അപ്പോഴാണ് വിവാഹക്കാര്യം ഓര്‍മ വന്നത്; എന്നാല്‍ ഇതൊന്നും ഓര്‍മിക്കാതെ അപ്പോഴേയ്ക്കും കരാര്‍ ഒപ്പിട്ടിരുന്നു; സ്വന്തം വിവാഹദിവസം മറന്നുപോയ നാദിർഷ !

മിമിക്രി വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാള സിനിമയിലെത്തിയ താരമാണ് നാദിര്‍ഷ. ഗായകന്‍, സംവിധായകന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിരവധി സ്ഥാനം കൈക്കലാക്കി.

അഭിനേതാവ് ആകണമെന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാല്‍ കാലം നാദിർഷയെ സംവിധായകനാക്കി മാറ്റുകയായിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത് ചിത്രം ദിലീപായിരുന്നു നായകന്‍.

2015ല്‍ പുറത്ത് ഇറങ്ങിയ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അണിനിരന്ന ചത്രം വന്‍ വിജയമായിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷനും വന്‍ വിജയമായിരുന്നു. മേരാനാം ഷാജിയാണ് നാദിര്‍ഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. എല്ലാ സിനിമകളും ജനപ്രീതി നേടിയതായിരുന്നു. ഇന്നും മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത കഥകൾ.

എല്ലാം വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് ഓരോ നാര്‍ദിഷ ചിത്രങ്ങളും എത്തുന്നത്. ഇപ്പോഴിത ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്‌സ് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഈ സംഭവം പറഞ്ഞത്.

വിവാഹ തീയതി മറന്ന് പ്രോഗ്രാം ബുക്ക് ചെയ്ത ആളാണ് താന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് ആ രസകരമായ സംഭവം പറഞ്ഞത്. വിവാഹവാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള ഒരു കോമഡി സ്‌കിറ്റിന് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നാദിര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ… ‘ഏപ്രില്‍ 12 നായിരുന്നു എന്റെ വിവാഹം. കല്യാണം ഉറപ്പിച്ചതിന് ശേഷം ഒരാള്‍ ഈ ഡേറ്റിന് വിളിച്ച് പ്രോഗ്രാം ബുക്ക് ചെയ്തു. അന്നൊരു ഞായറാഴ്ച കൂടിയായിരുന്നു. എന്നിട്ടും വിവാഹമാണെന്ന് ഓര്‍മിക്കുന്നില്ല. എന്നാല്‍ ഈ തീയതിയുമായി ബന്ധപ്പെട്ട് എന്തോ ഒരു സംഭവമുണ്ടെന്ന് മനസില്‍ തോന്നി’;നാദിര്‍ഷ പറഞ്ഞു.

‘അങ്ങനെ ഈ ഡേറ്റിന് സംഘാടകര്‍ പരിപാടിബുക്ക് ചെയ്ത്. എഗ്രിമെന്റും എഴുതി. എന്നാല്‍ ഈ തീയതി തന്റെ മനസില്‍ വരുന്നുണ്ട്. ഉടന്‍ തന്നെ അനിയനെ വിളിച്ചു ചോദിച്ചു. ഏപ്രില്‍ 12 ന് വേറെ എവിടെയെങ്കിലും പ്രോഗ്രാമുണ്ടോ എന്ന്’; നാദിർഷ തുടർന്നു.

ഇത് കേട്ടതും ഇക്ക തമാശ പറയുകയാണോ എന്നാണ് അനിയന്‍ ചോദിച്ചത്.പ്രോഗ്രാം ഉണ്ടെങ്കില്‍ നീ പറയൂ എന്നായിരുന്നു എന്റെ പ്രതികരണം. തമാശയാണോ കാര്യമാണോന്ന് അവന്‍ വീണ്ടും ആവർത്തിച്ചു. അല്ലെന്ന് പറഞ്ഞപ്പോള്‍ ഇക്കാക്കയുടെ കല്യാണമല്ലേ പന്ത്രണ്ടാം തീയതി. അപ്പോഴാണ് വിവാഹക്കാര്യം ഓര്‍മ വന്നത്. എന്നാല്‍ ഇതൊന്നും ഓര്‍മിക്കാതെ അപ്പോഴേയ്ക്കും കരാര്‍ ഒപ്പിട്ടിരുന്നു’.

‘പിന്നെ അവരെ വിളിച്ച് ഡേറ്റ് മാറ്റുകായിരുന്നു. ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തന്റെ കല്യാണമാണെന്ന് അറിഞ്ഞതോടെ സമ്മതിച്ചു. വേറൊരു തീയതിയിലേയ്ക്ക് പ്രോഗ്രാം മാറ്റി; നാദിര്‍ഷ പറഞ്ഞു.ഒരു ഭാവ വ്യത്യാസമില്ലാതെയായിരുന്നു ആ വിവാഹ കഥ നാദിര്‍ഷ പങ്കുവെച്ചത്.

about nadirsha

Safana Safu :