‘മോളെ ദിലൂ… വേദനയുണ്ടോടീ നിനക്ക്….’ വളരെ ക്ലാസിക്ക് രം​ഗമായി തോന്നി; ‘മരണവീടാകുമായിരുന്ന ടാസ്ക്കിനെ ലൈവാക്കിയ റിയാസ്; ബിഗ് ബോസ് ഷോയിൽ ഇന്ന് കൂടുതൽ സപ്പോർട്ട് റിയാസിന്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ഉണ്ടാകൂ.. അവസാന ഘട്ട വാശിയേറിയ മത്സരം ആണ് ഷോയിൽ നടക്കുന്നത്. അതിനാൽ തന്നെ വീട്ടിൽ അവശേഷിക്കുന്ന എട്ടുപേർ തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.

ഇത്തവണ വീക്കിലി ടാസ്ക്കിന് പകരം ടിക്കറ്റ് ടു ഫിനാലെയാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകിയിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി ആരാണോ വിജയിക്കുന്നത് ആ മത്സരാർഥിക്ക് നേരിട്ട് ഫിനാലെയിലെ ഫൈനൽ ഫൈവിൽ ഒരാളാകാൻ അവസരം ലഭിക്കുമെന്നതാണ് പ്രത്യേകത.

ഇതുവരെ മൂന്ന് ടാസ്ക്കുകൾ‌ പൂർത്തിയായി. ആദ്യത്തെ ഹെവി ടാസ്ക്കിൽ എട്ട് മണിക്കൂറോളം വെള്ളം നിറച്ച ബക്കറ്റ് കൈകളിൽ ബാലൻസ് ചെയ്ത് ധന്യ ഒന്നാമതും റിയാസ് രണ്ടാമതുമെത്തി. ലൈവ് കണ്ട പ്രേക്ഷകർ പോലും വളരെ ആവേശത്തോടെ ബക്കറ്റ് ബാലൻസ് കണ്ടിരുന്നു.

അതിന് പ്രധാന കാരണം റിയാസ് ടാസ്ക്കിനിടയിൽ പാടിയ പാട്ടുകളും പറഞ്ഞ കൗണ്ടറുകളും ഡയലോഗുകളും പ്രവോക്കിങ് സ്ട്രറ്റർജിയും ആയിരുന്നു.ഓരോ ​ഗെയിമും എത്തരത്തിൽ മുന്നോട്ട് കൊണ്ടുപോകണമെന്നത് റിയാസ് മനസിലാക്കിയാണ് കളിക്കുന്നതെന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

ബി​ഗ് ബോസിന് പറ്റിയ മെറ്റീരിയലാണ് റിയാസ്. ഫൈനൽ ഫൈവിൽ എത്താൻ അർഹതയുള്ള റിയാസ് പലപ്പോഴും വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. റിയാസ് എന്തുകൊണ്ടാണ് നല്ല ​ഗെയിമറായി മാറുന്നുവെന്നത് ആരാധകർ തന്നെ പറയുന്നു,

“‘നിലവിൽ ബി​ഗ് ബോസിലെ ഓരോ ടാസ്ക്കുകളും ​ഗെയിമുകളും അതാവശ്യപ്പെടുന്ന രീതിയിൽ മനസിലാക്കുന്ന എന്റർടെയിനിങ് ആയ രീതിയിൽ അത് ചെയ്യുന്ന ഒരു മത്സരാർഥി റിയാസ് സലീമാണ്. തൊട്ടിയിൽ വെള്ളവും താങ്ങിപ്പിടിച്ച് പരമാവധി സമയം നിൽക്കുക എന്നത് മാത്രമായിരുന്നെങ്കിൽ ആദ്യത്തെ ആ ടാസ്ക്ക് ടിവിയിൽ എപ്പിസോഡ് കാണുന്ന പ്രേക്ഷകരായ നമുക്ക് ഓരോരുത്തർക്കും എന്തുമാത്രം ബോറിങ്ങ് ആയേനെ.’

‘എന്നാൽ അവിടെ പാട്ടുപാടൽ, തമാശ പറയൽ, ചൊറിയൽ, വഴക്കുണ്ടാക്കൽ, മോക്ക് ചെയ്യൽ, പ്രകോപിപ്പിക്കൽ എന്നിവയൊക്കെയായി ആ ടാസ്കിനെ അത്രയും ലൈവാക്കി നിർത്തിയത് റിയാസ് ഒറ്റയ്ക്കാണ്.റോൺസനും വിനയും കൂട്ടിനുണ്ടായിരുന്നെങ്കിലും ബ്ലെസ്ലിയോട് അടികൂടുക, ദിൽഷയെ ചൊറിയുക, ലക്ഷ്മിപ്രിയയെ മോക്ക് ചെയ്ത് ഐറ്റംസ് ഇറക്കുക.’

‘ധന്യയോട് വാഗ്വാദം നടത്തുക, ഇടയ്ക്കിടെ പുട്ടിന് പീര പോലെ ഗായിക ജ്യോത്സനയെ അനുസമരിപ്പിക്കുന്ന ശബ്ദത്തിൽ പാട്ടുപാടുക. എല്ലാം കൊണ്ടും റിയാസ് വൻ പൊളി വൈബായിരുന്നു. ലൈവ് കണ്ടവർക്ക് അറിയാം. ശ്രദ്ധിച്ചില്ലേൽ മരണവീട് പോലെ നിശബ്ദമാകേണ്ടിയിരുന്ന ടാസ്ക്ക് റിയാസ് എത്രത്തോളം ശബ്ദമുഖരിതമാക്കിയെന്ന്. അവസാന റൗണ്ടിൽ വിജയിച്ചത് ധന്യ ആയിരുന്നെങ്കിലും ടാസ്ക്കിനെ ഷോയ്ക്ക് യോജിച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയത് റിയാസാണ്.’

‘എട്ട് വയസുള്ള കുട്ടിയുടെ അമ്മയായ താൻ റിയാസടക്കമുള്ള പുരുഷ മത്സരാർഥികൾക്ക് ഒപ്പം മത്സരിച്ച് അവസാനം വരെ എത്തിയെന്ന് ധന്യ വാദിച്ചപ്പോൾ ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് റിയാസ് പറഞ്ഞ എപ്പിസോഡിൽ അത്ര ലൗഡ് അല്ലാതിരുന്ന രംഗവും ഇഷ്ടപ്പെട്ടു.’ ‘തികച്ചും സത്യമായ വാദത്തോട് ബഹുമാനത്തിൽ മറുപടി കൊടുക്കുന്നു. ‘മോളെ ദിലൂ… വേദനയുണ്ടോടീ നിനക്ക്….’ വളരെ ക്ലാസിക്ക് രം​ഗമായി തോന്നി.’ ​

ഗെയിമിനെ മനസിലാക്കുന്ന, സ്പോർട്സ് മാൻ സ്പിരിറ്റോട് കൂടി അത് കളിക്കുന്ന, എന്നാൽ ലക്ഷ്യം വിജയം മാത്രമാക്കാതെ കാണുന്നവരെ എന്റർടെയിൻ ചെയ്യിക്കൽ കൂടി അതിനിടയിൽ ഭംഗിയായി ചെയ്യുന്ന റിയാസ്. ബി​ഗ് ബോസ് സീസൺ ഫോറിലെ നിലവിലെ മത്സരാർഥികളിൽ മികച്ച ഒരു ഗെയിമറാണെന്ന് വീണ്ടും തെളിയിക്കുന്നു.’ എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.

about biggboss

Safana Safu :