എട്ടു വര്‍ഷത്തോളം ഒറ്റയ്ക്ക് ജീവിച്ച ഞാന്‍ പിന്നീട് അന്തസ്സായി ഒരു കല്യാണം കഴിച്ചപ്പോള്‍ ആളുകള്‍ എന്തെല്ലാം പറഞ്ഞു?; മുഖമില്ലാതെ കമന്റ് ചെയ്യുന്നവരോട് പറയാൻ ഒന്നേയുള്ള ; നടൻ ബാല പറയുന്നു !

അൻപ്’ എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

പിന്നീട് അമൃത സുരേഷുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ ബാല കഴിഞ്ഞ വര്‍ഷമാണ് വിവാഹിതനായത്. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്ന ഈ വേളയില്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ചും വരാനിരിക്കുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ബാല. ഒപ്പം ഭാര്യ എലിസബത്തുമുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലയും ഭാര്യയും മനസ്സ് തുറക്കുന്നത്.

കുറച്ച് വര്‍ഷങ്ങളായി തനിക്ക് മനസ്സമാധാനം ഇല്ലായിരുന്നു. എത്ര കാശ് കൊടുത്താലും കിട്ടാത്ത ഒന്നാണത്. എന്നാല്‍ വിവാഹശേഷം മനസ്സമാധാനത്തോടെ സന്തോഷമായി ഇരിയ്ക്കുന്നു.

മലയാളം സിനിമയിലേക്കില്ല എന്ന തീരുമാനമെടുത്ത് ഞാന്‍ ചെന്നൈയിലേക്ക് പോയിരുന്നു. എന്നാല്‍ ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചു. അത്ര നല്ല തിരക്കഥയായതുകൊണ്ടും ഉണ്ണി മുകുന്ദന്‍ എന്നെ വിളിച്ചതു കൊണ്ടുമാണ് ഈ സിനിമ തിരഞ്ഞെടുത്തത്.

സൂര്യയെ വെച്ച് പുതിയൊരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുമുണ്ട്.
നല്ല കാര്യങ്ങളെക്കുറിച്ച് പറയാന്‍ ആര്‍ക്കും താത്പര്യമില്ല. മോശം കാര്യങ്ങളെക്കുറിച്ച് പറയാനും അറിയാനുമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കും താത്പര്യം. എട്ടു വര്‍ഷത്തോളം ഒറ്റയ്ക്ക് ജീവിച്ച ഞാന്‍ പിന്നീട് അന്തസ്സായി ഒരു കല്യാണം കഴിച്ചപ്പോള്‍ ആളുകള്‍ എന്തെല്ലാം പറഞ്ഞു? പക്ഷെ, ഞങ്ങള്‍ അന്ന് തീരുമാനിച്ചു ഇതുപോലെയുള്ള വാര്‍ത്തകളെക്കുറിച്ച് ചിന്തിക്കുകയേ ഇല്ലെന്ന്.

കഴിയുമെങ്കില്‍ ആരെയും വേദനിപ്പിക്കാതിരിക്കുക. നെഗറ്റീവ് കമന്റ്‌സ് രേഖപ്പെടുത്താന്‍ വളരെയെളുപ്പമാണ്.

യൂട്യൂബില്‍ മുഖമില്ലാതെ കമന്റ് ചെയ്യുന്നവരോട് അവരുടെ അഡ്രസ്സോ മൊബൈല്‍ നമ്പരോ അച്ഛനമ്മമാരുടെ പേരോ വെച്ച് കമന്റ് ചെയ്യാനാണ് ബാല ആവശ്യപ്പെടുന്നത്. അവരുടെ സംസ്‌കാരം നമുക്കില്ല. അതാണ് പലപ്പോഴും മിണ്ടാതെയിരിക്കാന്‍ കാരണം. ഈ ഇന്റര്‍വ്യൂവിനെക്കുറിച്ചു പോലും പലര്‍ക്കും മോശമായി പറയാന്‍ കാണും. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുന്നത് വളരെ മോശമാണ്.

ബാലയ്‌ക്കൊപ്പം എലിസബത്തും അഭിമുഖത്തില്‍ പങ്കെടുത്തു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഇഷ്ടപ്പെട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എലിസബത്താണ് ആദ്യം ഇഷ്ടം പറയുന്നത്. പക്ഷെ, അന്നെല്ലാം ബാല വിവാഹം വേണ്ട എന്നുപറഞ്ഞ് നിരുത്സാഹപ്പെടുത്തുകയായിരുന്നു.

എന്നെ വിവാഹം കഴിക്കരുതേ, പൃഥ്വിരാജിനെപ്പോലെ സുന്ദരനായ ഒരാളെ വിവാഹം കഴിയ്ക്കാനായിരുന്നു അന്ന് ബാല എലിസബത്തിനോട് ആവശ്യപ്പെട്ടത്. പക്ഷെ, പരിചയപ്പെട്ട് എട്ട് മാസം കഴിഞ്ഞപ്പോള്‍ കല്യാണം നടന്നു. വിവാഹം കഴിഞ്ഞ ശേഷമാണ് ശരിക്കും ഇഷ്ടപ്പെടുന്നതെന്ന് എലിസബത്ത് പറയുന്നു.
ഞങ്ങളുടെ ജീവിതത്തില്‍ വിവാഹം കഴിഞ്ഞശേഷം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, ഭാര്യ-ഭര്‍തൃ ബന്ധത്തിലുള്ള വിശ്വാസം ഉള്ളതിനാല്‍ ഇനി ഒരു തരത്തിലുള്ള ആരോപണങ്ങളും ഞങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്ന് ബാല വ്യക്തമാക്കുന്നു.

AJILI ANNAJOHN :