അത് അറിയില്ല എന്ന് പറയുന്നവർ എനിക്ക് ഒരു വേഷം താ ഞാൻ ചെയ്ത കാണിക്കാം, ഇത് ഒരു വെല്ലുവിളിയാണ്; ഭീമൻ രഘു !

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഭീമൻ രഘു. 1983ൽ പുറത്തിറങ്ങിയ ഭീമൻ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, സ്വഭാവ നടനായും, വില്ലനായും, ഹാസ്യ വേഷങ്ങളിലൂടെയും ഭീമൻ രഘു മലയാള സിനിമയിലെ സജീവ സാന്നിധ്യമായി.

തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങളെപ്പറ്റി അടുത്തിടെഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുകയുണ്ടായി.അഭിനയം മാത്രമല്ല താരം ഒരു നല്ല ഗായകനാണ്. പാട്ട് ഞാൻ പഠിച്ചിട്ടുണ്ട്. മുഴുവനായി പഠിച്ചിട്ടില്ല എന്നാലും കുറെ സംഭവങ്ങളൊക്കെ അറിയാം. അരങ്ങേറ്റം ഒന്നും നടത്തിയിട്ടില്ല എനിക്കും നൃത്തവും എനിക്ക് അറിയാം. ഭീമൻ രഘു പറഞ്ഞു.

പലപ്പോഴും ഭീമൻ രഘുവിന്റെ നൃത്തം എന്ന തരത്തിൽ മിമിക്രി താരങ്ങൾ സ്റ്റേജുകളിൽ തമാശ കാണിക്കാറുണ്ട് എന്നാൽ തനിക്ക് ഒരു അവസരം ലഭിക്കാത്തതിലുള്ള വിഷമം ആണ് താരത്തിന്. എനിക്ക് നൃത്തം അറിയില്ല എന്ന് പറയുന്നവർ എനിക്ക് ഒരു വേഷം താ ഞാൻ ചെയ്ത കാണിക്കാം. ഇത് ഒരു വെല്ലുവിളിയാണ്. താരം വ്യക്തമാക്കി.

നിറയെ സിനിമകളിൽ മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും മോഹന്ലാലിന്റേയുമെല്ലാം അടി ഒരുപാട് വാങ്ങിയിട്ടുള്ള താരമാണ് ഭീമൻ രഘു . എന്നാൽ അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പർ താരവും രഘുവിനോട് പറഞ്ഞിട്ടില്ല.താരങ്ങൾ ഒന്നും പറയില്ല ആരും ഒന്നും പറഞ്ഞിട്ടില്ല. അതിൽ എനിക്ക് വിഷമവും ഇല്ല. എന്തിനാ വിഷമിക്കുന്നെ? നമ്മൾ ചെയ്യുന്നത് നമ്മുടെ ജനങ്ങൾ ഏറ്റെടുക്കുന്നു. അല്ലാതെ നമ്മുടെ കൂടെ അഭിനയിക്കുന്നവർ പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം പറഞ്ഞു.

ഫൈറ്റ് സീനുകളിൽ മൂന്നു താരങ്ങളും വ്യത്യസ്തമായാണ് അഭിനയിക്കുന്നതെന്നും ഭീമൻറാഖ് പറയുന്നു. മോഹൻലാൽ ഭാവങ്കര ഫ്ലെക്സിബിൾ ആണ്. മമ്മൂട്ടി അങ്ങനെ അല്ല ചിലപ്പോഴൊക്കെ കൈയൊന്നും പൊങ്ങി വരില്ല. ഇവരുടെ രണ്ടുപേരുടെയും മിക്സണ് സുരേഷ് ഗോപി.ചാണയാണ് ഭീമൻ രഘുവിന്റെ ഏറ്റവും പുതിയ ചിത്രം ഈ വർഷം നവംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വളരെ വൈകാരികമായ ഒരു കഥാപാത്രത്തെയാണ് താൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഭീമൻ രഘു അഭിമുഖത്തിൽ വ്യക്തമാക്കി.

AJILI ANNAJOHN :