ദൃശ്യങ്ങൾ പകർത്തിയത് മൊബൈൽ ഉപയോഗിച്ചാണ്… ആ മൊബൈൽ കണ്ടെുക്കാൻ സാധിച്ചിട്ടില്ല. ലഭിച്ചത് മെമ്മറി കാർഡാണ് ഉള്ളത്. ..ഒരു സ്ത്രീയുടെ ‘ജീവിക്കാനുള്ള അവകാശം’ ആണ് ആ മെമ്മറി കാർഡിൽ ഉള്ളത്… എഫ് എസ് എല്ലിൽ ഇരിക്കുന്ന മെമ്മറി കാർഡിൽ ആ പെൺകുട്ടിയുടെ ജീവിതമാണ്; ആശ ഉണ്ണിത്താൻ

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആക്സസ് ചെയ്തത് പ്രതിക്ക് എങ്ങനെ ഗുണകരമാകുമെന്ന ചോദ്യം ഹൈക്കോടതി ചോദിക്കേണ്ട ആവശ്യമില്ലെന്ന് അഡ്വ ആശ ഉണ്ണിത്താൻ. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ

ആശ ഉണ്ണിത്താന്റെ വാക്കുകളിലേക്ക്…

ദൃശ്യങ്ങൾ ആക്സസ് ചെയ്തത് പ്രതിക്ക് എങ്ങനെ ഗുണകരമാകുമെന്ന ചോദ്യം കോടതി ചോദിക്കേണ്ട ആവശ്യമില്ല. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അത് അനുവദിച്ചാലാണ് ഇതിൽ എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് കണ്ടെത്താൻ സാധിക്കുക. പ്രതിയുടെ അവസ്ഥയെന്ത് എന്ന ഉത്കണ്ഠ കോടതി ചോദിച്ചിട്ടുണ്ടെങ്കിൽ ഒരുപക്ഷേ പ്രതിഭാഗത്തിന് കക്ഷി ചേരേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനാകും’.

‘അന്വേഷണത്തിന് തടസം നിൽക്കുന്ന വിചാരണ കോടതിയെ ശാസിക്കുകയാണ് ഹൈക്കോടതി ചെയ്യേണ്ടത്. പ്രതികളുടെ സമ്മതം ആവശ്യമുള്ള നുണ പരിശോധന ഒഴികെ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഏത് അന്വേഷണവും കോടതി അംഗീകരിക്കണം. കോടതി, ആർക്കാണോ ഗുണം ആർക്കാണോ ദോഷം എന്ന് നോക്കേണ്ട ആവശ്യമില്ല. അന്വേഷണത്തിന് ഇത് ഗുണമാണോ ദോഷമാണോയെന്ന കാര്യമാണ് കോടതി പ്രാഥമികമായി പരിശോധിക്കേണ്ടത്. അല്ലാതെയുള്ള ഇടപെടലുകൾക്ക് കോടതിക്ക് അവകാശമില്ല’.

‘എന്നാൽ കോടതി ഇവിടെ ചെയ്യുന്നത് വെറും മനുഷ്യനായി ഇടപെടുകയാണ്. കോടതികൾ മാനുഷിക പരിഗണന കാണിക്കേണ്ട സാഹചര്യം ഉണ്ട്. അത്തരം സാഹചര്യങ്ങളിൽ മെക്കാനിക്കൽ ആയി പെരുമാറുകയും എന്നാൽ ഇത്തരം കാര്യങ്ങളിൽ പെരുമാറുന്നത് മറിച്ചുമാണ്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളിൽ എന്തെങ്കിലും കൃത്രിമത്വം നടന്നോ എന്നുള്ളത് പരിശോധിക്കേണ്ടത് ജുഡീഷ്യറിയുടെ നൈതികതയെ, സുതാര്യതയെ ജനത്തിന് മുന്നിൽ വെളിവാക്കാൻ ആവശ്യമാണ്.എത്രയും പെട്ടെന്ന് നീതിയിലേക്കുള്ള വഴി തുറന്നുവിടുകയാണ് കോടതിയുടെ ഉത്തരവാദിത്തം’.

‘നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പകർത്തിയത് മൊബൈൽ ഉപയോഗിച്ചാണ്. ആ മൊബൈൽ കണ്ടെുക്കാൻ സാധിച്ചിട്ടില്ല. ലഭിച്ചത് മെമ്മറി കാർഡാണ് ഉള്ളത്. ഒരു സ്ത്രീയുടെ ‘ജീവിക്കാനുള്ള അവകാശം’ ആണ് ആ മെമ്മറി കാർഡിൽ ഉള്ളത്. എഫ് എസ് എല്ലിൽ ഇരിക്കുന്ന മെമ്മറി കാർഡിൽ ആ പെൺകുട്ടിയുടെ ജീവിതമാണ്. അത് എത്ര തവണ പകർത്തി , അത് ആരുടെ കൈയ്യിലൊക്കെ പോയി എന്ന ആശങ്ക മുഖ്യമന്ത്രിയോട് തൊട്ട് കോടതിയോട് വരെ പരാതിപ്പെടിട്ടുള്ള ഹർജി കോടതിയുടെ മുന്നിൽ ഉണ്ട്’.

‘ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയോ എന്ന് പരിശോധിക്കേണ്ടത് കോടതിയുടെ കൂടി ഉത്തരവാദിത്തമാണ്. ഹൈക്കോടതി എഴുതി വെയ്ക്കുന്നത് ഒരു വ്യക്തിയുടെ ജീവിതം കൂടിയാണ്. അതിജീവിതയുടെ ജീവിതവും ഡിഗ്നിറ്റിയും ഈ കേസിൽ ബാധകമാണ്. അതിജീവിത ഇരയായതിനാൽ എന്നും അങ്ങനെ തന്നെ തുടരട്ടെ, അവർ അതിജീവിച്ച് കൊണ്ട് മുന്നോട്ട് പോയിക്കോട്ടെ, അവരുടെ ദൃശ്യങ്ങൾ എല്ലായിടത്തും പോയിക്കോട്ടെ എന്ന് പറയാൻ സാധിക്കില്ല’.

Noora T Noora T :