മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തിയാണ് മോഹൻലാൽ. ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ആദ്യമായി എത്തുന്നത്. പൂര്‍ണിമ ജയറാം, ശങ്കര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്.
. സൂപ്പര്‍ താരപദവി നോക്കാതെ എല്ലാവരോടും വളരെ സ്‌നേഹത്തോടേയും ബഹുമാനത്തോടയുമാണ് താരം പെരുമാറുന്നത്. നടന്റെ ഈ സ്വഭാവമാണ് മോഹന്‍ലാലിനെ പ്രിയങ്കരനാക്കുന്നത്. കൂടാതെ ആരോടും പിണക്കമോ പരിഭവമോ മനസില്‍ സൂക്ഷിക്കാറില്ല. താരത്തിന്റെ ഈ സ്വഭാവത്തെ കുറച്ച് സഹപ്രവർത്തകർ അഭിമുഖങ്ങളിലും മറ്റും വെളിപ്പെടുത്താറുണ്ട് നടന വിസ്മയം
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് മോഹന്‍ലാലിനെ കുറിച്ച് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍ പറഞ്ഞ വാക്കുകളാണ്. മോഹന്‍ലാലിന്റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നാണ് ചന്ദ്രകുമാർ പറയുന്നത്. ഇത് അദ്ദേഹം വളരെ പോസിറ്റീവായിട്ടാണ് എടുത്തതെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഹന്‍ലാലിന്റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് പറയാനുളള ധൈര്യം ആര്‍ക്കുമില്ല. എന്നാല്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയുന്ന ആളുകളെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്’, മോഹന്‍ലാലിനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് കൊണ്ട് ചന്ദ്രകുമാർ പറഞ്ഞ് തുടങ്ങിനിര്‍മ്മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ…’ ‘ഏകദേശം ഒന്നിച്ച് ഒരേ സമയത്താണ് താണ്ഡവും ഒന്നാമനും റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിനോടൊപ്പം ചിത്രാഞ്ജലിയില്‍ വെച്ചാണ് ഈ സിനിമ കാണുന്നത്. കണ്ട മാത്രയില്‍ തന്നെ ഈ ചത്രം വിജയിക്കില്ലെന്ന് മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞു’;ചന്ദ്രകുമാര്‍ തുടർന്നു.
സാധാരണ മോഹന്‍ലാലിനോട് ഇങ്ങനെ പറയാന്‍ ആരും ധൈര്യപ്പെടാറില്ല. എന്നാല്‍ അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ ചൂണ്ടി കാണിക്കുന്നത് ഭയങ്കര ഇഷ്ടമാണ്. കൂടാതെ ചെയ്ത സിനിമ വിജയിക്കില്ലെന്ന് അഭിനയിക്കുമ്പോള്‍ തന്നെ അറിയാം’; മോഹന്‍ലാലിനോടൊപ്പമുളള അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞുകൂടാതെ സിനിമ പുറത്ത് ഇറങ്ങി കഴിഞ്ഞാല്‍ അതിനെയോര്‍ത്ത് ദുഃഖിക്കാറില്ലെന്ന് മോഹന്‍ലാലിന്റെ രീതി പങ്കുവെച്ച് കൊണ്ട് ചന്ദ്രകുമാര്‍ പറഞ്ഞു.
‘സിനിമ പുറത്ത് ഇറങ്ങിയാല്‍ അതിന്റെ ഭാവി അവിടെ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന ആളാണ്. പടം പൊട്ടിക്കഴിഞ്ഞാല്‍ ചിത്രം മരണപ്പെട്ടതായിട്ടാണ് അദ്ദേഹം കാണുന്നത്. ചത്തു പോയതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിരിക്കാറില്ല. ജീവിച്ചിരിക്കുന്ന സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മാത്രമേ അദ്ദേഹം ചിന്തിക്കാറുള്ളൂ’; നിര്‍മ്മാതാവ് പറഞ്ഞ് നിര്‍ത്തി.ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത്ത് മാനാണ് ഏറ്റവും ഒടുവി പുറത്ത് ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ദൃശ്യം 2 ന് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ്. ഒടിടി റിലീസായി പുറത്ത് ഇറങ്ങിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. തന്‌റെ ആദ്യത്തെ സംവിധാന സംരംഭം ബാറോസ്, ജീത്തു ജോസഫിന്റെ തന്നെ റാം,മോണ്‍സ്റ്റര്‍, ലൂസിഫര്‍ 2 എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.