു സുഹൃത്താണ് ബ്ലെസ്ലി. അവള്‍ ആ സൗഹൃദം ബിഗ് ബോസ് വീടിനു പുറത്തും തുടര്‍ന്ന് കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നു. അവന്‍ മോശമായി പെരുമാറുന്നുണ്ടെങ്കില്‍ ഒരിക്കലും അവനുമായുള്ള സൗഹൃദം തുടര്‍ന്ന് കൊണ്ടു പോകാന്‍ അവള്‍ ശ്രമിക്കുമായിരുന്നില്ല. അവര്‍ നല്ല സുഹൃത്തുക്കളാണ്.

ബ്ലെസ്ലി അവളോട് മോശമായി പെരുമാറുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പല വീഡിയോകളില്‍ ആദ്യം നടന്ന ഭാഗം കട്ട് ആക്കി ബ്ലെസ്ലി തിരികെ അവളെ അടിക്കുന്നതോ കൈയ്യില്‍ പിടിക്കുന്നതോ ആയ രണ്ട് സെക്കന്റ് വീഡിയോകള്‍ കൂട്ടി ചേര്‍ത്ത് സ്ലോ മോഷനില്‍ ഇട്ട് അവനെ മോശക്കാരനാക്കാന്‍ നോക്കുന്നവര്‍ എത്ര വൃത്തികെട്ട മനുഷ്യരാണ്.

ഒരു ഗെയിം ജയിക്കാന്‍ വേണ്ടി ഒരു വ്യക്തിയെ ഇങ്ങനെ വ്യക്തിഹത്യ നടത്തരുത് അവന് പുറത്തൊരു ജീവിതം ഉള്ളതാണ്. ഒരു പുരുഷന് നേരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധം സ്ത്രീവിഷയം ആണല്ലോ അല്ലെ? ഇങ്ങനുള്ള വ്യാജ പ്രചരണങ്ങളില്‍ ബ്ലെസ്ലിയോടുള്ള സ്‌നേഹം കുറയുമെന്ന് കരുതിയവര്‍ക്ക് തെറ്റി.

കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് ശ്രമം എങ്കില്‍ അവനെ ചേര്‍ത്ത് പിടിക്കാനാണ് ഞങ്ങളുടെ തീരുമാനം. ആ വീടിനുള്ളിലും പുറത്തും ഇത്രയും വ്യക്തിഹത്യ നേരിട്ട മാറ്റാരുമില്ല.. എന്നാണ് ബ്ലെസ്ലിയെ കുറിച്ച് ആരാധകര്‍ പറയുന്നത്. ആദ്യ ഫൈനലിസ്റ്റായി ദില്‍ഷ മാറിയെങ്കിലും ബ്ലെസ്ലി ഉറപ്പായിട്ടും ഫൈനലിലേക്ക് എത്തും. മാത്രമല്ല ഇത്തവണത്തെ ബിഗ് ബോസ് വിന്നറാവാനുള്ള യോഗ്യതയും ബ്ലെസ്ലിയ്ക്കുണ്ടെന്നാണ് സുഹൃത്തുക്കള്‍ ചൂണ്ടി കാണിക്കുന്നത്. ഏകദേശം നൂറ് ദിവസത്തിലേക്ക് എത്തുന്ന ഷോ യുടെ ഗ്രാന്‍ഡ് ഫിനാലെ വൈകാതെ ഉണ്ടാവുമെന്നാണ് വിവരം.

about biggboss

Safana Safu :